Connect with us

ദേശീയം

ലോക പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു

Published

on

danish

ലോകപ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റും , പുലിറ്റ്സർ പുരസ്കാര ജേതാവും , റോയിട്ടേഴ്സ് പ്രതിനിധിയുമായ ഡാനിഷ് സിദ്ദീഖി (42) കൊല്ലപ്പെട്ടു.

റോയിട്ടേഴ്സിന് വേണ്ടി അഫ്ഗാനിസ്ഥാൻ സംഘർഷഭൂമിയിൽ ഫോട്ടേയെടുക്കുവാൻ പോയ ഡാനിഷ് സിദ്ദീഖി കാണ്ഡഹാറിൽ ഐ.എസ്. ആക്രമത്തിലാണ് കൊല്ലപ്പെട്ടത് . മുംബൈ സ്വദേശിയായ ഡാനിഷ് സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ ശേഷം മുബൈയിൽ സ്വകാര്യ ചാനൽ റിപ്പോർട്ടറായായിരുന്നു പത്ര പ്രവർത്തന രംഗത്ത് തുടക്കം. തുടർന്ന് റോയിട്ടേഴ്സിൽ ഇൻ്റേൺ ഷിപ്പിന് ചേർന്നതോടെയാണ് ജീവിതം മാറി മറിഞ്ഞത്.

ഇറാഖ് യുദ്ധവും, നേപ്പാൾ ഭൂകമ്പത്തിൻ്റെയും മറ്റും ഹൃദയമുലക്കുന്ന നിരവധി ചിത്രങ്ങൾ ഡാനിഷിൻ്റെ കാമറാ കണ്ണിലൂടെയാണ് പുറം ലോകം കാണുന്നത്. ഏത് യുദ്ധമുഖത്തേക്കും കുതിച്ചു പായുന്ന ധീരനായിരുന്നു ഡാനിഷ് സിദ്ദീഖി. തനിക്ക് ഏറെയും വെല്ലുവിളി ഉയർത്തിയത് മ്യാൻമർ അഭയാർത്ഥി ചിത്രങ്ങളായിരുന്നുവെന്ന് ഡാനിഷ് വെളിപ്പെടുത്തിയിരുന്നു.

സമൂഹത്തിന് നേരെ തിരിച്ചു പടിച്ച കണ്ണാടിയാണ് തൻ്റെ ക്യാമറയെന്ന് പറഞ്ഞിരുന്ന ഡാനിഷ് ഒടുവിൽ കാണ്ഡഹാർ യുദ്ധമുഖത്തു തന്നെയാണ് കാമറ ക്ലിക്ക് അവസാനിപ്പിച്ചത്.

മലയാളി മാധ്യമ പ്രവർത്തകരുമായി നല്ല അടുപ്പം പുലർത്തിയിരുന്ന ഡാനിഷിൻ്റെ വിടവാങ്ങൽ വാർത്ത ഞെട്ടലോടെയാണ് ഇന്ത്യൻ മാധ്യമ ലോകം ഏറ്റു വാങ്ങിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം9 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം9 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം9 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം12 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം13 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം14 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം17 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം17 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version