രാജ്യത്ത് പ്രതിദിനകോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 90,928 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19,206 പേര് രോഗമുക്തി നേടി. 325 പേര് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ നിരക്ക് കുത്തനെ ഉയര്‍ന്ന്...
തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയിലായി. സെപ്തംബറിൽ പള്ളിപ്പുറത്ത് മൊബൈൽ കടയിൽ കയറി ഇതര സംസ്ഥാന തൊഴിലാളിയെ ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. അക്രമത്തിന് ശേഷം ഒളിവിലായിരുന്ന ഷാനവാസ് പണം ആവശ്യപ്പെട്ട് വീടുകളിൽ കയറി...
കൊച്ചി മെട്രോ സര്‍വീസ് രാത്രി 10.30 വരെയാക്കി നീട്ടി. വ്യാഴാഴ്ച മുതല്‍ ആലുവയില്‍ നിന്ന് പേട്ടയിലേക്കും പേട്ടയില്‍ നിന്ന് ആലുവയിലേക്കും എല്ലാ ദിവസവും രാത്രി 10.30ന് അവസാന സര്‍വീസ് പുറപ്പെടും. യാത്രക്കാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഡിസംബര്‍...
കേരളത്തില്‍ 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂര്‍ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂര്‍ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി...
പേട്ടയിൽ മകളുടെ സുഹൃത്തിനെ അച്ഛൻ വീട്ടിനുള്ളിൽ വച്ച് കുത്തിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ്. കള്ളനാണെന്ന് കരുതി അബദ്ധത്തിൽ കുത്തിയെന്നായിരുന്നു പ്രതി സൈമണ്‍ ലാലന്റെ ആദ്യമൊഴി. ഇന്ന് കൊല നടന്ന വീട്ടിൽ നടത്തിയ തെളിവെടുപ്പില്‍ പ്രതി കുറ്റം...
തമിഴ്നാട്ടില്‍ കോവിഡ്, ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തത്തില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എകെ സ്റ്റാലിന് പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനനഗരമായ ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. മറ്റ് അഞ്ച്...
മാവേലി എക്സ്പ്രസില്‍ എഎസ്ഐ മര്‍ദിച്ച പൊന്നന് ഷമീര്‍ പൊലീസ് കസ്റ്റഡിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കോഴിക്കോട് നിന്നാണ് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിലവിലെ കേസുകളില്‍ ജാമ്യത്തിലാണ് ഷമീര്‍. ട്രെയിനില്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ്...
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 2135 ആയി. ഇന്നലെ 243 പേരിലാണ് ഒമൈക്രോണ്‍ കണ്ടെത്തിയത്. ഇതുവരെ 828 പേര് ഒമൈക്രോണില്‍ നിന്നു മുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്...
രണ്ട് ദിവസത്തെ ഇടിവിന് ശേഷം നില മെച്ചപ്പെടുത്തി സ്വർണ വില. ഇന്നത്തെ സ്വർണവില ഗ്രാമിന് 4515 രൂപയായി ഉയർന്നു. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4490 രൂപയായിരുന്നു വില. ഒരു പവൻ സ്വർണ...
ആലപ്പുഴ ചേർത്തലയിൽ കുറുവാ സംഘമെന്ന പേരിൽ പരിഭ്രാന്തി പരത്തിയത് നാട്ടുകാർ തന്നെയെന്ന് തെളിഞ്ഞു. കുറുവ സംഘമെന്ന പേരിൽ നവമാധ്യമങ്ങളിൽ വൈറലായ മോഷണ സംഘത്തെ മാരാരിക്കുളം പോലീസ് പിടികൂടി. എസ്എൽ പുരം സ്വദേശി ദീപു, കഞ്ഞിക്കുഴി സ്വദേശി...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,097പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 15,389പേര് രോഗമുക്തരായി. 534പേര് മരിച്ചു. 4.18 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,14,004പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 3,43,21,803പേര് രോഗമുക്തരായി. 4.82,551പേരാണ്...
