Connect with us

കേരളം

കേരളത്തിൽ കൊവിഡ് മരണം അരലക്ഷത്തിനടുത്ത്; ദേശീയ ശരാശരിയിലെത്തി

Published

on

covid 1

കൊവിഡ് മരണം അരലക്ഷത്തിലേക്കെത്തിയതോടെ സംസ്ഥാനത്തെ മരണനിരക്ക് ദേശീയ ശരാശരിയിലേക്ക്. ദേശീയ ശരാശരി 1.37ൽ നിൽക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് 0.93 ലെത്തി. മൊത്തം മരണക്കണക്കിൽ കേരളം മഹാരാഷ്ട്രയ്ക്കും പിന്നിൽ രണ്ടാമതെത്തി. മറച്ചുവെച്ച മരണങ്ങൾ കൂട്ടത്തോടെ പുറത്തുവിടേണ്ടി വന്നതോടെയാണ് കണക്കുകളിൽ കേരള മോഡൽ ചോദ്യം ചെയ്യപ്പെടുന്നത്.

പ്രതിദിന കേസുകളിൽ മുന്നിലാണെങ്കിലും മരണനിരക്ക് വെറും 0.4 ശതമാനം മാത്രമാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണനിരക്ക് എന്നത് കൊവിഡിന്റെ ഒന്നാം തരംഗ കാലത്ത് എല്ലായിടത്തും സർക്കാരിന്റെ പ്രധാന അവകാശവാദമായിരുന്നു. രാജ്യത്തെ മരണനിരക്ക് ശരാശരി 1.37 ശതമാനത്തിൽ നിൽക്കുമ്പോൾ കേരളം 0.93ലെത്തി. 1.41 ലക്ഷത്തിലധികം മരണമുണ്ടായ മഹാരാഷ്ട്രയാണ് രാജ്യത്ത് മരണക്കണക്കിൽ മുന്നിൽ.

രണ്ടാമതുള്ള കേരളത്തിൽ മരണം 49,547 ആയി. സുപ്രീം കോടതി നിർദേശപ്രകാരം മരണം കണക്കാക്കുന്നതിൽ മാറ്റം വരുത്തേണ്ടി വന്നതിനൊപ്പം, നേരത്തെ മറച്ചുവെച്ച മരണങ്ങൾ പിന്നീട് ചേർക്കേണ്ടി വന്നതോടെയാണ് ചിത്രം മാറിയത്. 25,000ത്തിലധികം മരണമാണ് അപ്പീലിലൂടെ മാത്രം ചേർത്തത്. മരണം അരലക്ഷം കടക്കുമ്പോൾ കൊവിഡ് മരണപ്പട്ടികയിൽ ചേർക്കാൻ 10,141 അപേക്ഷകൾ ഇനിയും ബാക്കിയുമാണ്.

വാക്സീനേഷൻ സമ്പൂർണമാകാറായിട്ടും നിലവിലെ മരണനിരക്ക് , വാക്സീനെത്തുന്നതിന് മുൻപുള്ളതിനേക്കാൾ കൂടി നിൽക്കുന്നുവെന്ന കൗതുകരമായ വസ്തുതയും ഉണ്ട്. 5944 കേസുകളുണ്ടായ ഇന്നലെ 33 മരണം. മരണനിരക്ക് 0.55 ശതമാനം. വാക്സിനേഷനെത്തിയിട്ടില്ലാത്ത 2020 ഒക്ടോബർ 1ന് 8135 കേസുകളുണ്ടായപ്പോഴും മരണം 29 മാത്രം. നിരക്ക് 0.35 ശതമാനം. വാക്സിനുണ്ടായിട്ടും മരണനിരക്ക് കുറയുന്നില്ലെന്ന തോന്നലുണ്ടാക്കുന്നതിന് പിറകിൽ, ആദ്യതരംഗകാലത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്യാതെ മറച്ചുവെച്ചതാണെന്നാണ് വിദഗ്ദർ വിശദീകരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം1 day ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം1 day ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം4 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