സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ദീപാവലിക്ക് ഷെഹ്സ്മ ആദ്യമായാണ് സ്വർണവില ഉയരുന്നത്. ഇന്നലെ സ്വർണവില ഇടിഞ്ഞിരുന്നു. 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ...
കോയമ്പത്തൂരിലുണ്ടായ സ്ഫോടനം ചാവേർ ആക്രമണം എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. നടന്നത് ചാവേര്‍ ആക്രമണമെന്ന സംശയം ബലപ്പെടുത്തുന്ന നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. കത്താന്‍ സഹായിക്കുന്ന രാസലായനികളുടെ സാന്നിധ്യം മരിച്ച ജമേഷ മൂബിന്റെ മൃതദേഹത്തില്‍ കണ്ടെത്തിയതായാണ്...
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. രണ്ട് അന്തേവാസികള്‍ കേന്ദ്രത്തില്‍ നിന്ന് പുറത്ത് കടന്നു. കോഴിക്കോട് സ്വദേശികളായ 17, 20 വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് രക്ഷപ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ...
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാരുടെയും റേഞ്ച് ഡി ഐ ജിമാരുടെയും സോൺ ഐ ജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് അദ്ദേഹം...
നിരന്തരമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി കല്ലാറിൽ സ്ഥിരം സുരക്ഷാ സംവിധാനങ്ങളുമായി സുരക്ഷിത ടൂറിസം പദ്ധതി. ജി. സ്റ്റീഫൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 14 അപകട കയങ്ങൾ നിരോധിക പ്രദേശമായി പ്രഖ്യാപിക്കും....
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന് ഋഷി സുനക് അധികാരമേറ്റു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് രാജി സമര്‍പ്പിച്ചതിന് പിന്നാലെ, ചാള്‍സ് മൂന്നാമന് രാജാവ് സുനകിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ...
സൗദിയിൽ കൊവിഡിന്റെ എക്സ് ബിബി വകഭേദം കണ്ടെത്തി. വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിവുള്ള വകഭേദമായ എക്സ് ബിബി കണ്ടെത്തിയതിനു പുറമെ ഒമിക്രോൺ ഉൾപ്പെടെയുള്ള മറ്റു വകഭേദങ്ങളും പകർച്ചവ്യാധികളും രാജ്യത്ത് വർധിക്കുന്നതായും പൊതു ആരോഗ്യവിഭാഗം (വിഖായ) വ്യക്തമാക്കി....
ലോകത്തെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് മണിക്കൂറിലേറെ നീണ്ട നിശ്ചലാവസ്ഥക്ക് ശേഷം തിരികെയെത്തി. ഇന്ത്യൻ സമയം 12.30ഓടെയാണ് വാട്സ്ആപ്പ് നിശ്ചലമായത്. രണ്ട് മണിക്കൂറിലേറെ സമയം ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ലോകവ്യാപകമായി പ്രശ്നം...
വയനാട് ചീരാലിൽ കടുവയിറങ്ങി വീണ്ടു പശുവിനെ കൊന്നു. പഴൂർ സ്വദേശി ഇബ്രാഹിമിന്റെ പശുവിനെയാണ് കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ മാത്രം മൂന്ന് പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇബ്രാഹിമിന്റെ സഹോദരിയുടെ പശുവിനെ കടുവ ആക്രമിച്ച് പരുക്കേൽപ്പിച്ചു....
ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റ് താത്പര്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ. സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയോട് പ്രതികരിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ‘ഷോ കോസിന്...
2022ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം ദൃശ്യമാകും. ഭാഗിക ഗ്രഹണമാണ് ഇന്ത്യയിൽ കാണാനാവുക. രാജ്യത്ത് ജലന്ധറിലാണ് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാവുക. ജലന്ധറിൽ സൂര്യബിംബത്തിന്റെ 51 ശതമാനം മറയ്ക്കപ്പെടും. കേരളത്തിൽ 10 ശതമാനത്തിൽ താഴെ മാത്രമേ...
