Connect with us

ദേശീയം

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ 57,000ലേറെ പേര്‍ക്ക് 95 ശതമാനം മാര്‍ക്ക്, 90ന് മുകളില്‍ രണ്ടരലക്ഷം കുട്ടികള്‍

Published

on

Kerala Plus two exam result 2020 amp

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ 57000 ലധികം വിദ്യാര്‍ഥികള്‍ 95 ശതമാനത്തിലധികം മാര്‍ക്ക് നേടിയതായി റിപ്പോർട്ട്. എന്നാല്‍ 90നും 95 ശതമാനത്തിനും ഇടയില്‍ മാര്‍ക്ക് നേടിയവരുടെ എണ്ണം രണ്ടുലക്ഷമായി ഉയര്‍ന്നതായി സിബിഎസ്ഇ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം 38 ഉം ഒന്‍പതും ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം 41,804 വിദ്യാര്‍ഥികളാണ് 95 ശതമാനത്തിലധികം മാര്‍ക്ക്് നേടിയത്. ഇത്തവണ ഇത് 57,824 ആയി ഉയര്‍ന്നു. സമാനമായി 90നും 95 ശതമാനത്തിന് ഇടയില്‍ മാര്‍ക്ക് നേടിയവരുടെ എണ്ണവും വര്‍ധിച്ചു.

കഴിഞ്ഞവര്‍ഷം 1,84,358 ആയിരുന്നത് ഇത്തവണ 2,00,962 ആയി ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
പത്താംക്ലാസ് പരീക്ഷയെഴുതാന്‍ 21.13 ലക്ഷം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. 99.04 ശതമാനമാണ് വിജയം.കോവിഡ് പശ്ചാത്തലത്തില്‍ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.

പ്രത്യേക മൂല്യനിര്‍ണയം നടത്തിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് ഇത്തവണ പെണ്‍കുട്ടികളാണ് കൂടുതല്‍ തിളങ്ങിയത്. വിജയത്തില്‍ 0.35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version