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് രണ്ടാം ടേം പരീക്ഷാരീതിയിൽ മാറ്റമുണ്ടാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബോർഡ്. വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും സിബിഎസ്ഇയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് http://cbse.gov.in എന്ന ഔദ്യോഗിക സൈറ്റിനെ മാത്രം ആശ്രയിക്കണമെന്നും ബോർഡ് അറിയിച്ചു....
കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപനവും മൂന്നാംതരംഗ ഭീഷണിയും നിലനിൽക്കുന്നതിനാൽ വരാനിരിക്കുന്ന ഒരാഴ്ച്ച കേരളത്തിന് നിർണായകമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. ഒമൈക്രോൺ വ്യാപനത്തെ മൂന്നാംതരംഗമായിത്തന്നെ കണക്കാക്കി മുന്നൊരുക്കങ്ങൾ നടത്തണമെന്നാണ് വിദഗ്ദാഭിപ്രായം. ഒമൈക്രോൺ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ...
തീർത്ഥാടകരുടെ എണ്ണം വർധിച്ചതോടെ ശബരിമല വരുമാനം നൂറു കോടിക്കടുത്തു. മകരവിളക്ക് കാലത്ത് മാത്രം വരുമാനം 15 കോടിയാണ്. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദർശനം നടത്തുന്നത്. ദിവസം ഏകദേശം...
കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി...
ഒമൈക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളില്‍ 75, തുറസ്സായ സ്ഥലങ്ങളില്‍ 150 എന്നിങ്ങനെ പരിമിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...
ഗാർഹിക പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളി. കേസിൽ സുഹൈലിന് ഒപ്പം അറസ്റ്റിലായ മാതാപിതാക്കൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇവരുടെ പ്രായം...
ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകം ആശങ്കയിലായിരിക്കെ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ ഫ്രാന്‍സില്‍ സ്ഥിരീകരിച്ചു. ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍. ആഫ്രികന്‍ രാജ്യമായ കാമറൂനില്...
വാളയാർ ആര്‍ടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. പരിശോധനയിൽ 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് ശുപാർശ. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടറായ ബിനോയ്, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ജോർജ്,...
രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന കർണാടകയിൽ കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനം കർശന നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്ന് വിദഗ്ധ സമിതി ശുപാർശ നൽകി. ജനങ്ങൾ കൂട്ടംചേരാൻ സാധ്യതയുള്ള...
കണ്ണൂർ ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. പൊടിക്കുണ്ടിൽ രാവിലെ പത്തോടെയാണ് സംഭവം. ദേശീയ പാതയിൽ കണ്ണൂർ സെൻട്രൽ ജയിലിനടുത്താണ് ബസ് കത്തി നശിച്ചത്. പാലിയത്ത് വളപ്പ്- കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്....
സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ വീടും മറ്റും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വീടു നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര തുകയും ഒപ്പം 4.6 ലക്ഷം രൂപയും നല്‍കും. ഇതില്‍ താത്പര്യമില്ലാത്തവര്‍ക്ക് ലൈഫ്...
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 280 രൂപയും ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 35,920 രൂപയും. ഒരു ഗ്രാം സ്വര്‍ണത്തിന് 4,490 രൂപയാണ് ഇന്നത്തെ വില. പുതുവര്‍ഷ...
ദേശീയപാതയില്‍ ശ്രീനാരായണപുരത്തിന് സമീപം അഞ്ചാംപരുത്തിയില്‍ കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. തിരുവല്ല സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കൊടുങ്ങല്ലൂരില്‍ നിന്നും...
