കോവളത്ത് വിദേശപൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ചു കളയിപ്പിച്ച സംഭവത്തില്‍ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്‍ഡ് ചെയ്തു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. ഇന്‍സ്പെക്ടര്‍ക്കു വീഴ്ച പറ്റിയോ എന്നും പരിശോധിക്കും. വിദേശിയെ...
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 14 പേര് മരിക്കാനിടയായ കുനൂര്‍ ഹെലികോപ്ടര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മോശം കാലാവസ്ഥ കാരണമുള്ള പിഴവ് ആകാം അപകടകാരണമെന്നാണ് നിഗമനം. എയര്‍ മാര്‍ഷല്‍...
രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 22,775 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 16,000 ആയിരുന്നു. പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 1431 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 8949...
ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ജി സ്പർജൻകുമാറിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. തിരുവനന്തപുരം റൂറൽ എസ്പിയായി ഐസിടി എസ്പി ഡോ ദിവ്യ എസ് ഗോപിനാഥിനെയും നിയമിച്ചു. സ്ഥാനക്കയറ്റം ലഭിച്ച ആർ നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജിയാവും....
കുട്ടികളുടെ കോവിഡ് വാക്സിനേഷനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. കോവിൻ ആപ്പിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്. 2007-ലോ മുമ്പോ ജനിച്ച 15-18നും...
കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113,...
സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് റജിസ്ട്രേഷന് നാളെ തുടങ്ങുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന് വഴിയും വാക്സിന് സ്വീകരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തിയാല്‍ തിരക്കും...
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ആകെ കേസുകള്‍ 1,270 ആയി. രോഗബാധയില്‍ കേരളം മൂന്നാംസ്ഥാനത്താണ്. ആറു സംസ്ഥാനങ്ങളില്‍ അന്‍പതിൽ കൂടുതല്‍ കേസുകളുണ്ട്. പ്രതിദിന കോവിഡ് കേസുകള്‍ 27 ശതമാനം വര്‍ധിച്ചു. രാജ്യത്തെ ഏറെ ആഘാതമേല്‍പ്പിച്ച കോവിഡ്...
കാസര്‍കോട്- തിരുവനന്തപുരം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സാമൂഹികാഘാത പഠനം നടത്തുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കണ്ണൂര്‍, പയ്യന്നൂര്‍, തലശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടത്തുന്നത്. ഇതിനായി കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള വോളണ്ടറി...
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 16,764 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈസമയത്ത് 220 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 7585 പേരാണ് രോഗമുക്തി...
പുതുവത്സരാഘോഷത്തെ തുടർന്നുള്ള വാഹനാപകടങ്ങൾ കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന. അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെയും റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെയും ഓപ്പറേഷൻ ഫ്രീക്കിൽ പിടികൂടും. പത്തനംതിട്ടയിൽ ഒരു മണിക്കൂർ പരിശോധനയിൽ 126 പേർക്കെതിരെയാണ് കേസെടുത്തത്. പുതുവത്സരത്തിന്റെ നിറം...
സിനിമ സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ ജി കെ പിള്ള മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായരുപിടിച്ച പുലിവാല്, ജ്ഞാനസുന്ദരി, സ്ഥാനാർത്ഥി സാറാമ്മ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്,...
ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ ഇന്ന് പ്രാദേശിക അവധി. ശിവഗിരി തീർഥാടന ഘോഷയാത്ര പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ശിവഗിരി മഹാസമാധിയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര പ്രയാണം മഠം ജംക്ഷൻ, റെയിൽവേ...
15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്. വാക്സിൻ രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ തിരിച്ചറിയൽ...
കേരളത്തെ ഞെട്ടിച്ച പറവൂരിലെ വിസ്മയ കൊലക്കേസിൽ പ്രതിയും കൊല്ലപ്പെട്ട വിസ്മയയുടെ സഹോദരിയുമായ ജിത്തു പൊലീസ് പിടിയിലായി. എറണാകുളത്ത് ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്നാണ് ഇവരെ പിടിയിലായത്. ഇവർക്ക് ചില മാനസിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിവരം. കാക്കനാട്...
കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98,...
സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍...
