Connect with us

ദേശീയം

ഉത്തര്‍പ്രദേശിലെ ഗംഗാ തീരത്ത്​ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്​ത്തിയ നിലയില്‍

140

ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത്​ മൃതദേഹങ്ങള്‍ കുന്നുകൂട്ടി മണലില്‍ പൂഴ്​ത്തിയ നിലയില്‍. ലഖ്​നോവില്‍നിന്ന്​ 40 കിലോമീറ്റര്‍ അകലെയുള്ള ഉന്നാവിലാണ്​ സംഭവം.ഗംഗാ നദിയുടെ തീരത്ത്​ രണ്ടിടങ്ങളിലായാണ്​ നിരവധി മൃതദേഹങ്ങള്‍ മണലില്‍ പൂഴ്​ത്തിയ നിലയില്‍ കണ്ടെത്തിയത്​. വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ്​ മൃതദേഹങ്ങള്‍.

യു.പിയില്‍നിന്ന്​ നൂറുകണക്കിന്​ പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കന്‍ യു.പി ഭാഗങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്​തിരുന്നു. ഇതിനുപിന്നാലെയാണ്​ ഉന്നാവില്‍ നദിക്കരയില്‍ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്​ത്തിയ നിലയില്‍ കണ്ടെത്തിയത്​.

കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹങ്ങളാണെന്നാണ്​ പ്രാഥമിക നിഗമനം. തീരത്ത് മണലില്‍ പൂഴ്​ത്തിയ നിലയില്‍ കണ്ടെത്തിയ ​ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്​.മൃതദേഹങ്ങള്‍ കണ്ടെത്തിയ ഒരു സ്​ഥലം ശ്​മശാനമായി ഉപയോഗിച്ചുവരുന്നതാണെന്നും കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹങ്ങളാണോ ഇവയെന്ന്​ വ്യക്തമല്ലെന്നുമായിരുന്നു ഉന്നാവ്​ അധികൃതരുടെ പ്രതികരണം.

‘ചിലര്‍ മൃതദേഹങ്ങള്‍ കത്തിക്കാതെ നദീ തീരത്ത്​ അടക്കം ചെയ്യുന്ന പതിവുണ്ട്​. വിവരം ലഭിച്ചയുടന്‍ സംഭവസ്​ഥലത്തേക്ക്​ അധികൃതരെ അയച്ചിരുന്നു. അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല മജിസ്​ട്രേറ്റ്​ രവീന്ദ്ര കുമാര്‍ പ്രതികരിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ യു.പിയിലെ ഗാസിപ്പൂരില്‍ ഗംഗാ തീരത്ത്​ നിരവധി മൃതദേഹങ്ങള്‍ അടിഞ്ഞുകൂടിയിരുന്നു. കൂടാതെ ബിഹാറിലേക്കും മധ്യപ്രദേശിലേക്കും നൂറുകണക്കിന്​ മൃതദേഹങ്ങള്‍ ഒഴുകിയെത്തുകയും ചെയ്​തിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം52 mins ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം4 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം4 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം5 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version