നെറ്റ്വർക്ക് തകരാറായതിനെ തുടർന്ന് ഇന്നലെ ട്രഷറി ഇടാപാടുകൾ പൂർണമായി തടസപ്പെട്ടു. സോഫ്റ്റ്വെയർ പ്രവർത്തനരഹിതമായതോടെ വിവിധ സർക്കാർ വകുപ്പുകളുടെ സാമ്പത്തിക ഇടപാടുകളും ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പളം, പെൻഷൻ വിതരണവും സ്തംഭിച്ചു. ഇന്നലെ വൈകീട്ട് നാല് മണിയോടെ പ്രശ്നം...
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം തുടങ്ങിയെന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ എൻ അറോറ. മെട്രോ നഗരങ്ങളിലെ 75% കേസുകളും ഒമിക്രോണാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1900 ലേക്ക് അടുക്കുകയാണ്....
കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട്...
സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്...
ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ എഎസ്ഐ പ്രമോദിനെതിരെ നടപടി. പ്രമോദിനെ റെയില്‍വേ ഡ്യൂട്ടിയില്‍ നിന്ന് മാറ്റാനും ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താനും തീരുമാനിച്ചു. സംഭവത്തില്‍ യാത്രക്കാരുടെയുള്‍പ്പെടെ മൊഴി രേഖപ്പെടുത്തി എസ്പിക്ക്...
രാജ്യത്തെ ആശങ്കയിലാഴ്ത്തി ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു ദിവസവും റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് പറഞ്ഞു. ഇന്ന് നാലായിരത്തോളം കേസുകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍....
സംസ്ഥാനത്ത് 15 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന് തുടക്കമായി. ഇതിന് കുട്ടികളുടേയും രക്ഷിതാക്കളുടേയും ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് ഈ പ്രായത്തിലുള്ള 15 ലക്ഷം...
തിരുവനന്തപുരം പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ആക്രിക്കടയ്ക്കാണ് തീപിടിച്ചിരിക്കുന്നത്. ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവർ പറയുന്നു. തീപിടിച്ചിരിക്കുന്നത് ആക്രിക്കടയുടെ ഗോഡൗണാണ്. ഇവിടെ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. ഇതിനോട്...
പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നു വൈകീട്ട് മൂന്നുമണിയ്ക്ക് ക്ലിഫ് ഹൗസിലാണ് യോഗം. പൊലീസിനെതിരെ വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിലായി മാവേലി എക്സ്പ്രസ് ട്രെയിനില്‍...
ഇടപ്പള്ളി സിഗ്നലിൽ കൂട്ട വാഹനാപകടം . കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും ഉൾപ്പെടെ അപകടത്തിൽപ്പെട്ടു. തീർത്ഥാടകരുടെ വാഹനം ഇടിയുടെ ആഘാതത്തിൽ മിനി വാനിലും ബൈക്കിലും ഇടിച്ചു. ബസിനുള്ളിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ബസിന്റെ...
കണ്ണൂരിൽ ട്രെയിനിൽ കേരളാ പൊലീസിന്റെ ക്രൂരത. മാവേലി എക്സ്പപ്രസിൽ വെച്ച് എഎസ്ഐ, യാത്രക്കാരനെ മർദ്ദിച്ചു. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ്...
15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ വാക്സിനേഷൻ ഇന്ന് ആരംഭിക്കും. വാക്സിനേഷന് സംസ്ഥാനം സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് പിങ്ക് നിറത്തിലുള്ള...
സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2,...
കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി...
കോവളത്ത് സ്വീഡിഷ് പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് ഗ്രേഡ് എസ്ഐ ടികെ ഷാജി. തനിക്കെതിരെ നടപടി തെറ്റിദ്ധാരണമൂലമാണ്. സസ്പെന്ഷന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷാജി മുഖ്യമന്ത്രിക്ക് പരാതി നല്കി. മദ്യം കളയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിയന്ത്രണങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും ഷാജി...
