കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഒന്നുമുതല്‍ ഒന്‍പതാംക്ലാസ് വരെ അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഒന്‍പതാം ക്ലാസ് വരെ ഇനി ഓണ്‍ലൈന്‍...
ശബരിമലയിൽ മകരവിളക്കിന് മുന്നോടിയായുള്ള മകര സംക്രമണ പൂജ പൂർത്തിയായി. കവടിയാർ കൊട്ടാരത്തിൽ നിന്ന് എത്തിച്ച നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകത്തിന് തന്ത്രി കണ്ഠരര് മഹേഷ മോഹനരാണ് നേതൃത്വം നൽകിയത്. ശബരിമലയിൽ തിരുവാഭരണം ചാർത്തി ദീപാരാധന വൈകിട്ട് ആറരയ്ക്ക്...
കോവിഡിന്റെ ഒമൈക്രോൺ വകഭേദം ബാധിച്ചവരിൽ രോഗമുക്തിക്ക് ശേഷവും കടുത്ത പുറംവേദന തുടരുന്നതായി ഡോക്ടർമാർ. പല രോഗികളിലും പുറത്തിന്റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശി വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമൈക്രോൺ ബാധിച്ചവരിലാണ്...
വിധിക്ക് പിന്നാലെ ബിഷപ്പിന്റെ പാട്ട് കുര്‍ബാന; സത്യത്തെ സ്നേഹിക്കുന്നവര്‍ തന്നോടപ്പമുണ്ടായിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ പാട്ട് കുര്‍ബാന നടത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. പ്രാര്‍ത്ഥനക്ക് ശക്തിയുണ്ടെന്ന്...
കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു പരാതിക്കാരിക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യ പ്രതിഷേധം ഉള്‍പ്പെടെ സംഘടപിച്ച സിസ്റ്റര്‍ അനുപമ...
കോവിഡ് 19 ചികിത്സയ്ക്ക് രണ്ട് മരുന്നുകൾക്ക് കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ആർത്രൈറ്റിസ് മരുന്നായ ബാരിസിറ്റിനിബും സോട്രോവിമാബ് എന്ന സിന്തറ്റിക് ആന്റിബോഡി മരുന്നുമാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാൻ കോർട്ടികോസ്റ്റീറോയിഡുകൾക്കൊപ്പം ഉപയോഗിക്കുന്ന...
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റക്കാരനല്ലെന്ന് വിചാരണ കോടതി വിധിച്ചു. ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയ ഏഴു വകുപ്പുകളും നിലനിൽക്കില്ലെന്നും കോടതി വിധിച്ചു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി...
തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. അവശനിലയില്‍ കണ്ടെത്തിയ പന്നിയ പിടികൂടാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആക്രമിച്ചപ്പോള്‍ പന്നിയെ വെടിവയ്ക്കുകയായിരുന്നു. ബൈപാസില്‍ കാട്ടുപന്നി കുറുകെ ചാടിയപ്പോഴാണ് കാറിടിച്ചത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. നിയന്ത്രണംവിട്ട...
രാജ്യത്ത് ഇന്നലെ 2.64,202 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.7 ശതമാനം കൂടുതലാണിത്. ഇതോടെ ആക്ടിവ് കേസുകള്‍ 12,72,073 ആയി. കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 5752ല്‍ എത്തി. പ്രതിദിന ടെസ്റ്റ്...
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി കോവിഡ് അവലോകനയോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. വൈകീട്ട് മൂന്നുമണിയ്ക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക. കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത്...
കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട്...
കേരളത്തിലെ കാർഷിക മേഖലയുടെ അടയാളമായ മറയൂർ ശർക്കര കടൽ കടക്കുന്നു. ഇടുക്കിയിലെ മറയൂരില്‍ നിന്ന് ദുബൈയിലേക്കുള്ള ജിഐ ടാഗ് ചെയ്ത മറയൂര്‍ ശര്‍ക്കരയുടെ ആദ്യ കയറ്റുമതിക്ക് തുടക്കമായി. ജിഐ ടാഗ് ഉല്‍പ്പന്നമായി മറയൂര്‍ ശര്‍ക്കര ദുബൈയിലേക്...
സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗൃഹ പരിചരണത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് ഏറ്റവും പ്രായോഗികവും പ്രധാനവുമായ ഒന്നാണ് ഗൃഹ പരിചരണം. ക്വാറന്റൈനിലിരിക്കുന്നവര്‍ക്കും...
സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5,...
കാലിക്കറ്റ് സർവ്വകലാശാലയിൽ പരീക്ഷ രഹസ്യജോലികൾക്കായി അസിസ്റ്റന്റുമാരെ പ്രാദേശികാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പരീക്ഷകളുടെ ഉത്തരക്കടലാസ് ഫാൾസ് നമ്പറിങ്, ചോദ്യക്കടലാസ് പാക്കിംഗ് തുടങ്ങിയ സുപ്രധാന ജോലികൾക്കായി നൂറ് പേരെ അസിസ്റ്റൻ്റുമാരായി നിയമിക്കാനുള്ള നീക്കം...
പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്ത് ആറു ജില്ലകളില്‍ നാളെ അവധി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്. നേരത്തെ മറ്റന്നാള്‍ അവധി നല്‍കാനാണ് തീരുമാനിച്ചിരുന്നത്. ഇത്...
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ വീട്ടിൽ പൊലീസ് പരിശോധന. രാവിലെ 11.45-ഓടെയാണ് ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ പറവൂര്‍ കവലയിലെ ദിലീപിൻ്റെ വീട്ടിലേക്ക് എത്തിയത്. എന്നാൽ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോൾ...
ശ്രീചിത്ര ആശുപത്രിയില്‍ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 ജീവനക്കാര്‍ക്ക് കോവിഡ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു. രോഗികളെ കാര്യമായി ബാധിക്കാത്തവിധമാണ് ആശുപത്രിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയത്. കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടാവാതിരിക്കാനാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍...
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രണ്ടര ലക്ഷത്തോളം പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണിത്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 11,17,531 ആയി. ഇന്നലെ 2,47,417 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്....
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന. പവന് 160 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 36,000 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4500 ആയി. ഈ മാസത്തിന്റെ തുടക്കത്തില്‍...
സെർവർ തകരാർ മൂലം പ്രതിസന്ധിയിലായ റേഷൻ വിതരണം പുനരാരംഭിക്കുന്നതിന് സർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഇതനുസരിച്ച് റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ഇന്നു മുതൽ ഈ മാസം...
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകീട്ട് 4.30 നാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേരുന്ന യോഗത്തില്‍, വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തും. കോവിഡിന്റെ...
കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം...
വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ എടുത്ത കടങ്ങളുടെ തിരിച്ചുപിടിക്കൽ നടപടികൾക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടി. ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ ആറുമാസത്തേക്കാണ് മൊറട്ടോറിയം കാലാവധി നീട്ടിയത്. മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങൽ,...
മൂന്നാം തരംഗത്തിൽ രാജ്യത്തെ ഭൂരിപക്ഷം പേർക്കും കൊവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ വിദഗ്ധൻ. ഗുരുതര ലക്ഷണം ഇല്ലാതെ മിക്കവർക്കും കൊവിഡ് ബാധിക്കുമെന്ന് ഐസിഎംആറിലെ ഡോ.ജയ്പ്രകാശ് ദേശീയ മാധ്യമത്തോട് പറഞ്ഞു. പ്രതിദിന കൊവിഡ് കേസുകളിൽ 16 ശതമാനം വർധനയുണ്ടായി....
തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം. തിരുവനന്തപുരത്ത് ഫാര്‍മസി കോളേജില്‍ 40 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ന്യൂ ഇയര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കോളേജ് അടച്ചു. പുതുവത്സരാഘോഷ പരിപാടികള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകളും...
സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. എന്നാല്‍ ചിലര്‍ കടകള്‍ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ...
കെ റെയിൽ പദ്ധതിക്കായി അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയിൽ പദ്ധതിയുടെ സർവേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകൾ സ്ഥാപിച്ചതായി ഇന്ന് കെ റെയിൽ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 4480 രൂപയാണ് ഇന്നത്തെ വില. 4470 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് സ്വർണവില പവന് 35840 രൂപയാണ്. ഇന്നലെ ഒരു പവൻ...
സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. 59 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 7 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമൈക്രോണ്‍ ബാധിച്ചത്. പത്തനംതിട്ടയിലെ സ്വകാര്യ...
മൂന്നാം തരംഗം രൂക്ഷമായതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്നലെ 1,94,720 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 60,405 പേരാണ് രോഗമുക്തി നേടിയത്. 442 പേര് വൈറസ് ബാധ മൂലം മരിച്ചു. നിലവില്‍ രാജ്യത്തെ ആക്ടിവ്...
ശബരിമല മകരവിളക്കിന് മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് തുടങ്ങും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണം ശിരസിലേറ്റി കാൽനടയായാണ് ശബരിമലയിൽ എത്തിക്കുക. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള തന്നെയാണ് ഇത്തവണയും തിരുവാഭരണം തലയിലേറ്റുക. തിരുവാഭരണ ഘോഷയാത്ര...
ഇടുക്കി പൈനാവ് എഞ്ചിനിയറിങ് കോളേജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന് നാട് കണ്ണീരോടെ വിടചൊല്ലി. ധീരജിന്റെ മൃതദേഹം സംസ്കരിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംസ്കാരം നടത്തിയത്. തളിപ്പറമ്പ് തൃച്ചംബരം പാലകുളങ്ങര...
