കേരളം
ബിഡിജെഎസ് മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
ബിഡിജെഎസ് മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. മൂന്നാംഘട്ട പട്ടികയിലും കൊടുങ്ങല്ലൂർ , കുട്ടനാട് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല. അതേസമയം തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാർത്ഥിത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകൾക്കു ശേഷമേ തീരുമാനമുണ്ടാകൂ.
ഇരവിപുരം- രഞ്ജിത്ത് രവീന്ദ്രൻ, ഇടുക്കി -അഡ്വ. സംഗീത വിശ്വനാഥൻ, ഉടുമ്പൻചോല- സന്തോഷ് മാധവൻ. തവനൂർ- രമേശ് കോട്ടായിപ്പുറം, വാമനപുരം- തഴവസഹദേവൻ,ഏറ്റുമാനൂർ – ആർക്കിടെക് ഭാരത് കൈപ്പരേത്ത് എന്നിങ്ങനെയാണ് ഇന്ന് പ്രഖ്യാപിച്ച പട്ടിക.
ബിഡിജെഎസ് 12 സീറ്റുകളിൽ നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. പൂഞ്ഞാറിൽ എം.ആർ.ഉല്ലാസ്, കളമശേരിയിൽ പി.എസ്.ജയരാജ്, പറവൂരിൽ എ.ബി.ജയപ്രകാശ്, നെന്മാറയിൽ എ.എൻ.അനുരാഗ്, ചാലക്കുടിയിൽ ഉണ്ണിക്കൃഷ്ണൻ ചാലക്കുടി എന്നിവർ സ്ഥാനാർഥികളാകും.
മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബിഡിജെഎസ് 25 മത്സരിക്കുന്നത്.