Connect with us

കേരളം

കോഴിക്കോട് കോന്നാട് ബിച്ചിൽ സദാചാര ചൂൽ എടുത്ത മഹിളകളെ ന്യായീകരിച്ച് ബിജെപി; ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്ത്

Screenshot 2024 02 09 192704

കോഴിക്കോട് കോന്നാട് ബീച്ചിൽ യുവതി യുവാക്കളെ ചൂൽ ഉപയോഗിച്ച് ഓടിച്ചു വിട്ട സംഭവത്തെ ന്യായീകരിച്ച് ബി ജെ പി രംഗത്ത്. ലഹരി മാഫിയ കുട്ടികളുടെ ഭാവി തകർക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഇക്കാര്യത്തിൽ രക്ഷിതാക്കളെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നുമാണ് ബി ജെ പി നേതാക്കളുടെ പ്രതികരണം. കോന്നാട് ബീച്ചിലെ ലഹരി മാഫിയയ്ക്ക് കൂട്ടുനിൽക്കുകയാണ് ഡി വൈ എഫ് ഐ ചെയ്യുന്നതെന്നും ബി ജെ പി ആരോപിച്ചു.

അതേസമയം  മഹിളാമോര്‍ച്ച പ്രവര്‍ത്തകരുടെ ചൂൽ പ്രയോഗത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡി വൈ എഫ് ഐ അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സദാചാര ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് കോന്നാട് ബീച്ച് പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. മഹിളാ മോര്‍ച്ചയുടെയും ബി ജെ പിയുടെയും നിലപാട് സാംസ്‌കാരിക കേരളത്തിന് യോജിക്കാത്തതാണെന്നും സദാചാര ഗുണ്ടായിസം ഒരിക്കലും അനുവദിക്കില്ലെന്നും ഡി വൈ എഫ് ഐ നേതാക്കൾ പ്രതികരിക്കുകയും ചെയ്തു. സംഭവത്തിൽ നിഷ്‌ക്രിയ നിലപാടാണ് സ്വീകരിച്ചതെന്ന് ചൂണ്ടികാട്ടി പൊലീസിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. ബീച്ചില്‍ എത്തിയ യുവതീ – യുവാക്കളെ സംഘം ഭീഷണിപ്പെടുത്തുമ്പോഴെല്ലാം പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു എന്നും പരാതിയുണ്ട്.

Also Read:  ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവിട്ടു

ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് ഒരുകൂട്ടം മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ബീച്ചില്‍ ചൂലുമായെത്തി ഇവിടെ ഇരിക്കുകയായിരുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തിയത്. മഹിളാ മോര്‍ച്ച പ്രാദേശിക നേതാവായ മാലിനി സന്തോഷിന്‍റെയും ബി ജെ പി നടക്കാവ് മണ്ഡലം പ്രസിഡന്‍റിന്‍റെയും നേതൃത്വത്തിലാണ് പ്രതിഷേധമുണ്ടായത്. ബീച്ചില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം വര്‍ധിക്കുകയാണെന്നും അശ്ലീല കാര്യങ്ങള്‍ക്കും മദ്യപാനത്തിനും മറ്റുമായി ബീച്ചില്‍ വരുന്നവരെ ഇനിയും തടയുമെന്നുമാണ് പ്രതിഷേധക്കാര്‍ പറഞ്ഞത്. എന്നാൽ തങ്ങളോട് ഒരു കാരണവുമില്ലാതെ സദാചാര ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഞങ്ങളുടെ നാട്ടില്‍ ഇരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നും നിങ്ങളുടെ ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുമെന്നും പറഞ്ഞുകൊണ്ടാണ് സംഘം തങ്ങളെ നേരിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Also Read:  മാര്‍ക്‌സിസം മാനവികമോ? കണ്ണൂരില്‍ സംവാദം
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

20240726 155814.jpg 20240726 155814.jpg
കേരളം12 hours ago

തിരുവല്ലയിൽ കാറിന് തീപിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു

sathi devi.1.2824427.jpg sathi devi.1.2824427.jpg
കേരളം18 hours ago

കേരളത്തില്‍ പ്രായമായ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു; അഡ്വ. പി സതീദേവി

cloverleaf.jpeg cloverleaf.jpeg
കേരളം18 hours ago

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു നിന്ന് ബൈപാസിലേക്ക് ക്ലോവർ ലീഫ് മാതൃകയിൽ റോഡ്

h1n12607.jpeg h1n12607.jpeg
കേരളം19 hours ago

സംസ്ഥാനത്ത് എച്ച് 1എൻ 1 -ൽ ആശങ്ക; ഒരാഴ്ചക്കിടെ 11 മരണം

20240726 081051.jpg 20240726 081051.jpg
കേരളം20 hours ago

പി.എ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും ഷിരൂരിലേക്ക്; യാത്ര മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം

sct HEART TRANSPLANT.jpg sct HEART TRANSPLANT.jpg
കേരളം4 days ago

ശ്രീചിത്രയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരം

Meningo encephalite amibienne primitive.JPG Meningo encephalite amibienne primitive.JPG
കേരളം4 days ago

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

644667.jpg 644667.jpg
കേരളം6 days ago

പുഴയിൽ കുടുങ്ങി 2 കുട്ടികൾ, രക്ഷകരായി ഫയർഫോഴ്സ്, കരയ്ക്കെത്തിച്ചത് അതിസാഹസികമായി

20240720 132547.jpg 20240720 132547.jpg
കേരളം7 days ago

കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

Nipah virus kerala.jpeg Nipah virus kerala.jpeg
കേരളം7 days ago

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം

വിനോദം

പ്രവാസി വാർത്തകൾ