Connect with us

ദേശീയം

കേന്ദ്ര പോലീസ് നിയമത്തിൽ പരിഷ്കാരം, വൃദ്ധന്മാരെയും കുട്ടികളെയും ഇനി വീട്ടിൽ പോയി ചോദ്യം ചെയ്യണം

Published

on

police cap rep.jpg.image .784.410

പോലീസിനെ കൂടുതൽ മാനവികമാക്കാനുള്ളപരിഷ്കാരങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (ബി.പി.ആർ.ഡി.) കരടുമാർഗരേഖ.

വ്യക്തമായ കാരണം അറിയിച്ചുവേണം ഒരാളെ അറസ്റ്റ് ചെയ്യാനെന്നും അറസ്റ്റ് സ്ഥിരംനടപടിയാവരുതെന്നും മാർഗരേഖ ഓർമിപ്പിക്കുന്നു.

പരാതി ലഭിച്ചാൽ സ്ഥലവും സമയവും വ്യക്തമാക്കി കൃത്യമായ നോട്ടീസ് നൽകാതെ ഒരാളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യരുതെന്നതാണ് പ്രധാന നിർദേശം.

സ്ത്രീകളെയും 65 വയസ്സിൽ കൂടുതലുള്ളവരെയും 15 വയസ്സിൽ താഴെയുള്ളവരെയും സ്റ്റേഷനിലേക്കു വിളിക്കാതെ വീടുകളിൽ പോയി ചോദ്യം ചെയ്യണം.

ചോദ്യം ചെയ്യാൻ വിളിക്കുന്നവരെ നിശ്ചിത സമയത്തിൽ കൂടുതൽ കസ്റ്റഡിയിൽ വെക്കാൻ പാടില്ല.

കസ്റ്റഡി പീഡനങ്ങൾ സമൂഹത്തിൽ വലിയ ചർച്ചയായിട്ടുണ്ടെന്നും പോലീസിന്റെ വിശ്വാസ്യതയെ ബാധിച്ചിട്ടുണ്ടെന്നും ബി.പി.ആർ.ഡി നിരീക്ഷിച്ചു.

കസ്റ്റഡിയിലുള്ളവരുടെ സുരക്ഷയുറപ്പാക്കാൻ പോലീസ് സ്റ്റേഷൻ പരിസരത്തും ലോക്കപ്പുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണം.

കസ്റ്റഡിയിൽ പീഡിപ്പിക്കുന്ന പോലീസുകാർക്കെതിരേ കടുത്ത നടപടിയുണ്ടാവണം.

മറ്റു പ്രധാന ശുപാർശകൾ:

അറസ്റ്റിനുമുമ്പ്

* ഹാജരാവാൻ വിസമ്മതിച്ചെങ്കിൽ മാത്രമേ അറസ്റ്റുചെയ്യാവൂ.

* കൂടുതൽ കുറ്റകൃത്യങ്ങൾ തടയാനും ശരിയായ അന്വേഷണം ഉറപ്പാക്കാനും തെളിവു നശിപ്പിക്കാതിരിക്കാനും സാക്ഷികളെയോ ഇരകളെയോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യാതിരിക്കാനുമാവണം അറസ്റ്റ്.

അറസ്റ്റ് ചെയ്യുമ്പോൾ

* വ്യക്തമായി എഴുതിത്തയ്യാറാക്കി നാട്ടിലെ ബഹുമാന്യവ്യക്തി സാക്ഷിയായി ഒപ്പിട്ടതായിരിക്കണം അറസ്റ്റ് മെമ്മോ.

* അറസ്റ്റ് ചെയ്യുന്ന വ്യക്തിയുടെ താത്പര്യമനുസരിച്ചുള്ള ഒരാളെ നടപടിയെക്കുറിച്ച് അറിയിച്ചിരിക്കണം.

* അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥനൊപ്പം വളരെക്കുറഞ്ഞ പോലീസേ ഉണ്ടാകാവൂ. പ്രചാരണം കൊടുക്കുന്നത് ഒഴിവാക്കണം.

* എന്തിനാണ് അറസ്റ്റെന്നും ഏത് അധികാരി പറഞ്ഞിട്ടാണെന്നും വ്യക്തിയെ അറിയിച്ചിരിക്കണം.

* മുതിർന്ന ഉദ്യോഗസ്ഥർക്കും ജില്ലാ കൺട്രോൾ റൂമിലും അറസ്റ്റുസംബന്ധിച്ച വിവരങ്ങൾ കൈമാറണം.

* ജാമ്യമില്ലാക്കേസുകൾ പോലുള്ള ഗുരുതര കുറ്റകൃത്യങ്ങളിലെ അറസ്റ്റിൽ മാത്രമേ വിലങ്ങു വെക്കാവൂ.

* സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ വനിതാപോലീസ് ഇല്ലെങ്കിൽ ഒരു സ്ത്രീയെ അനുഗമിക്കാൻ അനുവദിക്കണം.

കസ്റ്റഡിയിൽ

* അഭിഭാഷകന്റെ സേവനം തേടാനുള്ള അവസരം ഉറപ്പാക്കണം.

* ആവശ്യമെങ്കിൽ സൗജന്യ നിയമസഹായം.

* ഓരോ 48 മണിക്കൂറിലും വൈദ്യപരിശോധന.

* നിശ്ചിത ഇടവേളകളിൽ വെള്ളവും ഭക്ഷണവും.

* ശാരീരിക പീഡനമേൽപ്പിക്കാതെ ശാസ്ത്രീയമായി ചോദ്യം ചെയ്യണം.

* വ്യക്തിശുചിത്വം ഉറപ്പാക്കാൻ അടിവസ്ത്രങ്ങൾ ഉൾപ്പെടെ വൃത്തിയുള്ള വസ്ത്രങ്ങൾ ദിവസേന ഉറപ്പാക്കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

supplyco crisis.jpeg supplyco crisis.jpeg
കേരളം16 hours ago

വിലക്കയറ്റത്തിൽ വലഞ്ഞ് ജനം; സബ്സിഡി സാധനങ്ങൾ ഉൾപ്പടെ കിട്ടാനില്ല

guruvayoor temple .jpeg guruvayoor temple .jpeg
കേരളം21 hours ago

ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

20240617 100057.jpg 20240617 100057.jpg
കേരളം6 days ago

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

bakrid23.webp bakrid23.webp
കേരളം6 days ago

ത്യാഗ സ്മരണയിൽ വിശ്വാസികൾ; ഇന്ന് ബലി പെരുന്നാൾ

foodinspection.jpeg foodinspection.jpeg
കേരളം1 week ago

ഓപ്പറേഷന്‍ ലൈഫ്: മണ്‍സൂണില്‍ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

kalasathyabhama.jpg kalasathyabhama.jpg
കേരളം1 week ago

സത്യഭാമയ്ക്ക് ജാമ്യം; പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധി

youtuber sanju.jpg youtuber sanju.jpg
കേരളം1 week ago

കാറിനുള്ളിലെ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

kuwaitker.jpg kuwaitker.jpg
കേരളം1 week ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

plusone.jpeg plusone.jpeg
കേരളം1 week ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

alppuzha school bus.jpg alppuzha school bus.jpg
കേരളം1 week ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

വിനോദം

പ്രവാസി വാർത്തകൾ