Connect with us

Covid 19

സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 2363

Published

on

delta covid

കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്.

ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,547 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 180 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കോവിഡ് 20,180 കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 423 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,637 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 222 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2363 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 571, കൊല്ലം 112, പത്തനംതിട്ട 169, ആലപ്പുഴ 83, കോട്ടയം 15, ഇടുക്കി 21, എറണാകുളം 538, തൃശൂര്‍ 189, പാലക്കാട് 66, മലപ്പുറം 91, കോഴിക്കോട് 269, വയനാട് 61, കണ്ണൂര്‍ 150, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 20,180 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,89,100 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Advertisement
Advertisement

ആരോഗ്യം

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

General Elections C Vigil app for public to file grievances General Elections C Vigil app for public to file grievances
Kerala10 mins ago

പൊതു തെരഞ്ഞെടുപ്പ്: പൊതുജനങ്ങൾക്ക് പരാതികൾ നൽകാൻ സി-വിജിൽ ആപ്പ്

murali 3 murali 3
Kerala1 hour ago

അതിരുവിട്ട ആവേശം, തിരുവനന്തപുരത്ത് വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു

ananthu mukkola ananthu mukkola
Kerala2 hours ago

കരിങ്കല്ല് ലോറിയില്‍ നിന്നും തെറിച്ചു വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

IMG 20240319 WA0369 IMG 20240319 WA0369
Kerala3 hours ago

പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും; നിലവില്‍ മയക്കുവെടിയില്ല 

heat wave heat wave
Kerala3 hours ago

സംസ്ഥാനത്ത് കനത്ത ചൂട് കുറയില്ല; 10 ജില്ലകളിൽ മുന്നറിയിപ്പ്

IMG 20240319 WA0015 IMG 20240319 WA0015
Kerala4 hours ago

വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ സേഫ്റ്റി അവാര്‍ഡ്

IMG 20240319 WA0008 IMG 20240319 WA0008
Kerala5 hours ago

പാലക്കാടിനെ ആവേശത്തിലാറാടിച്ച് മോദിയുടെ റോഡ് ഷോ

IMG 20240319 WA0006 IMG 20240319 WA0006
Kerala6 hours ago

ആലപ്പുഴയില്‍ കടൽ ഉൾവലിഞ്ഞു

IMG 20240319 WA0003 IMG 20240319 WA0003
Kerala8 hours ago

കണ്ണൂരിൽ കൂട്ടിൽ കയറാതെ കടുവ; പ്രദേശത്ത് നിരോധനാജ്ഞ 

chickenpox chickenpox
Kerala10 hours ago

കേരളത്തില്‍ ചിക്കന്‍പോക്‌സ് കേസുകള്‍ വര്‍ധിക്കുന്നു; 75 ദിവസത്തിനിടെ 6744 കേസുകള്‍

വിനോദം

പ്രവാസി വാർത്തകൾ