Connect with us

കേരളം

എ.ഐ കാമറ ഇടപാടിൽ സർക്കാറിന് തിരിച്ചടി; മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈകോടതി

വിവാദമായ എ.ഐ കാമറ ഇടപാടിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈകോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നും പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാറിന് നിർദേശം നൽകി.

കാമറ പദ്ധതിയുടെ മുഴുവൻ രേഖകൾ പരിശോധിക്കും. കോടതി ഉത്തരവ് നൽകുന്നതു വരെയോ മുൻകൂർ അനുമതി നൽകുന്നതുവരെയോ കാമറ പദ്ധതിയുടെ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈകോടതി സർക്കാറിന് നിർദേശം നൽകി.എ.ഐ കാമറ ഇടപാട് അഴിമതിയാണെന്നും പദ്ധതിയെ കുറിച്ച് ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതി നിർദേശം.

ഹരജിക്കാരുടെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി പൊതുപ്രവർത്തകർ നടത്തുന്ന ഇത്തരം ഇടപെടലുകളെ പ്രശംസിക്കുകയും ചെയ്തു. കാമറ വിവാദവുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹരജിക്കാർക്ക് രണ്ടാഴ്ച കോടതി സമയം അനുവദിച്ചു. മൂന്നാഴ്ചക്ക് ശേഷം ഹരജി വീണ്ടും ഹൈകോടതി പരിഗണിക്കും.എ.ഐ കാമറ ഇടപാടിലെ അഴിമതി കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും ഭരണത്തിലെ ഉന്നതരുടെ പങ്ക് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകിയത്. കരാർ ലഭിച്ച കെൽട്രോണിന്‍റെ യോഗ്യത അന്വേഷിക്കണമെന്നും പദ്ധതിക്ക് സർക്കാർ നൽകിയ ഭരണാനുമതിയും സമഗ്ര ഭരണാനുമതിയും റദ്ദാക്കണമെന്നുമടക്കം ആവശ്യപ്പെട്ടാണ് ഹരജി. എ.ഐ കാമറകൾ ഉപയോഗിച്ചുള്ള നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

151.10 കോടിക്കാണ് കെ-ഫോൺ പദ്ധതിയിൽ മാത്രം പരിചിതരായ എസ്.ആർ.ഐ.ടിക്ക് കരാർ നൽകിയത്. ഇത് മറ്റൊരു കുംഭകോണമാണ്. ഒറ്റ കമ്പനിയെന്ന നിലയിലാണ് എസ്.ആർ.ഐ.ടി ടെൻഡറിൽ പങ്കെടുത്തത്. പ്രസാഡിയോ കമ്പനിയും അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് കമ്പനിയും 2020 സെപ്റ്റംബർ 12നാണ് ഇതിന്‍റെ ഭാഗമായത്. ടെൻഡർ ലഭിച്ചശേഷമാണ് കൺസോർട്യം രൂപവത്കരിച്ചത്. നടപടി സുതാര്യമല്ലെന്നുകണ്ട് അൽഹിന്ദ് കമ്പനി പിന്മാറി. ഇതേതുടർന്ന് കരാർ ഭേദഗതി അനിവാര്യമായിരുന്നെങ്കിലും ഇത് ചെയ്തില്ല.

ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മറ്റും വേണ്ടി കെൽട്രോണും എസ്.ആർ.ഐ.ടിയും തമ്മിൽ ഉണ്ടാക്കിയ കരാറും പദ്ധതി നടത്തിപ്പിന് മോട്ടോർ വാഹന വകുപ്പ് കെൽട്രോണുമായുണ്ടാക്കിയ കരാറും നിയമവിരുദ്ധമാണ്. അതിനാൽ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സേഫ് കേരള പദ്ധതി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

sex education .jpeg sex education .jpeg
കേരളം3 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

sslc.jpg sslc.jpg
കേരളം3 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

sea rage 1.jpg sea rage 1.jpg
കേരളം4 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

20240503 113159.jpg 20240503 113159.jpg
കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

two wheeler overload.jpeg two wheeler overload.jpeg
കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

metro rail tvm.jpg metro rail tvm.jpg
കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

വിനോദം

പ്രവാസി വാർത്തകൾ