ആലപ്പുഴ നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണവും ബേക്കറിയില്‍നിന്ന് പഴകിയ പലഹാരങ്ങളും പിടിച്ചെടുത്തു. തത്തംപള്ളിയിലെ സാധിക, കോടതിപാലം ഹസീന, കിടങ്ങാംപറമ്പ് മഹാദേവ എന്നീ ഹോട്ടലുകളില്‍നിന്ന് പഴകിയ ചോറ്,...
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 15 വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കോവിഡ് മുലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടുകയാണെന്ന നികുതിദായകരുടെ പരാതിയെ തുടര്‍ന്നാണ് തീയതി നീട്ടിയതെന്ന് ആദായവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു....
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കുള്ളില്‍ കോവിഡ് കേസുകളില്‍ 100ശതമാനം വര്‍ധയുണ്ടായതായും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നുണ്ട്. എല്ലാ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായി തയ്യാറെടുപ്പുകള്‍ സ്വീകരിച്ചതായും...
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ദിലീപിൻ്റെ ഗൂഢാലോചന കേസില്‍ കൂടുതൽ തെളിവുകൾ കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഓഡിയോ റെക്കോഡുകൾ അടക്കമുള്ള തെളിവുകള്‍ കൈമാറി. ശബ്ദം ദിലീപിന്റേതെന്ന് തെളിയിക്കാന്‍ സഹായകരമായ സംഭാഷണവും കൈമാറി. ഇത് തെളിയിക്കാൻ 20 ഓഡിയോ റെക്കോഡുകൾ...
ഇടുക്കി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയായ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന്റെ മരണ കാരണം നെഞ്ചില്‍ ആഴത്തിലേറ്റ കുത്ത് ആണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇടത് നെഞ്ചിന് താഴെയായി കത്തികൊണ്ട് 3 സെന്റിമീറ്റര്‍ ആഴത്തിലാണ് കുത്തേറ്റിട്ടുള്ളത്. കുത്തേറ്റ് ഹൃദയത്തിന്റെ...
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ‘ചുരുളി’ സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ പൊലീസ്. കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടെന്നാകും എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം വിലയിരുത്തുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു സിനിമ പൊലീസ് കണ്ട് വിലയിരുത്തുന്നത്....
സംസ്ഥാനത്ത് കുപ്പി വെള്ളത്തിന് വില കുറയില്ല. വില നിയന്ത്രണം റദ്ദാക്കിയതിനെതിരായ അപ്പീൽ ഹൈക്കോടതി തള്ളി. 13 രൂപ റദ്ദാക്കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി. എതിർ വാദങ്ങളുമായി സർക്കാറിന് സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ...
തുടര്‍ച്ചയായ നാലാംദിവസവും ഇ-പോസ് മെഷീന് പ്രവര്‍ത്തനരഹിതമായതോടെ സംസ്ഥാനത്ത് റേഷന്‍കടകള്‍ അടച്ചിടുന്നു. സാങ്കേതികതകരാര്‍ മൂലം റേഷന്‍ സാധനങ്ങള്‍ വാങ്ങാനാകാതെ ആളുകള്‍ റേഷന്‍കടകളില്‍ നിന്ന് തിരിച്ചുപോകുകയാണ്. പലയിടത്തും റേഷന്‍ സാധനങ്ങള്‍ കിട്ടാതെ ആളുകള്‍ പ്രതിഷേധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇ- പോസ്...
സ്വകാര്യ റിസോർട്ടിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഭവത്തിൽ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിപി വധക്കേസ് പ്രതി കിർമാണി മനോജ് അടക്കമുള്ളവരെയാണ് പൊലീസ് പിടികൂടിയത്. വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്. പൊലീസ്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 160 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 35,760 രൂപയായി. 20 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയത്. നിലവില്‍ 4470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ...
ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച് പുതുചരിത്രം കുറിച്ചിരിക്കുകയാണ് അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഡോക്ടർമാർ. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് ഹൃദയം മാറ്റിവച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ്...
ബസുകൾ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്ആർടിസി. സൂപ്പർഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സർക്കുലർ ബസുകൾ രണ്ട് ദിവസത്തിലൊരിക്കലും ഓർഡിനറി, ജന്റം നോൺ എസി ബസുകൾ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കണമെന്നാണ് നിർദേശം. ഇതിനായി ബസ് വാഷിങ് ജീവനക്കാരെ...
ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളജിൽ കെഎസ്യു പ്രവർത്തകർ കുത്തിക്കൊന്ന എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം സിപിഎം ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനത്തിന്...
എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് യാത്രയ്ക്ക് ഇടയിൽ ആണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്....
കേരളത്തില്‍ 5797 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര്‍ 389, കണ്ണൂര്‍ 319, കൊല്ലം 311, മലപ്പുറം 267, പത്തനംതിട്ട 266, ആലപ്പുഴ 264, പാലക്കാട്...
സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ്...