Connect with us

രാജ്യാന്തരം

ഇതാ ഒരു സെൽഫി, ഇങ്ങനെയാണ് ചൊവ്വ; കളർ ചിത്രങ്ങൾ എത്തി

Published

on

nasa selfi

നാ​സ​യു​ടെ ചൊ​വ്വാ ദൗ​ത്യം പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ആദ്യ കളർ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചു. ചുവന്ന ​ഗ്രഹത്തിന്റെ ഉപരിതലത്തിൽനിന്നു സെൽഫി ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പെഴ്സിവിയറൻസ് ഭൂമിയിൽ എത്തിച്ചത്.

ലാൻഡിങ്ങിന്റെ വിഡിയോ ദൃശ്യങ്ങളിൽനിന്നുള്ള ചിത്രമാണ് ഇതെന്ന് നാസ അറിയിച്ചു. നേരത്തെ നടത്തിയ ചൊവ്വ ദൗത്യങ്ങളിൽനിന്നു വ്യത്യസ്തമായി പെഴ്സിവിയറൻസിൽ ഉള്ളത് ഭൂരിഭാ​ഗവും കളർ കാമറകളാണ്.

ഏ​ഴു മാ​സ​ത്തെ യാ​ത്ര​യ്ക്ക് ഒടുവിൽ വെള്ളിയാഴ്ച പുലർച്ചെയാണ്ക പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യി​ലെ ജെ​സ​റോ ഗ​ർ​ത്ത​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

പാ​ര​ച്യൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് പേ​ട​ക​ത്തി​ൻറെ വേ​ഗം കു​റ​ച്ച് റോ​വ​ർ ലാ​ൻ​ഡ് ചെയ്യുകയായിരുന്നു. പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​റും ഇ​ൻ​ജെ​ന്യു​റ്റി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചെ​റു ഹെ​ലി​കോ​പ്റ്റ​റു​മാ​ണ് ദൗ​ത്യ​ത്തി​ലു​ള്ള​ത്. മ​റ്റൊ​രു ഗ്ര​ഹ​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​ർ പ​റ​ത്തു​ന്ന ആ​ദ്യ ദൗ​ത്യ​മാണ് ഇതെന്ന സവിശേഷതയുമുണ്ട്.

2020 ജൂ​ലൈ 30നാണ് പെ​ഴ്സി​വി​യ​റ​ൻ​സ് വി​ക്ഷേ​പി​ച്ച​ത്. അ​റ്റ്ല​സ് 5 റോ​ക്ക​റ്റ് ഉപയോ​ഗിച്ചായിരുന്നു വിക്ഷേപണം. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ചൊ​വ്വ​യി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ദൗ​ത്യ​മാ​ണി​ത്. യു​എ​ഇ​യു​ടെ​യും ചൈ​ന​യു​ടെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ചൊ​വ്വ​യെ വ​ല​യം വ​യ്ക്കു​ന്നു​ണ്ട്. ഭൂ​മി​യു​ടെ ഏ​റ്റ​വു​മ​ടു​ത്ത് ചൊ​വ്വ വ​ന്ന ജൂ​ലൈ​യി​ലാ​ണ് മൂ​ന്ന് പ​ദ്ധ​തി​ക​ളും വി​ക്ഷേ​പി​ച്ച​ത്.

ഒ​ൻ​പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ മാ​ത്ര​മാണ് ഇ​തു​വ​രെ ചൊ​വ്വ​യി​ൽ വി​ജ​യ​ക​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തി​ട്ടു​ള്ളത്. യു​എ​സ് വി​ക്ഷേ​പി​ച്ച​വ​യാ​ണ് ഒ​ൻ​പ​തും. ഒ​രു ചെ​റു​കാ​റി​ൻറെ വ​ലു​പ്പ​മാണ് പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​റിനുള്ളത്. ചൊ​വ്വ​യി​ൽ ജീ​വ​ൻ നി​ല​നി​ന്നി​രു​ന്നോ​യെ​ന്ന് അറിയാനാവും റോവറിന്റെ ശ്രമം. ജ​ലം നി​റ​ഞ്ഞ ന​ദി​ക​ളും ത​ടാ​ക​വും 350 കോ​ടി വ​ർ​ഷം മു​ൻ​പ് ജെ​സീ​റോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

2031 ൽ ​സാമ്പിളുമായി പേ​ട​കം ഭൂ​മി​യി​ൽ മ​ട​ങ്ങി​യെ​ത്തും. പ​രീ​ക്ഷ​ണ​ത്തി​നു​ള്ള ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ളും 23 കാ​മ​റ​ക​ളും ര​ണ്ട് മൊ​ക്രോ​ഫോ​ണും പേ​ട​ക​ത്തി​ലു​ണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version