Covid 19
രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; മഹാരാഷ്ട്രയില്‍ ഇന്ന് 8,000 കടന്ന് രോഗികള്‍
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലുമാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8.067 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
1766 പേര് കോവിഡ് മുക്തരായി. 8 പേര് മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ സജീവരോഗികളുടെ എ്ണ്ണം 24,509 ആയി. പശ്ചിമബംഗാളില്‍ ഇന്ന് മാത്രം 3451പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1510 പേര് രോഗമുക്തരായപ്പോള്‍ ഏഴ് പേര് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 19,764 ആയി.
കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.