Connect with us

കോവിഡ് ‘ലാംഡ’ വകഭേദം 30ലധികം രാജ്യങ്ങളില്‍; അപകടകാരിയായ വകഭേദം

Covid 19

covid-lambda
പ്രതീകാത്മക ചിത്രം | കടപ്പാട്

Published

on

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളില്‍ കനത്ത നാശം വിതച്ച കോവിഡ് ഡെല്‍റ്റ വകഭേദത്തേക്കാള്‍ ഭീകരനായ ‘ലാംഡ’ വകഭേദം 30ലധികം രാജ്യങ്ങളില്‍ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം. ലോകത്ത് ഏറ്റവും ഉയര്‍ന്ന് കോവിഡ് മരണനിരക്കുള്ള പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്.

യു.കെയില്‍ ഇതുവരെ ആറ്​ ലാംഡ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​. ലാംഡ വകഭേദം ഡെല്‍റ്റ വകഭേദ​ത്തേക്കാള്‍ വിനാശകാരിയാണെന്ന്​ ഗവേഷകര്‍ കണ്ടെത്തിയതായി ‘ദ സ്റ്റാര്‍’ റിപ്പോര്‍ട്ട്​ ചെയ്​തു.

പാന്‍ അമേരിക്കന്‍ ഹെല്‍ത്ത്​ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട്​ പ്രകാരം മേയ്​, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ സ്​ഥിരീകരിച്ച 82 ശതമാനം കോവിഡ്​ കേസുകളുടെയും സാംപിളുകള്‍ ലാംഡയുടേതാണെന്ന്​ യൂറോ ന്യൂസ്​ റിപ്പോര്‍ട്ട്​ ചെയ്​തു.

ജൂണ്‍ 30നകം എട്ട്​ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ലാംഡ റിപ്പോര്‍ട്ട്​ ചെയ്​തതായി പി.എ.എച്ച്‌​.ഒ റീജ്യനല്‍ അഡ്വൈസര്‍ ജെയ്റോ മെന്‍ഡസ്​ വ്യക്തമാക്കി.

എന്നാല്‍ ലാംഡ വകഭേദം അതിവ്യാപന ശേഷിയുള്ളതായി തെളിയിക്കുന്ന കൃത്യമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്ന്​ മെന്‍ഡസ്​ പറഞ്ഞു. ഡെല്‍റ്റ വകഭേദത്തിനെതിരായ പോരാട്ടം ഇനിയും അവസാനിക്കാത്ത സാഹചര്യത്തിലാണ്​ ലാംഡ യൂറോപ്പിലേക്കെത്തുന്നത്​. ഇന്ത്യയിലായിരുന്നു ഡെല്‍റ്റ വകഭേദം ആദ്യമായി കണ്ടെത്തിയത്​.

ലോകം മുഴുവൻ കൊവിഡിനെതിരായ പോരാട്ടത്തിലാണ്. പുതിയ വകഭേദങ്ങളാണ് ആരോഗ്യ വിദഗ്ദ്ധർക്ക് വെല്ലുവിളിയാകുന്നത്.

citizen-kerala-whatsapp-group-invite

News Updates

National Updates

വൈറൽ വാർത്തകൾ