കോയമ്പത്തൂര്‍ സ്ഫോടന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കേരളത്തിലുമെത്തും. ജമേഷ മുബിനുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ തേടിയാണ് എന്‍ഐഎ സംഘമെത്തുക. വിയ്യൂര്‍ ജയിലിലുള്ള അസ്ഹറുദ്ദീന് എന്ന പ്രതിയെ വിയ്യൂര്‍ ജയിലിലെത്തി ജമേഷ കണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ്...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവിൽ പ്രതിഷേധം എന്ന നിലപാടിലാണ് ഇടതുമുന്നണി. സിപിഎം സംസ്ഥാന സെക്രട്ടറി...
ചരിത്രം തിരുത്തി ബ്രിട്ടന്. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ് പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയായണ്...
ഇനി ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പോലെ വാട്ട്സ്ആപ്പിലും അവതാർ ഫീച്ചർ ലഭിക്കും. അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. ഒരു പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിക്കാനും വീഡിയോ കോളുകൾക്കിടയിൽ ഉള്‍പ്പെടുത്താനും കഴിയുമെന്നതാണ് അവതാറിന്റെ പ്രത്യേകത....
ചാന്‍സലര്‍ അന്തിമ ഉത്തരവ് പറയും വരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്ക് പദവിയില്‍ തത്കാലം തുടരാമെന്ന് ഹൈക്കോടതി. ഇന്ന് രാവിലെ രാജിവെയ്ക്കണമെന്ന നിര്‍ദേശമാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നല്‍കിയത്. ഇത് പാലിക്കാത്തതിന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം...
രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ നോട്ടിസിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്കിയ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. വിസിമാരുടെ നിയമനം ശരിയല്ലന്നെ് ബോധ്യപ്പെട്ടാല്‍ അവരെ നീക്കം ചെയ്യാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലേയെന്ന് ഹൈക്കോടതി ചോദിച്ചു. താന്‍...
അരുണാചല്‍ പ്രദേശിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനീകന് കെവി അശ്വിന് ജന്മനാടിന്റെ യാത്രമൊഴി. കാസര്‍കോട് ചെറുവത്തൂരിലെ പൊതുജന വായനശാലയിലെത്തിച്ച സൈനീകനെ അവസാനമായി കാണാന്‍ നൂറു കണക്കിനാളുകളാണ് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം സൈനിക ബഹുമതികളോടെ...
ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ഭരണ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും സ്പീക്കർ പറഞ്ഞു. അതിനിടെ ഗവർണർക്ക് എതിരെ ആഞ്ഞടിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. ഒന്‍പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാനുള്ള...
രാജിവെക്കണമെന്ന ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നിയമപോരാട്ടത്തിന്. ചാന്‍സലറുടെ നിര്‍ദേശത്തിനെതിരെ വി സിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി ഹൈക്കോടതി നാലു മണിക്ക് പരിഗണിക്കും. ഹര്‍ജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ്...
പഠനസഹായവും പഠനോപകരണവും വിതരണം നടത്തി അവ സ്വീകരിക്കുന്ന കുട്ടികളുടെ ഫോട്ടോ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി വനിത – ശിശു വികസന വകുപ്പ് ഉത്തരവ്. സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും രാഷ്ട്രീയ പാർട്ടികളും...
ഗവർണർ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നതെന്ന് മന്ത്രി ബിന്ദു. ചാൻസലർ കാലഹരണപ്പെട്ട ഫ്യൂഡൽ കാലത്താണെന്ന് തോന്നുന്നു. അതിനെയൊക്കെ മറിടകന്ന നാടാണ് കേരളം. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിളക്കത്തോടെ വേറിട്ട് നിൽക്കുന്ന ഇടമാണ് കേരളം....
രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ 9 സർവകലാശാലാ വൈസ് ചൻസർമാർക്ക് (വിസി) ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയ നടപടി അസ്വഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ഇല്ലാത്ത അധികാരം...
സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് അന്ത്യശാസനം നല്‍കിയതിന് പിന്നാലെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് നിർണായക ഘട്ടത്തിലേക്ക്. ഇന്നു രാവിലെ 11.30 ന് അകം സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്നാണ് ഗവര്‍ണര്‍...
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മിന്നല്‍ പരിശോധന നടത്തി സ്പോട്ട് ഫൈന്‍ ഈടാക്കാനും ലൈസന്‍സ്...
കേളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാരോട് രാജി വെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യത്തിന്റെ എല്ലാ സീമകളേയും ലംഘിക്കുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഗവർണറുടെ നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി പി എം...
വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സ്ലര്‍മാരോട് രാജിവെക്കാൻ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാനാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11നകം വി.സിമാർ രാജിവെക്കണമെന്ന...
കണ്ണൂരിൽ പ്രണയപ്പകയിൽ പൊലിഞ്ഞ വിഷ്ണുപ്രിയക്ക് അന്ത്യയാത്രയേകി നാട്ടുകാരും ബന്ധുമിത്രാദികളും. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം എത്തിച്ചപ്പോൾ വികാരസാന്ദ്രമായ രംഗങ്ങൾക്കാണ് പാനൂർ വള്ള്യായിലെ വീട് സാക്ഷ്യം വഹിച്ചത്. നാടും നാട്ടുകാരും വീട്ടുമുറ്റത്തേക്ക് ഒഴുകിയെത്തി. പലരും വിങ്ങിപ്പൊട്ടി. പിടയുന്ന...
ആറന്മുള ഉത്രട്ടാതി ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികൾ തിരിച്ചു വാങ്ങും. ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫിയാണ് തിരിച്ചു വാങ്ങുക. മല്ലപ്പുഴശ്ശേരി, കുറിയന്നൂർ, പുന്നന്തോട്ടം പള്ളിയോടങ്ങൾക്ക് രണ്ടു...
പാനൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പ്രതി ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായി പൊലീസ്. പൊന്നാനി സ്വദേശിയായ യുവാവിനെ കൊല്ലാനായാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ആയുധങ്ങള്‍ ശ്യാംജിത്ത് കഴുകി സൂക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഈ യുവാവ്...
കോഴിക്കോട് പൂളക്കടവിൽ കുടുംബ വഴക്കിനെ തുടർന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഭർത്താവും ഭൃതൃമാതാവും അറസ്റ്റിലായി. 12 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് നടപടി. ഇന്നലെ മുത്തങ്ങ ചെക്ക് പോസ്റ്റ് കടക്കും...
പ്രാദേശിക മാധ്യമ പ്രവർത്തകർ സർക്കാരിൽ നിന്നും നേരിടുന്ന അവഗണന ദൗർഭാഗ്യകരമാണെന്ന് ഹൈബി ഈഡൻ എം.പി. കേരള പത്രപ്രവർത്തക അസോസിയേഷൻ്റെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും വികസന പ്രശ്നങ്ങൾ അധികാരികളുടെ...
പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയിൽ വാങ്ങിയായിരിക്കും തെളിവെടുപ്പ് നടത്തുക. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെവീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് . ചുറ്റിക കൊണ്ട് തലക്കടിച്ച്...
ബഹിരാകാശ വിക്ഷേപണ വിപണിയിൽ പുത്തൻ ചരിത്രമെഴുതി ഐഎസ്ആർഒ. എൽവിഎം ത്രീ ഉപയോഗിച്ചുള്ള ആദ്യ വാണിജ്യ ദൗത്യം സന്പൂർണ്ണ വിജയം. വൺ വെബ്ബിന്റെ 36 ഉപഗ്രങ്ങളും കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിച്ചു. കൃത്യം 12.07ന് എൽവിഎം 3 അഞ്ചാം...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍...
