Connect with us

കേരളം

വയനാട്ടിൽ വീണ്ടും കരടി; കാൽപ്പാടുകൾ കണ്ടെത്തി

Untitled design (3)

വയനാട്ടിൽ ജനവാസ മേഖലയിൽ വീണ്ടും കരടിയിറങ്ങി. വാകേരി മൂടക്കൊല്ലി സ്വദേശി ആനക്കുഴിയിൽ പുഷ്പാകരന്റെ കൃഷിയിടത്തിലാണ് കരടി എത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് വാകേരി മൂടക്കൊല്ലിയിൽ കരടി എത്തിയത്. വീടിനു സമീപമെത്തിയ കരടി പ്രദേശത്തെ വാഴത്തോട്ടത്തിലേക്കാണ് ഓടി മറഞ്ഞത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കരടിയുടെ കാൽപ്പാടുകൾ കണ്ടെത്തി. പ്രദേശത്ത് കരടിക്കായുള്ള തിരച്ചിൽ വനം വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Also Read:  നാലുവയസുകാരിയുടെ മരണം ; പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

ദിവസങ്ങൾക്കിടെ വീണ്ടും മറ്റൊരു കരടി കൂടി ജനവാസ മേഖലയിൽ ഇറങ്ങിയതിൽ ആശങ്കയിലാണ് നാട്ടുകാർ. നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയ കരടിയെ ദിവസങ്ങൾക്ക് മുമ്പാണ് കാടുകയറ്റിയത്. എന്നാൽ കരടി തിരിച്ച് നാട്ടിലേക്ക് ഇറങ്ങുമെന്ന ആശങ്ക ഉള്ളതായി വനപാലകർ അന്ന് അറിയിച്ചിരുന്നു. കരടിയെ പടക്കം പൊട്ടിച്ച് വയലിലേക്കെത്തിച്ചെങ്കിലും മയക്കു വെടിവയ്ക്കാൻ കഴിഞ്ഞിരുന്നില്ല. രാത്രിയും പകലും നിർത്താതെ സഞ്ചരിക്കുമായിരുന്നതിനാല്‍ കരടിയെ പിടികൂടുന്നതിൽ വലിയ പ്രതിസന്ധിയാണ് വനംവകുപ്പ് നേരിട്ടത്..

Also Read:  ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍ അക്കാദമിക മേഖലയെ മലിനമാക്കുന്നു; വിമര്‍ശനവുമായി ഗവര്‍ണര്‍
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

two wheeler overload.jpeg two wheeler overload.jpeg
കേരളം7 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