കേരളം
വ്യവസായിയേയും മാനേജരെയും കൊന്ന കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ സിബിഐ പരിശോധന
അബുദാബിയിൽ വ്യവസായിയേയും മാനേജരെയും കൊന്ന കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ സിബിഐ പരിശോധന. നിലമ്പൂർ മുക്കട്ടയിലെ വീട്ടിലാണ് സിബിഐ സംഘം പരിശോധന നടത്തുന്നത്. മൈസൂരുവിലെ നാട്ടുവൈദ്യനെ കൊന്ന കേസിലെയും മുഖ്യ പ്രതിയാണ് ഷൈബിൻ.
ഷൈബിൻ അഷ്റഫിന്റെ ബിസിനസ് പങ്കാളിയായിരുന്ന അബുദാബിയിലെ വ്യവസായി ഹാരിസ്, മാനേജർ ചാലക്കുടി സ്വദേശി ഡെൻസി എന്നിവർ 2020 മാർച്ച് 5 നാണ് കൊല്ലപ്പെടുന്നത്. ഡെൻസിയെ കൊന്നശേഷം, ഹാരിസ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു അബുദാബി പൊലീസ് കരുതിയിരുന്നത്. എന്നാൽ അത് അങ്ങനെ വരുത്തി തീർക്കുകയായിരുന്നുവെന്നും കൊലപാതകത്തിന് പിന്നിൽ ഷൈബിനായിരുന്നുവെന്നും പിന്നീട് കണ്ടെത്തുകയായിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement