Connect with us

ദേശീയം

കൊവിഡ് രൂക്ഷം; രാജ്യത്ത് ഇന്നലെ 1,31,968 പേര്‍ക്ക് രോഗബാധ ; 780 മരണം

Published

on

1800x1200 virus 3d render red 03 other

രാജ്യത്ത് കൊവിഡ് രോഗവ്യാപനം അതിതീവ്രമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,30,60,542 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 9,79,608 ആയി ഉയര്‍ന്നു. 61,899 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,19,13,292 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 780 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ കൊവിഡ് മരണം 1,67,642 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 9,43,34,262 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കോവിഡ് രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഇന്നലെയും അര ലക്ഷത്തിന് മുകളില്‍ രോഗികളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,286 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

376 പേര്‍ മരിച്ചു. മുബൈയില്‍ മാത്രം 8,938 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 32,29,547 ആയി. നിലവില്‍ 5,21,317 ആക്ടീവ് കേസുകള്‍. 26,49,757 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. ഇന്നലെ 376 പേര്‍ മരിച്ചതോടെ ആകെ മരണം 57,028.മുംബൈയില്‍ മാത്രം 23 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 11,874 ആയി. മഹാനഗരത്തില്‍ ആകെ രോഗികളുടെ എണ്ണം 4,91,698. രോഗ മുക്തി 3,92,514.

നിലവില്‍ മുംബൈയില്‍ മാത്രം 86,279 പേരാണ് ചികിത്സയിലുള്ളത്.മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്നുണ്ട്. ഡല്‍ഹിയില്‍ ഏഴായിരത്തിന് മുകളില്‍ പേര്‍ക്കാണ് കഴി‍ഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നാലായിരത്തിന് മുകളിലാണ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 7,437 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

internal committee.jpeg internal committee.jpeg
കേരളം4 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

20240518 082446.jpg 20240518 082446.jpg
കേരളം5 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

aravana.jpg aravana.jpg
കേരളം5 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

20240518 065912.jpg 20240518 065912.jpg
കേരളം6 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

20240518 064020.jpg 20240518 064020.jpg
കേരളം6 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

agri insurance.jpeg agri insurance.jpeg
കേരളം22 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

IMG 20240516 WA0000.jpg IMG 20240516 WA0000.jpg
കേരളം22 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

arya yedu.jpg arya yedu.jpg
കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

Screenshot 20240517 083510 Opera.jpg Screenshot 20240517 083510 Opera.jpg
കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

ration shop.jpeg ration shop.jpeg
കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