പാനൂര്‍ വള്ള്യായില്‍ യുവതിയെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കണ്ണച്ചാംകണ്ടിയില്‍ വിഷ്ണുപ്രിയ (23)...
അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ സൈനികന് കെ വി അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. അസമിലെ സൈനിക ആശുപത്രിയിലാണ് നിലവില്‍ അശ്വിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോകും....
അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത...
തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന തേവണ സ്വദേശി ടി ബീരാൻ കുട്ടി(65)യാണ് മരിച്ചത്. പതിനെട്ടോളം തൊഴിലാളികൾക്കും കുത്തേറ്റ് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികളെ...
ഉത്സവ ആഘോഷങ്ങൾക്ക് മറ്റേകാൻ ദീപാവലി ബോണൻസയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപകർക്കായി ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകൾ 80 പോയിന്റ് വരെ ഉയർത്തി. രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്കാണ് ഇത് ബാധകമാകുക. പുതുക്കിയ...
കണ്ണൂരിൽ പാനൂരിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊന്നു. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) നെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സൂചന. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാർ. രാവിലെ 10...
വാളയാറില്‍ രോഗിയായ മാതാവിനേയും കൊണ്ട് ആശുപത്രിയില്‍ പോകുന്നതിനിടെ സഹോദരന്മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. വാളയാര്‍ സിഐക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസെടുത്തത്. മര്‍ദ്ദനമേറ്റ ഹൃദയസ്വാമിയുടേയും ജോണ്‍ ആല്‍ബര്‍ട്ടിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെയാണ് നടപടി....
കാസർഗോഡ് ബേക്കൂർ സ്കൂളിൽ പന്തൽ തകർന്ന സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കരാറുകാരായ അഹമ്മദ് അലി, അബ്ദുൾ ബഷീർ, ഒരു തൊഴിലാളിയുമാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. മഞ്ചേശ്വരം ഉപജില്ല മത്സരത്തിനിടെയാണ്...
ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായി. എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തും. എൽദോസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അഭിഭാഷകൻ അഡ്വക്കേറ്റ് കുറ്റിയാനി സുധീർ വ്യക്തമാക്കി. മൊബൈൽ, പാസ്പോർട്ട് എന്നിവ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് വർദ്ധിച്ചത്. ദീപാവലി വിപണിയിൽ സ്വർണ വ്യാപാരം പൊടിപൊടിക്കവേയാണ് വില കുത്തനെ ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ...
കിളികൊല്ലൂരിലെ പോലീസ് മര്‍ദനത്തില്‍ സൈന്യം ഇടപെടുന്നു. കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മര്‍ദനത്തിൽ പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ്...
എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ പുതിയ കേസ്. ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുന്ന പ്രചാരണം നടത്തിയതിനാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസെടുത്തത്. നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയിരുന്നത്. ഇത്...
മഞ്ചേശ്വരത്ത് ബേക്കൂർ ഗവണമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ശാസ്ത്ര മേളക്കിടെ പന്തൽ തകർന്ന് 59 പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളേയും ഒരു അധ്യാപികയേയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പന്തൽ നിർമിച്ച മൂന്നു...
വടക്കെപൊയിലൂരില്‍ അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മകന് അറസ്റ്റില്‍. ലഹരിക്ക് അടിമയായ നിഖില്രാജിനെതിരെയാണ് വധശ്രമത്തിന് പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രിയാണ് സംഭവം. പട്ടിയുമായി വീട്ടില്‍ വന്ന നിഖില്‍രാജ്, ഇതിനെ ഇവിടെ വളര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ ജാനു...
പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റിന് സര്‍വീസ് നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഡിജിസിഎ നീക്കി. ഒക്ടോബര്‍ 30 മുതല്‍ പൂര്‍ണ തോതില്‍ സര്‍വീസ് നടത്താന്‍ സ്പൈസ് ജെറ്റിന് ഡിജിസിഎ അനുമതി നല്കി. തുടര്‍ച്ചയായി സാങ്കേതിക...