Connect with us

രാജ്യാന്തരം

മോഖ തീരംതൊട്ടു; അതീവ ജാഗ്രതാ നിർദേശം

Published

on

മോഖ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി കരതൊട്ടു. ബംഗ്ലാദേശിലും മ്യന്മറിലും കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. ആയിരണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. മണിക്കൂറിൽ 210 കിലോമീറ്റർ വരെ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ അഭയാർഥി ക്യാംപായ ബംഗ്ലാദേശിലെ കോക്സ് ബസാറിൽ നിന്നും മൂന്ന് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ഇന്ത്യയിൽ ബംഗാളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് അതീവ ജാഗ്രത. പശ്ചിമ ബംഗാളിൽ ദേശീയ ദുരന്ത നിവാരണ സേനയടക്കം സജ്ജമാണ്. കോസ്റ്റ് ഗാർഡും വിവിധ സംസ്ഥാനങ്ങളിൽ സജ്ജമാണ്. ത്രിപുരയിലും അസമിലുമടക്കം ശക്തമായ മഴ ജാഗ്രതയുണ്ട്.

ബംഗ്ലാദേശ് കാലാവസ്ഥാ നിരീക്ഷണത്തിന്റെ മുന്നറിയിപ്പ് പ്രകാരം, സെന്റ് മാർട്ടിൻ ദ്വീപ് വെള്ളത്തിനടിയിൽ പോകാൻ സാധ്യതയുണ്ടെന്നാണ് വ്യക്തമാക്കുന്ന്. ആൾപ്പാർപ്പില്ലാത്ത ദ്വീപാണ് ഇത്. ഇതിന്റെ ഭാഗമായി ദ്വീപിലേക്ക് പോകുന്ന ആളുകൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

മോഖ ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ദേശീയ ദുരന്തനിവാരണ സേനയുടെ പശ്ചിമബംഗാളിലെ തീരദേശമേഖലകളിൽ വിന്യസിച്ചിട്ടുള്ളതായി പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. ദുരന്തനിവാരണ സേനയുടെ എട്ട് സംഘങ്ങളെ പശ്ചിമബംഗാളിലെ ദിഘയിൽ വിന്യസിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ചുഴലിക്കാറ്റിന്റെ മധ്യഭാഗത്ത് നിന്ന് 75 കിലോമീറ്റർ (45 മൈൽ) ഉള്ളിൽ മണിക്കൂറിൽ 195 കിലോമീറ്റർ (120 മൈൽ) വേഗത്തിലാണ് കാറ്റിന്റെ വേഗത. മണിക്കൂറിൽ 215 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്നതെന്ന് ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ് ഓഫീസ് അറിയിച്ചു.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ബുധനാഴ്ചയോടെ മഴ സജീവമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകാനും തടസ്സമില്ല. അതീ തീവ്ര ചുഴലിക്കാറ്റ് തെക്ക്-കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിലായാണ് കരയിൽ പ്രവേശിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version