Connect with us

ദേശീയം

കൊവിഡ് ധനസഹായം: പ്രത്യേക പോർട്ടൽ വികസിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

Published

on

sc 3

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സഹായധനം ഉറപ്പാക്കാൻ എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടലുകൾ വികസിപ്പിക്കണമെന്ന് സുപ്രീംകോടതി. കേരളം പ്രത്യേക ഓണ്‍ലൈൻ പോര്‍ട്ടൽ വികസിപ്പിച്ചതായി കോടതി ചൂണ്ടിക്കാട്ടി. കേരളത്തിന്‍റെ പോര്‍ട്ടൽ മോഡലായി കണക്കാക്കാനാകില്ലെന്നും ഗുജറാത്ത് മോഡൽ പരിഗണിക്കാവുന്നതാണെന്നും സോളിസ്റ്റര്‍ ജനറൽ തുഷാര്‍മേത്ത അതിന് മറുപടി നൽകി.

ആദ്യം കേന്ദ്ര സര്‍ക്കാര്‍ ദേശീയതലത്തിൽ ഒരു സംവിധാനം ഉണ്ടാക്കുവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ദേശീയതലത്തിൽ ഏകീകൃത സംവിധാനവും ഉണ്ടാകണം. ഓണ്‍ലൈൻ സംവിധാനം ഉണ്ടെങ്കിൽ സഹായധനത്തിന് അപേക്ഷ നൽകാൻ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാം. സര്‍ക്കാര്‍ ഓഫീസുകളിൽ നീണ്ട വരിയും ഉണ്ടാകില്ല. ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തിങ്കളാഴ്ചക്കകം നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ കേരള സർക്കാരിൻറെ ഏറ്റവും വലിയ വിജയമായി ഉയർത്തിക്കാട്ടിയിരുന്നത് കുറഞ്ഞ മരണ നിരക്കായിരുന്നു. കൊവിഡ് പ്രതിദിന കണക്ക് കുത്തനെ ഉയർന്നപ്പോഴും രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണം പിടിച്ചു നിർത്താൻ കഴിഞ്ഞു എന്നതായിരുന്നു സർക്കാരിൻറെ പ്രധാന അവകാശവാദം. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി സംസ്ഥാന സർക്കാർ പ്രതിദിന കൊവിഡ് മരണങ്ങളുടെ എണ്ണത്തിനൊപ്പം മുൻപ് വെളിപ്പെടുത്താത്ത മരണങ്ങളുടെ കണക്ക് കൂടി പുറത്തുവിടുകയാണ്. ആഗസ്റ്റ് മുതൽ ഈ കണക്ക് പുറത്തു വരുന്നുണ്ട്.

ഒക്ടോബർ 22നും നവംബർ 22നും ഇടയിൽ മാത്രം എണ്ണായിരത്തി അറുന്നൂറ്റി എൺപത്തി നാല് പഴയ മരണം റിപ്പോർട്ട് ചെയ്തു. രണ്ടാം തരംഗം രൂക്ഷമായിരുന്ന എപ്രിൽ ഇരുപത്തിയൊന്നം തീയ്യതി രാജ്യത്തെ ആകെ കേസുകളുടെ ആറു ശതമാനം കേരളത്തിൽ നിന്നായിരുന്നു. മരണങ്ങളുടെ 1.4 ശതമാനം മാത്രമാണ് അന്ന് കേരളത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. നവംബർ 21 ന് രാജ്യത്തെ കേസുകളുടെ 56.6 ശതമാനം കേരളത്തിൽ നിന്നായിരുന്നു. എന്നാൽ മരിച്ചവരുടെ എണ്ണം നോക്കുമ്പോൾ 77.4 ശതമാനം കേരളത്തിലാണ്.

സംസ്ഥാനം അതുവരെ വെളിപ്പെടുത്താത മരണകണക്കുകൾ പുറത്തുവിട്ടതാണ് ഈ വർദ്ധനയ്ക്ക് കാരണം. നവംബർ 21ന് 180 മരണങ്ങളാണ് കേരളം റിപ്പോർട്ടു ചെയ്ത്. ഇതിൽ 105ഉം പഴയ മരണങ്ങളാണ്. കഴിഞ്ഞ ഒരു മാസത്തെ ആകെ സംഖ്യ നോക്കുമ്പോൾ 83 ശതമാനവും നേരത്തെ നടന്ന മരണങ്ങളാണ്. കൊവിഡ് മരണങ്ങൾ കൃത്യമായി രേഖപ്പെടുത്താതെയാണ് മരണനിരക്ക് പിടിച്ചു നിറുത്തി എന്ന് കേരളം അവകാശപ്പെട്ടത് എന്ന് വ്യക്തമാ്ക്കുന്നത് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കണക്കുകൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം3 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം14 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം15 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം20 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം22 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം1 day ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം1 day ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം1 day ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version