Connect with us

Health & Fitness

പ്രമേഹം വില്ലനാകുമ്പോൾ; അറിയാം കാരണങ്ങൾ, വേണം അതീവ ശ്രദ്ധ!!

Published

on

WhatsApp Image 2021 07 11 at 9.39.45 PM

ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു ജീവിത ശൈലി രോഗമാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്.

ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം, വ്യായാമക്കുറവ് തുടങ്ങിയവ വ പ്രമേഹത്തിനു കാരണമാകാം.

അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രംപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്. പ്രമേഹം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. രോഗം നിയന്ത്രിച്ചു നിർത്താനേ കഴിയൂ. രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക ഏറ്റവും പ്രധാനമാണ്. പ്രമേഹമുള്ളവർക്ക് മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്. ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർദ്ധിപ്പിക്കുന്നു. തവിടടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റേയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. ദിവസവും മൂന്നു നേരം വലിയ അളവിൽ ഭക്ഷണം കഴിക്കാതെ 5 മുതൽ 6 നേരമായി കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഉപേക്ഷിക്കുക.

പ്രമേഹ രോഗികൾ ദിവസവും 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം. സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും പ്രധാന കാരണമാണ് പ്രമേഹം. കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം. പ്രമേഹ രോഗികളിൽ വിറ്റാമിൻ സി, ഡി എന്നിവയുടെ കുറവ് മൂലം അസ്ഥിവേദനയും ഉണ്ടാകും.

ഇന്ത്യയില്‍ എഴുപത് ലക്ഷം പേരാണ് പ്രമേഹ രോഗബാധിതരായിട്ടുളളത്. അനാരോഗ്യകരമായ ജീവിതശൈലി മാത്രമല്ല മറ്റു ചില ബാഹ്യ ഘടകങ്ങളും ഈ രോഗസാധ്യത വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതില്‍ പ്രധാനമാണ് രക്തത്തിന്റെ ഘടന. ഒ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ള ആളുകള്‍ക്ക് ടൈപ്പ് ടു പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഒ ഗ്രൂപ്പ് അല്ലാത്തവര്‍ക്ക് ടൈപ്പ് ടു പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഒ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ള ആളുകളെ അപേക്ഷിച്ച്‌ എ രക്തഗ്രൂപ്പുക്കാരില്‍ പ്രമേഹം വരാനുള്ള സാധ്യത പത്ത് ശതമാനം കൂടുതലായിരിക്കും. അതേസമയം, ബി പോസിറ്റീവ് ഗ്രൂപ്പുകാര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഒ രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച്‌ മറ്റുള്ളവരുടെ രക്തത്തിലെ പ്രോട്ടീനില്‍ നണ്‍ വില്ലിബ്രാന്‍ഡ് ഘടകം കൂടുതലായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താന്‍ കാരണമാകുന്നു. അതുകൊണ്ടാണ് മറ്റുള്ള രക്തഗ്രൂപ്പുകളില്‍ നിന്നും ഒ ഗ്രൂപ്പുകളില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത കുറവായതെന്നാണ് ഗവേഷകര്‍ പറയുന്നത്.

Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

pension money pension money
Kerala26 mins ago

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ട്രഷറി ഇടപാടുകൾക്ക് വീണ്ടും നിയന്ത്രണം

Screenshot 2023 11 30 175959 Screenshot 2023 11 30 175959
Kerala1 hour ago

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ?; റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായതായി സംശയം

Untitled design 2023 12 01T095509.432 Untitled design 2023 12 01T095509.432
Kerala2 hours ago

ആലപ്പുഴയിൽ ഇരട്ട കുഞ്ഞുങ്ങളെ കൊന്ന് അച്ഛനും അമ്മയും ജീവനൊടുക്കി

Untitled design 2023 12 01T085937.527 Untitled design 2023 12 01T085937.527
Kerala3 hours ago

അർദ്ധരാത്രി ആശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാർക്കെതിരെ പരാതി

Untitled design 2023 12 01T084706.801 Untitled design 2023 12 01T084706.801
Kerala3 hours ago

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്; ഗവർണറിൻ്റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും

rain 4 rain 4
Kerala4 hours ago

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

images 9.jpeg images 9.jpeg
Kerala14 hours ago

നിഷ്കളങ്കമായ ചിരി ഇനിയില്ല; സുബ്ബലക്ഷ്മി വിടവാങ്ങി!

Screenshot 2023 11 30 192514 Screenshot 2023 11 30 192514
Kerala15 hours ago

ചുമയും ജലദോഷവും ഉള്ളവര്‍ കരിപ്പുകട്ടി ചായ കുടിക്കുന്നത് കൊണ്ട് ഗുണമുണ്ടോ?

Screenshot 2023 11 30 195506 Screenshot 2023 11 30 195506
Kerala16 hours ago

റോഡ് ടാറിങ്: തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍

Screenshot 2023 11 30 190728 Screenshot 2023 11 30 190728
Kerala17 hours ago

ചില്ലറ വിൽപ്പനക്കായി മലപ്പുറത്തേക്ക് കടത്തുകയായിരുന്ന എം.ഡി.എം.എ വയനാട്ടിൽ പിടികൂടി

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