എഴുത്തുകാരന് ജോര്‍ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ആത്മകഥയായ ‘ഹൃദയരാഗങ്ങള്‍’ എന്നപുസ്തകത്തിനാണ് പുരസ്കാരം. ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്ക് ലഭിച്ചു. ‘അവര്‍ മൂവരും ഒരു മഴവില്ലും’ എന്ന പുസ്തകത്തിനാണ് പുരസ്കാരം. ജക്കരന്ത എന്ന കൃതിക്ക്...
കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച അതിഥി തൊഴിലാളികളില്‍ നാല് പേരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണിപ്പൂര്‍ സ്വദേശികളായ ആദ്യ മൂന്ന് പ്രതികളെയും ജാര്‍ഖണ്ഡ് സ്വദേശിയായ പതിനാലാം പ്രതിയേയുമാണ് കസ്റ്റഡിയില്‍ വിട്ടത്. ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇവരെന്ന്...
തിരുവനന്തപുരം പേട്ടയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വെച്ച് യുവാവ് കുത്തേറ്റുമരിച്ചത് ആസൂത്രിത കൊലപാതകമെന്ന് ആരോപണം. കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ മാതാപിതാക്കളാണ് ഈ ആരോപണവുമായി രംഗത്തുവന്നത്. കൊല്ലപ്പെട്ട അന്നു പുലര്‍ച്ചെ അനീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നും അമ്മ...
ചരക്കുസേവന നികുതിയുടെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഫെബ്രുവരി 28വരെയാണ് നീട്ടിയത്. കഴിഞ്ഞസാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 ആയിരുന്നു. ഇതാണ് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് നീട്ടിയത്....
പിഎസ്സി വെള്ളിയാഴ്ച നടത്തുന്ന പരീക്ഷാ സമയത്തില്‍ മാറ്റം. നാളത്തെ ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് പരീക്ഷയുടെ സമയത്തിലാണ് മാറ്റം. കാറ്റഗറി നമ്പര്‍ 103-2019, 104-2019 പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചതനുസരിച്ച് ഉച്ചയ്ക്ക് തന്നെ നടത്തും. എന്നാല്‍ 2.30 മുതല്‍...
സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂൾ തുറക്കുന്നത് ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളിലും തീരുമാനമെടുത്തത്. ഒമിക്രോൺ കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം...
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 35,920 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4490 രൂപയും. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 36,120 രൂപയായിരുന്നു...
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും പതിനായിരം കടന്നു. ഒരു മാസത്തിന് ശേഷം ഇതാദ്യമായാണ് കോവിഡ് കേസുകള്‍ 10,000 കടക്കുന്നത്. 24 മണിക്കൂറിനിടെ 13,154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര...
മകരവിളക്ക് ഉത്സവത്തിനായി ഇന്ന് ശബരിമല നട തുറക്കും. വെള്ളിയാഴ്ച മുതൽ കരിമല വഴിയുള്ള കാനന പാതയിലൂടെ തീർത്ഥാടകരെ കടത്തി വിടും. നട തുറക്കുന്ന ഇന്ന് ഭക്തർക്ക് പ്രവേശനമുണ്ടാവില്ല. ജനുവരി 14നാണ് മകര വിളക്ക്. മണ്ഡലകാല പൂജ...
ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് നിലവിൽ വരും. രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. ഇന്നു മുതൽ ( വ്യാഴം) ജനുവരി രണ്ടുവരെ ( ഞായർ)യാണ് നിയന്ത്രണം. പരിശോധനകൾ കർശനമാക്കാൻ...
കേരളത്തില്‍ ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136, ആലപ്പുഴ 128, ഇടുക്കി 100,...
വടക്കൻ പറവൂരിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം പൂർത്തിയായി. മരണ കാരണം പൊള്ളലേറ്റത് ആണെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ ആയതിനാലാകാം...
സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ (58) അന്തരിച്ചു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും...
മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനും ഇനി മുതൽ കറുത്ത ഇന്നോവകള്‍ . മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശുപാർശയിലാണ് ഈ നിറം മാറ്റം. ഇതിനായി നാല് പുതിയ ഇന്നോവകൾ പൊലീസ് വാങ്ങി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാറുകൾ...
സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണ. നിരക്കു വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയെ ചുമതലപ്പെടുത്തി. യൂണിയന് പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു നടത്തിയ യോഗത്തിലാണ് തീരുമാനം. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നു രാത്രി മുതല്‍...
സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഒരുപവന്റെ വിലയിൽ 160 രൂപയുടെ വ്യത്യാസം ഉണ്ടായി. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4515 രൂപയാണ്. ഇന്നലത്തെ സ്വർണ്ണവില ഗ്രാമിന് 4535 രൂപയായിരുന്നു. ഒരു പവൻ...
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 781 ആയി. രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ പുതിയ വകഭേദം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയിലാണ് ഒമിക്രോണ്‍ കേസുകള്‍ കൂടുതല്‍- 238. മഹാരാഷ്ട്രയില്‍ 167 പേര്‍ക്കു...
സംസ്ഥാനത്തെ ഓട്ടോ- ടാക്സി തൊഴിലാളികള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്കും. ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.സമരക്കാരുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. രാവിലെ പത്തിന് സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ വച്ചാണ് യോഗം....
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. മറ്റന്നാൾ മുതൽ കരിമല വഴി തീർത്ഥാടകരെ കടത്തിവിടും. അടുത്ത മാസം പതിനാലിനാണ് മകര വിളക്ക്. മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട...
തിരുവനന്തപുരത്ത് മകളെ കാണാനെത്തിയ ആണ് സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന് കുത്തിക്കൊന്നു തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. അനീഷ് ജോര്‍ജ് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലിൻ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന്...
കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90,...
60 വയസിന് മുകളില്‍ പ്രായമുള്ള അനുബന്ധ രോഗമുള്ളവര്‍ക്ക് കരുതല്‍ ഡോസിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നേരത്തെ കരുതല്‍ ഡോസിന് ഗുരുതര രോഗമാണ് എന്ന് തെളിയിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ്...
നെയ്യാറ്റിന്‍കരയില്‍ സ്വര്‍ണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശി കേശവന്, ഭാര്യ സെല്‍വം എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. മകളാണ് മാതാപിതാക്കളെ വീടിനുള്ളില്‍ മരിച്ചനിലയില്‍...
15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷനായി വാക്സിനേഷന് കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങളൊരുക്കുന്നതാണ്. മുതിര്‍ന്നവരുടേയും...
കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. യെല്ലോ അലര്‍ട്ട് പ്രകാരം സ്കൂളുകളും കോളജുകളും...
പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരാണ് കേസില്‍...
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ക്കെതിരായ പ്രോസിക്യൂഷന് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ നിര്‍ദ്ദേശം നല്കി. കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍, നടന് ദിലീപ് എന്നിവരുള്‍പ്പെടെ 10 എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനാണ്...
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ വര്‍ധിച്ചിരുന്നു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,280 രൂപ. ഗ്രാമിന് പത്തു രൂപ...
രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 653 ആയി. 21 സംസ്ഥാനങ്ങളിൽ ആണ് ഇപ്പോൾ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ഒമിക്രോണ്‍ ബാധിതർ മഹാരാഷ്ട്രയിൽ ആണുളളത്. തൊട്ടുപിന്നിൽ ദില്ലിയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിൽ...
കോഴിക്കോട് കൊളത്തറയില്‍ റഹ്മാന് ബസാറില്‍ വന്‍ തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ്...
ക്രിസ്മസ് പുതുവൽസര ആഘോഷങ്ങളടക്കം കഴിയുന്നതോടെ കേരളത്തിൽ കൊവിഡ് വ്യാപനത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. പലരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ആൾക്കൂട്ടങ്ങൾക്കും ആൾക്കൂട്ട ആഘോഷങ്ങൾക്കും കുറവില്ല. ഈ സാഹചര്യത്തിലാണ് പുതു വർഷം പിറക്കുന്നതോടെ കൊവിഡ് വ്യാപനം വലിയതോതിൽ ഉണ്ടാകുമെന്ന...
15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷന് ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍...
കൊല്ലം ചവറയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. പുലര്‍ച്ചെ 12.30 ന് ദേശീയപാതയില്‍ ഇടപ്പള്ളിക്കോട്ടയ്ക്ക് സമീപം വെറ്റമുക്കില്‍ വെച്ചായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനിബസില്‍ വാന്‍ ഇടിച്ചായിരുന്നു അപകടം. തിരുവനന്തപുരം, തമിഴ്നാട് സ്വദേശികളാണ്...