തൃശ്ശൂരില്‍ നിന്ന് ചെന്നൈയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വീസ് ഈമാസം ആറുമുതല്‍ ആരംഭിക്കും. ക്രിസ്മസ്-ന്യൂ ഇയര്‍-ശബരിമല തിരക്ക് കണക്കിലെടുത്ത് ആരംഭിച്ച എസി സ്കാനിയ ബസ്സ് സര്‍വീസ് വിജയകരമായതിനെ തുടര്‍ന്നാണ് സര്‍വീസ് തുടരാന്‍ തീരുമാനിച്ചത്. ഒരു മാസത്തെ പരീക്ഷണാര്‍ത്ഥം...
സംസ്ഥാനത്ത് ജനുവരി 10 മുതൽ തന്നെ മുതിർന്നവർക്കുള്ള കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൗമാരക്കാരായ 15, 16, 17 വയസ് പ്രായമായ കുട്ടികൾക്ക് വാക്സീൻ നൽകുന്നതിനുള്ള നടപടികൾ നാളെ...
സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവന് തുടരും. മൂന്ന് ദിവസമായി തുടരുന്ന ജില്ലാ സമ്മേളനമാണ് സുദേവനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 46 അംഗ ജില്ലാകമ്മറ്റിയില്‍ 16 പുതുമുഖങ്ങളുണ്ട്. 12 പേര് ഒഴിവായി. സംസ്ഥാനസമിതി അംഗങ്ങളായ...
പുതുവത്സരാഘോഷ വേളയിലെ ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങള്‍ തുടരില്ലെന്നാണ് സൂചന. അടുത്ത അവലോകന യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതേസമയം, സംസ്ഥാനത്ത് കൗമാരപ്രായക്കാര്‍ക്കുള്ള വാക്സിനേഷന് നാളെ തുടക്കമാകും. അതിനിടെ...
രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇരുപത്തിനാലുമണിക്കൂറിനിടെ 25,553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 1,22,801 ആയി. മഹാരാഷ്ട്രയില്‍ ആണ് ഏറ്റവും കുടുതല്‍ പ്രതിദിന രോഗികള്‍. ഇന്നലെ 9,170 പേര്‍ക്കാണ് രോഗബാധ. 7 പേര് മരിച്ചതായി...
കൗമാരക്കാരുടെ കോവിഡ് പ്രതിരോധ വാക്സിനേഷൻ നാളെ തുടങ്ങും. ഇതിനായുള്ള രജിസ്ടേഷൻ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ 9 മുതൽ വാക്സിനേഷൻ തുടങ്ങും. കോവിൻ പോർട്ടൽ വഴിയും സ്പോട് രജിസ്ട്രേഷനിലൂടെയും സ്കൂളുകൾ വഴിയും വാക്സിൻ ബുക്ക് ചെയ്യാം. രജിസ്ട്രേഷൻ...
പുതുവർഷത്തലേന്ന് കോവളത്ത് സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു. കോവളം സ്റ്റേഷനിലെ പ്രിൻസിൽ എസ്ഐക്കും രണ്ട് പൊലീസുകാർക്കുമെതിരെയാണ് അന്വേഷണം. പ്രിൻസിപ്പൽ എസ്ഐ അനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മനീഷ്,...
കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂര്‍ 180, തൃശൂര്‍ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107,...
15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്ഥാനതല മീറ്റിംഗുകള്‍ ചേര്‍ന്ന ശേഷമാണ് ആക്ഷന്‍ പ്ലാന്‍...
കടവന്ത്രയില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് നാരായണനാണ് കൊലപാതകം നടത്തിയത്. കുട്ടികളെയും ഭാര്യയെയും കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്ന് നാരായണന് പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണം....
തമിഴ്നാട്ടില്‍ പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. എട്ടു പേര്‍ക്കു പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിരുദുനഗര്‍ ജില്ലയിലെ കലത്തൂര് ആര്‍കെവിഎം ഫയര്‍വര്‍ക്ക്സിലാണ് പുതുവര്‍ഷ ദിനത്തില്‍ തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ശിവകാശി...