കെൽട്രോണിന് പണം അനുവദിച്ച് സർക്കാർ. എഐ ക്യാമറകൾ വെച്ചതിന് കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ ഉത്തരവായി. പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് നിർത്തിവച്ചിരുന്നു.എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നോട്ടീസ് അയയ്ക്കാൻ...
എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയോഗിച്ച കരാര്‍ ജീവനക്കാരെ പിന്‍വലിച്ച് കെല്‍ട്രോണ്‍. കരാര്‍ പ്രകാരമുള്ള തുക സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് മാസത്തെ കുടിശ്ശികയായി 11 കോടിരൂപയാണ് സര്‍ക്കാര്‍...
കണ്ണൂർ പയ്യന്നൂരിൽ സീറ്റ് ബെൽറ്റ് ഇടാത്തതിന് പിഴയടയ്ക്കാൻ ലഭിച്ച നോട്ടീസിൽ വാഹനത്തിൽ യാത്ര ചെയ്യാത്ത യുവതിയുടെ ചിത്രവും. കാറിലെ പിന്‍സീറ്റിലിരുന്ന യാത്ര ചെയ്തിരുന്ന കുട്ടികളുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞിട്ടുമില്ല. കാറില്‍ യാത്ര ചെയ്യാത്ത സ്ത്രീയുടെ ചിത്രത്തിനൊപ്പം...
നിയമലംഘനങ്ങൾ കണ്ടെത്താൻ ഡ്രോൺ എഐ ക്യാമറകൾക്കുള്ള ശുപാർശയുമായി മോട്ടർവാഹനവകുപ്പ്. ഒരു ജില്ലയിൽ 10 ഡ്രോൺ ക്യാമറ വേണമെന്നാണ് ശുപാർശ. 400 കോടി ചെലവ് പ്രതീക്ഷിക്കുന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്താൻ കേരളമൊട്ടാകെ ക്യാമറകൾ...
കേരളത്തിലെ എ ഐ ട്രാഫിക് സംവിധാനങ്ങൾ മികച്ച മാതൃകയെന്ന് തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ. കെൽട്രോൺ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രാഫിക് സംവിധാനങ്ങൾ പഠിക്കാനെത്തിയ തമിഴ്നാട് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ മികച്ച മാതൃകയെന്നാണ് പദ്ധതിയെക്കുറിച്ച് പ്രതികരിച്ചത്...
റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന എ.ഐ. ക്യാമറ സംവിധാനം പഠിക്കാന്‍ തമിഴ്നാട്ടില്‍ നിന്നുള്ള സംഘമെത്തി. തമിഴ്നാട് ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എ.എ. മുത്തുവിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രി ആന്റണി രാജുവുമായും അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍...
ഹെൽമെറ്റ് വെക്കാതെ ഓട്ടോ ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പ് ഡ്രൈവർക്ക് 500 രൂപ പിഴയിട്ട സംഭവത്തിൽ ഹെൽമെറ്റ് വെച്ച് ഓട്ടോ ഓടിച്ച് ഡ്രൈവറുടെ പ്രതിഷേധം. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഹെൽമെറ്റ് വെക്കാതെ വാഹനം...
എഐ കാമറയില്‍ നിന്നു രക്ഷപെടാന്‍ മാസ്ക് ഉപയോഗിച്ച് മുന്പിലെയും പുറകിലെയും റജിസ്ട്രേഷന് നമ്പര്‍ മറച്ച ബൈക്ക് മോട്ടര്‍ വാഹന വകുപ്പ് പിടികൂടി. ഇതോടൊപ്പം റജിസ്ട്രേഷന് നമ്പര്‍ വ്യക്തതയില്ലാതെ പ്രദര്‍ശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനവും പിടികൂടി....
സംസ്ഥാനത്തെ റോഡുകളിലെ കുഴി എ ഐ ക്യാമറ ഉപയോഗിച്ച് പരിശോധിച്ചൂകൂടെയെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന് നിർദേശിച്ചു.വിവിധ റോഡുകളിൽ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജിയിലാണ്...
തിരുവനന്തപുരം ആറ്റിങ്ങലിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ. ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയ തുളസീധരനാണ് ഓട്ടോറിക്ഷയിൽ ഹെൽമെറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തിയത്. 500 രൂപയാണ് പെറ്റി ലഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു...
എ ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 ജൂൺ മാസം സംസ്ഥാനത്ത് 3714 റോഡ് അപകടങ്ങളില്‍ 344 പേര് മരിക്കുകയും...
സംസ്ഥാനത്ത് എഐ ക്യാമറകളുടെ പ്രവര്‍ത്തനം ഒരുമാസം പിന്നിട്ടു.വിശദ വിലയിരുത്തൽ ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.ഒരുമാസം 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.കെൽട്രോൺ പ്രോസസ് ചെയ്തത് 7,41,766 എണ്ണം മാത്രം.20,ലക്ഷത്തിൽ പരം നിയമ ലംഘനങ്ങളിൽ 7 ലക്ഷം...
വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസംവരുത്തിയിരുന്നു. ബില്ലടയ്ക്കാൻ വൈകിയാലും സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു....
രോഗമുണ്ടെന്ന പേരില്‍ ഹെല്‍മറ്റ് വയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നു ഹൈക്കോടതി. അസുഖം മൂലം ഹെല്‍മറ്റ് വയ്ക്കാനാകുന്നില്ലെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നത് ഒഴിവാക്കുകയാണു വേണ്ടതെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹെല്‍മറ്റ് വയ്ക്കുന്നത് ജീവന് സംരക്ഷിക്കാനാണ്. പൗരന്റെ ജീവന് സംരക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന്...
സംസ്ഥാനത്തെ റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി നിർമ്മിത ബുദ്ധി ക്യാമറകൾ ഉപയോഗിക്കുന്നതിനെ അനുകൂലിച്ച് കേരള ഹൈക്കോടതി. അഴിമതി ആരോപണത്തിന്റെ പേരിൽ പദ്ധതിയെ നിരുത്സാഹപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പദ്ധതിയുടെ സുതാര്യത സംബന്ധിച്ചും അഴിമതിയാരോപണങ്ങളും പ്രത്യേകമായി പരിഗണിക്കണം....
എ ഐ ക്യാമറയിലെ കോടതി ഇടപെടൽ സർക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഹർജി കാരണം എ ഐ ക്യാമറയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കോടതി വിശ്വാസത്തിലെടുത്തിട്ടില്ല. പദ്ധതിയിൽ ക്രമക്കേടെന്ന് കോടതിയെ...
വിവാദമായ എ.ഐ കാമറ ഇടപാടിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് ഹൈകോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നും പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സംസ്ഥാന...
സംസ്ഥാനത്തെ റോഡുകളില്‍ എഐ കാമറ സ്ഥാപിച്ച പദ്ധതിയിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി. ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ പദ്ധതിക്കു സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്സ് എസ് വി...
സംസ്ഥാനത്തെ പുതിയ ട്രാഫിക് പരിഷ്കരണമായ എ ഐ ക്യാമറുയുടെ പ്രവർത്തനത്തിനെതിരെ പ്രതിപക്ഷം. സംസ്ഥാനത്തെ എ ഐ ക്യാമറ പ്രവർത്തനത്തിന് സ്റ്റേ ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയിലെത്തി. എ ഐ ക്യാമറ പദ്ധതിയിലെ അഴിമതി ആരോപണം ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം...
സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ചേര്‍ക്കുന്നു. 6 വരി ദേശീയ പാതയിൽ...
സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന് കാണിച്ച് 1995 മോഡൽ ജീപ്പിന് പിഴ ചുമത്തി എ ഐ ക്യാമറ. മലപ്പുറം സ്വദേശി ഷറഫുദീന്റെ 1995 മോഡൽ ജീപ്പിനാണ് എ ഐ ക്യാമറ പിഴ ചുമത്തിയത്. ക്യാമറ കണ്ണിലൂടെ വാഹനം...
വടക്കഞ്ചേരി ആയക്കാട്ടിൽ എ ഐ ക്യാമറ തകർത്ത വാഹനം കണ്ടെത്തി. സംഭവത്തിൽ പ്രതിയായ മുഹമ്മദ് പുതുക്കോട് നിന്നും വാടകയ്ക്കെടുത്ത വാഹനമാണ് കണ്ടെത്തിയത്. സംഭവത്തിനുശേഷം മൂന്നാർ പോകും വഴി തകർന്ന ചില്ല് മാറ്റാൻ കോതമംഗലത്ത് വർക്ക്ഷോപ്പിൽ എത്തിച്ച...
റോഡിലെ ക്യാമറ പിഴ ഈടാക്കി തുടങ്ങി, ഏഴാം ദിനമെത്തുമ്പോൾ 4 ലക്ഷം കഴിഞ്ഞ് നിയമലംഘനങ്ങൾ. എന്നാൽ പിഴ ഈടാക്കാൻ നിര്‍ദ്ദേശിച്ച് പരിവാഹൻ സൈറ്റിലേക്ക് അപ്ലോഡ് ചെയ്തത് വെറും 29,800 അപേക്ഷകൾ മാത്രമാണ്. നിയമലംഘനങ്ങൾ റെക്കോര്‍ഡ് ചെയ്യുന്നതിലെ...
വടക്കഞ്ചേരി ആയക്കാട് എഐ ക്യാമറ തകർത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പുതുക്കോട് സ്വദേശി മുഹമ്മദ് എം.എസ് ആണ് പിടിയിലായത്. സംഭവത്തിൽ പങ്കുള്ള രണ്ടു പേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പോലീസ് അറിയിച്ചു....
നിയമലംഘനത്തിന് റോഡ് ക്യാമറയിൽ കുടുങ്ങിയ വിഐപി പട്ടികയിൽ എംപിമാരും എംഎൽഎമാരും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രം വിഐപികളുടേതും സർക്കാരിന്റേതുമൾപ്പെടെ 36 വാഹനങ്ങൾ നിയമലംഘനത്തിന് ക്യാമറയുടെ കണ്ണിൽപെട്ടു. ചെലാൻ തയാറായാൽ മാത്രമേ വിവരം ലഭിക്കുകയുള്ളുവെന്നതിനാൽ എന്തു നിയമലംഘനമാണ്...
സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ ക്യാമറകൾ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം. രണ്ട് ദിവസം പിന്നിട്ടിട്ടും ഒരു നോട്ടീസ് അയക്കാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പരിവാഹൻ സോഫ്റ്റ് വെയറിലെ പ്രശ്നങ്ങൾ എൻഐസി ഇന്ന് പരിഹരിക്കുമെന്നാണ്...
പ്രായത്തിൽ സംശയം തോന്നിയാൽ കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയിൽ എ.ഐ. ക്യാമറ വഴി പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി. 12 വയസിന് മുകളിൽ പ്രായമുണ്ടെന്ന് ആവർത്തിച്ച് പരിശോധിച്ച് ഉറപ്പാക്കും. എഐ ക്യാമറ പദ്ധതി വഴി അപകടങ്ങൾ കാര്യമായി കുറയുമെന്നും...
എഐ ക്യാമറ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചപ്പോൾ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയുള്ള സമയത്തിനിടെ കണ്ടെത്തിയത് 38,520 നിയമ ലംഘനങ്ങൾ. 726 ക്യാമറകളിൽ 692 എണ്ണമാണ് പ്രവർത്തിച്ചത്. 250 മുതൽ 3000 രൂപ വരെ...
ജനം എഐ ക്യാമറയെ സ്വീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തിൽ ഉണ്ടാകുന്ന ഭീകരമായ അപകടങ്ങൾക്ക് ക്യാമറ പരിഹാരമാകും എന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി. നിയമം പാലിക്കുന്നവർ ഭയപ്പെടേണ്ട എന്നാൽ പാലിക്കാത്തവർ ക്യാമറകൾ ഭയപ്പെടണം....
റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ച എഐ ക്യാമറ സംവിധാനം ഇന്നു രാവിലെ മുതൽ പ്രവർത്തന സജ്ജമായി. രാവിലെ എട്ടു മണി മുതൽ റോഡിലെ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങി. സംസ്ഥാനമാകെ സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണമാണ്...
തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാരായ സാധാരണക്കാര്‍ക്ക് ആശ്വാസം.12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല.ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില് ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ...
റോഡിലെ എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഇന്ന് അർധരാത്രി മുതല്‍ പിഴ നല്‍കണം. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എഐ ക്യാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍...
സംസ്ഥാനത്തെ റോഡിലെ നിയമലംഘനങ്ങൾക്ക് ഇന്ന് അർധരാത്രി മുതൽ മുതൽ പിഴ ഈടാക്കിത്തുടങ്ങും. ഇതിനായി എഐ ക്യാമറകൾ റെഡിയായി. മോട്ടോർവാഹനവകുപ്പിന്റെ കൺട്രോൾ റൂമുകളും സജ്ജമായിട്ടുണ്ട്. ബോധവത്കരണ നോട്ടീസ് നൽകൽ പൂർത്തിയായതിനെത്തുടർന്നാണ് പിഴ ചുമത്തലിലേക്ക് കടക്കുന്നത്. ഇരുചക്രവാഹനത്തിൽ മുതിർന്ന...
അടുത്ത മാസം അഞ്ചാം തീയതി മുതൽ എഐ ക്യാമറ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തുറന്ന സമരവുമായി കോണ്‍ഗ്രസ്. അഞ്ചാം തീയതി മുതൽ എഐ ക്യാമറകൾക്കെതിരെ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുമെന്ന്...
സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ജൂൺ അഞ്ചാം തീയതി മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര...
എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതയോഗം ചേരും. എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കല്‍ മരവിപ്പിച്ചത് ജൂണ്‍ നാലുവരെ നീട്ടാന്‍...
പാലക്കാട് : എഐ ക്യാമറ നിരീക്ഷണത്തിൽ നിന്നും പിഴയീടാക്കുന്നതിൽ നിന്നും വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോർ വാഹനവകുപ്പ്. വിഐപികളാണെങ്കിലും നിയമം ലംഘിച്ചാൽ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോർ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കി. എന്നാൽ ഇത്...
വിവാദമായ റോഡ് ക്യാമറാ കരാറിനെ പൂർണ്ണമായും ന്യായീകരിച്ചും കെൽട്രോണിനെ വെള്ളപൂശിയും വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട്. കരാറുകളെല്ലാം സുതാര്യമായിരുന്നുവെന്നും ഡാറ്റാ സുരക്ഷ ഒഴികെ എല്ലാത്തിലും ഉപകരാർ നൽകാൻ കെൽട്രോണിന് അധികാരമുണ്ടെന്നുമാണ് റിപ്പോർട്ട്. എസ്ആർഐടി...
എഐ ക്യാമറയുടെ പിഴ ചുമത്തലും നിയമ ലംഘനം പിടികൂടുന്ന രീതിയുമെല്ലാം വിവാദങ്ങളില്‍ കുടുങ്ങി നില്ക്കുന്നതിനിടയില് റോഡ് ക്യാമറ എടുത്ത ചിത്രം തലസ്ഥാനത്ത് കുടുംബ കലഹത്തിന് കാരണമായിരിക്കുകയാണ്. ആര്‍സി ഉടമയായ ഭാര്യയുടെ ഫോണിലേക്ക് മോട്ടോര്‍ വാഹന വകുപ്പ്...
എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് പരിശോധന. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാർ, ഉപകരാർ ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ്...
എഐ ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വിവാദങ്ങളിൽ മറുപടിയുമായി സിപിഎം. എഐ ക്യാമറ പദ്ധതിയിൽ വിവാദം ഉയർത്തി പ്രതിപക്ഷം പുകമറ ഉണ്ടാക്കുകയാണെന്നും നയാപൈസയുടെ അഴിമതിയുണ്ടായിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി. 100 കോടിയുടെ അഴിമതിയെന്നാണ്...
സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി തുടങ്ങി. ഇന്നലെ മുതലുള്ള നിയമലംഘനങ്ങൾക്കാണ് നോട്ടീസ് അയച്ചു തുടങ്ങിയത്. തുടക്കത്തിൽ ബോധവത്കരണ നോട്ടീസ് മാത്രമായിരിക്കും നൽകുക. ബോധവൽക്കരണത്തിന്റെ ഭാഗമായി നോട്ടീസ് അയയ്ക്കുമ്പോൾ...
എ ഐ ക്യാമറ വിവാദത്തില്‍,ഗതാഗത കമ്മീഷറോട് ഗതാഗത മന്ത്രി വിശദീകരണം തേടി.ധനവകുപ്പിൻ്റെ മാനദണ്ഡങ്ങൾ കെൽട്രോൺ ലംഘിച്ചോയെന്ന് വിശകരണം നൽകണം.: ഉപകരാർ നൽകിയപ്പോൾ അഡ്മിനിസ്ട്രേറ്റീവ് വകുപ്പിൻ്റെ അനുമതിയും കെൽട്രോൺ വാങ്ങിയിരുന്നില്ല.അതിനിടെ കെൽട്രോൺ ട്ടോർവാഹനവകുപ്പ് തർക്കം മുറുകുകയാണ്.ബോധവത്ക്കരണ നോട്ടീസ്...
എ ഐ കാമറ വിവാദതിനിടെ രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ. കെൽട്രോൺ വെബ്സൈറ്റിലാണ് രേഖകൾ പ്രസിദ്ധീകരിച്ചത്. നിലവിൽ പുറത്തുവന്ന രേഖകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുമതി രേഖകൾ, ധാരണപത്രം, ടെണ്ടർ വിളിച്ച രേഖകൾ എന്നിവയാണ് പരസ്യപ്പെടുത്തിയത്. ഉപകരാർ രേഖകൾ പ്രസിദ്ധീകരിച്ചിട്ടില്ല....
എഐ ക്യാമറ വിവാദത്തിൽ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി. ദില്ലിയിൽ മാധ്യമ പ്രവർത്തകർ വി ഡി സതീശന്റെ ആരോപണത്തെപ്പറ്റി ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. എഐ ക്യാമറ വിവാദത്തിനിടെ സംസ്ഥാന സർക്കാരിനെതിരെ വലിയ ആരോപണമാണ് പ്രതിപക്ഷ നേതാവ്...
എഐ ക്യാമറ പദ്ധതിയെ രണ്ടാം എസ്എന്‍സി ലാവലിനെന്ന് വിശേഷിപ്പിച്ച് വിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. എ ഐ ക്യാമറ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എ ഐ ക്യാമറയുമായി...
എ ഐ ക്യാമറ വിവാദത്തില്‍ കെൽട്രോണിൽ നിന്നും കരാർ വിശദാംശങ്ങൾ തേടി വിജിലൻസ്. മോട്ടോർ വാഹന വകുപ്പിൽ നിന്നും ഫയലുകൾ കൈമാറി. കൊല്ലം ആന്റി കറപ്ഷൻ മിഷൻ സെക്രട്ടറിയാണ് പരാതി നൽകിയത്. എഐ ക്യാമറകളിൽ വിജിലൻസ്...
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറ വിവാദത്തിൽ കെൽട്രോണിനെതിരായി ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽട്രോണിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി...
എഐ ക്യാമറ പദ്ധതിയെ കുറിച്ച് വിമർശനമുന്നയിച്ച രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെൽട്രോൺ എംഡി നാരായണ മൂർത്തി. ഒരു ക്യാമറയ്ക്ക് 36 ലക്ഷം രൂപയാണെന്ന പ്രചാരണം തെറ്റാണ്. ഒരു ക്യാമറ സിസ്റ്റത്തിന് വില 9.5ലക്ഷം മാത്രമാണ്....
എ ഐ ക്യാമറ വഴി നിയമലംഘനം കണ്ടെത്തിയാലും അടുത്ത മാസം 19 വരെ പിഴ ഈടാക്കില്ല. മെയ് 20 മുതലാകും നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങുകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മെയ് 19 വരെ ബോധവത്ക്കരണ മാസമായിരിക്കുമെന്നും...