കേരളം
സംസ്ഥാനത്ത് സി.ബി.ഐക്ക് നിയന്ത്രണം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി
കേരളത്തില്‍ സി.ബി.ഐക്ക് കേസന്വേഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളത്തില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിച്ചാണ് വിജ്ഞാപനം.
കോടതി ഉത്തരവ് പ്രകാരമോ, സര്‍ക്കാര്‍ അനുമതിയോടെയോ മാത്രമേ ഇനി സി.ബി.ഐക്ക് കേരളത്തില്‍ അന്വേഷണം ഏറ്റെടുക്കാനാവു. മന്ത്രിസഭ തീരുമാനപ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്.
ലൈഫ് മിഷന് അഴിമതി കേസ് സി.ബി.ഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement