കേരളം
കാരാട്ട് ഫൈസലിനോട് മത്സരിക്കേണ്ടന്ന് സി.പി.എം; പിന്മാറാന് നിര്‍ദേശം
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പ് മത്സര രംഗത്തുനിന്ന് പിന്മാറാന് ആവശ്യപ്പെട്ട് സി.പി.എം.
കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിലാണ് ഫൈസല്‍ മത്സരിക്കുമെന്ന് അറിയിച്ചിരുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ കമ്മിറ്റിയാണ് പിന്മാറാന് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന താമരശേരി ലോക്കല്‍ കമ്മറ്റിയില്‍ വിഷയം ചര്‍ച്ചയ്ക്ക് വന്നിരുന്നു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി കാരാട്ട് ഫൈസലിന്റെ പേരാണ് പ്രഖ്യാപിച്ചത്.
നിലവില്‍ നഗരസഭാ ഇടത് കൗണ്‍സിലറായ ഫൈസലിനെ ചുണ്ടപ്പുറം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായി പി.ടി.എ റഹീം എം.എല്‍.എയാണ് പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനായിരുന്നു തീരുമാനം.
സ്വര്‍ണക്കടത്ത് കേസില്‍ ഫൈസലിനെ കസ്റ്റംസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണ് ഫൈസല്‍.