Connect with us

ദേശീയം

കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ ഇന്ത്യയുടെ ആദ്യ മുൻഗണന പാവങ്ങൾക്കെന്ന് പ്രധാനമന്ത്രി

modi

മാനവരാശി കഴിഞ്ഞ 100 വർഷത്തിനിടയിൽ നേരിട്ട ഏറ്റവും വലിയ ദുരന്തമാണു കോവിഡെന്നും മഹാമാരി സമയത്ത് 80 കോടി ഇന്ത്യക്കാർക്കു സൗജന്യ റേഷൻ ലഭിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഗരീബ് കല്യാൺ അന്ന യോജന ഗുണഭോക്താക്കളുമായുള്ള വിഡിയോ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൊറോണ വൈറസ് പടരുന്നതു തടയാൻ ജനം മാസ്ക് ധരിക്കുന്നതും കൈകൾ വൃത്തിയാക്കുന്നതും അകലം പാലിക്കുന്നതും തുടരണം. കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ ഇന്ത്യ പാവപ്പെട്ടവർക്കാണ് ആദ്യ മുൻഗണന നൽകുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, പ്രധാനമന്ത്രി റോസ്ഗർ യോജന തുടങ്ങി ഏതുമാകട്ടെ, പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും ആദ്യ ദിവസംതന്നെ ‍സർക്കാർ ചിന്തിച്ചിരുന്നു’ എന്നും മോദി പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

കേന്ദ്ര സർക്കാരിന്റെ ‘വോക്കൽ ഫോർ ലോക്കൽ’ സംരംഭത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്സവകാലത്ത് ഇന്ത്യക്കാർ കരകൗശല വസ്തുക്കൾ വാങ്ങണമെന്നും പറഞ്ഞു. യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സീനും അടിയന്തര ഉപയോഗാനുമതി നൽകിയതോടെ ഇന്ത്യയിലെ കോവിഡ് വാക്സീനുകളുടെ എണ്ണം അഞ്ചായി. ഇതു വാക്സിനേഷന്റെ വേഗം കൂട്ടുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

കേരളം6 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version