Connect with us

ദേശീയം

12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ മാര്‍ച്ച് മുതല്‍

Published

on

covid vaccine paucity maharashtra suspends vaccination for 18 44 age group

രാജ്യത്ത് 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം മാര്‍ച്ചില്‍ ആരംഭിക്കും. ഇതിനുള്ള ക്രമീകരണം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ പറഞ്ഞു.

രാജ്യത്ത് 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ നിലവില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 3.31 കോടി കുട്ടികള്‍ക്ക് ഇതുവരെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇത് ഏതാണ്ട് 45 ശതമാനം വരും.

ഈ മാസം അവസാനത്തോടെ 15 നും 18 നും ഇടയില്‍ പ്രായമുള്ള 7.4 കോടി കൗമാരക്കാര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി ആദ്യവാരത്തോടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ തുടങ്ങാനാണ് ആലോചന. ഇത് ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കും.

തുടര്‍ന്ന് 12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനാണ് പദ്ധതിയിടുന്നതെന്ന് ഡോ. എന്‍ കെ അറോറ വ്യക്തമാക്കി. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ആണ് നിലവില്‍ 15 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിവരുന്നത്. ല്‍ ഒമൈക്രോണ്‍ പരിശോധനയ്ക്കു വിധേയരാക്കുന്നത്. ഇതിനാലാണ് ഒമൈക്രോണ്‍ കേസുകള്‍ കുറഞ്ഞുനില്‍ക്കുന്നതെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു.

”അടിയന്തരമായി നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് കോവിഡ് വ്യാപനം വലിയ തോതിലാവുമെന്നാണ് മനസ്സിലാക്കേണ്ടത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രതിദിന കേസുകള്‍ അന്‍പതിനായിരം കടക്കാനിടയുണ്ട്. ഒമൈക്രോണിന്റെ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമാവുന്നത്. ടെസ്റ്റ് വര്‍ധിപ്പിക്കുക, ഐസൊലേഷന്‍ നടപടികള്‍ ശക്തമാക്കുക എന്നതാണ് ചെയ്യാനുള്ളത്.”- ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ. എഎസ് അനൂപ് കുമാറിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതിവേഗം വ്യാപിക്കുന്ന ഒമൈക്രോണ്‍ ഡെല്‍റ്റയുടേതുപോലെ തീവ്രമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല. മണവും രുചിയും നഷ്ടമാവല്‍ ഒമൈക്രോണ്‍ ബാധിതരില്‍ കണ്ടുവരുന്നില്ല. ജലദോഷവും തൊണ്ട വേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ പനിയും ഉണ്ടാവും. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തുകയും സ്വയം ഐസൊലേറ്റ് ചെയ്യുകയുമാണ് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം17 hours ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം1 day ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം1 day ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം1 day ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം1 day ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം1 day ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version