ദേശീയം
ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ഈ വര്‍ഷം തന്നെ നടക്കും; ജിതേന്ദ്ര സിംഗ്
2022 ഓഗസ്റ്റില്‍ ചന്ദ്രയാന്‍ 3 ദൗത്യം വിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. ലോകസഭയില്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ചന്ദ്രയാന്‍ രണ്ട് ദൗത്യത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ദേശീയ തലത്തിലുള്ള വിദഗ്ധര്‍ വിശകലനം ചെയ്തുവെന്നും ചന്ദ്രയാന്‍ മൂന്നിനായുള്ള ജോലികള്‍ പുരോഗമിക്കുന്നുവെന്നുമാണ് ജിതേന്ദ്ര സിംഗ് ലോകസഭയെ അറിയിച്ചത്.
പല പ്രത്യേക പരീക്ഷണങ്ങളും ദൗത്യത്തിന്റെ ഭാഗമായി പൂര്‍ത്തിയായെന്നും വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നുമാണ് ജിതേന്ദ്ര സിംഗിന്റെ മറുപടി. കൊവിഡ് മൂലം പല ദൗത്യങ്ങളും വൈകിയെന്നും എങ്കിലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നുമാണ് വിശദീകരണം. ഏത് പദ്ധതിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന കാര്യത്തില്‍ കൊവിഡ് കാലത്ത് പുനരാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.