Connect with us

രാജ്യാന്തരം

കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്; ജനൽച്ചില്ലുകൾ തകര്‍ന്നു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങള്‍ ഇന്നും തുടരുന്നു. കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്റുണ്ടായി. ഇന്ന് പുലർച്ചെയുണ്ടായ ബേംബേറിൽ ഓഫീസിന്‍റെ ജനൽച്ചില്ലുകൾ തകര്‍ന്നു. കുറ്റ്യാടി സി ഐയും സംഘവും സ്ഥലത്ത് പരിശോധന നടത്തുകയാണ്.

കെഎസ്‍യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷണന്‍റെ വീടിന് നേരെയും ആക്രമണമുണ്ടായി. അനന്തകൃഷണന്‍റെ വീടിന് അക്രമികള്‍ നേരെ ഇന്നലെ രാത്രി ബിയർ കുപ്പികൾ എറിയുകയായിരുന്നു. ആക്രമണത്തിൽ വീടിന്‍റെ ജനൽ ചില്ലുകൾ തകർന്നു. ശാസ്ത്രമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം കൊടി കത്തിച്ചത് അനന്തകൃഷ്ണനായിരുന്നു. അതേസമയം, കോഴിക്കോട് തിക്കോടിയിൽ സിപിഎം പ്രവർത്തകർ കൊലവിളി പ്രകടനം നടത്തി.

കളിച്ചാൽ വീട്ടിൽക്കയറി കൊത്തിക്കീറുമെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യം. കൃപേഷിനെയും ശരത് ലാലിനെയും ഓർമ്മയില്ലെയെന്നും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്രം വിളിക്കുന്നുണ്ട്. ഇടുക്കി ഏലപ്പാറയിൽ യൂത്ത് കോൺഗ്രസുകാരെ വീട്ടിൽ കയറി തല്ലുമെന്നാണ് ഡിവൈഎഫ്ഐ നേതാവിന്‍റെ ഭീഷണി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം32 mins ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം1 hour ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം2 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം24 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം7 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version