ഇടതുമുന്നണിയുടെ രാജ്ഭവന് മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ എട്ടു മണി മുതലാണ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പേരൂര്‍ക്കട ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പേരൂര്‍ക്കട, ഊളമ്പാറ, പൈപ്പിന്മൂട്,...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് പ്രവചനം. മണ്ണിടിച്ചിലിന് സാധ്യത കൂടുതലായതിനാല്‍ മലയോര മേഖലകളില്‍ അതീവ ജാഗ്രതാ...
മിനിമം നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയായ സ്വഗ്ഗി വിതരണക്കാരുടെ സമരം തുടരും. സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സ്വിഗ്ഗി മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മിനിമം നിരക്ക് കൂട്ടാനാവില്ല എന്ന നിലപാടില്‍ മാനേജ്മെന്റ് ഉറച്ചുനിന്നതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍...
മണ്ണാറശാല ആയില്യം പ്രമാണിച്ച് ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് അറിയിപ്പില്‍ പറയുന്നു.
കോട്ടയം മാങ്ങാനത്ത് ഷെല്‍ട്ടര്‍ഹോമില്‍ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കാണാതായ കുട്ടികളിലൊരാളുടെ ബന്ധുവീട്ടിലാണ് ഇവർ ഉണ്ടായിരുന്നത്. പോക്സോ കേസ് ഇരകള്‍ അടക്കം ഒമ്പതു പെണ്‍കുട്ടികളെയാണ് രാവിലെ മുതൽ...
കേരള ഫിഷറീസ്&സമുദ്ര പഠന സർകവലാശാല (കുഫോസ്) വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കുഫോസ് വിസി ഡോ.കെ.റിജി ജോണിൻ്റെ നിയമനം റദ്ദാക്കിയത്....
മയക്കുമരുന്നിനെതിരെയുള്ള സർക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന് ഇന്നു തുടക്കം. രാവിലെ 11 മണിക്ക് മയക്കുമരുന്നിനെതിരെയുള്ള മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെ രണ്ടാം ഘട്ട ക്യാമ്പയിന് തുടക്കമാകും. ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് വിവിധ വകുപ്പുകളുടെ...
കോട്ടയം മാങ്ങാനത്ത് സ്വകാര്യ ഷെല്‍ട്ടര്‍ഹോമില്‍ നിന്നും പോക്സോ കേസ് ഇരകള്‍ അടക്കം ഒമ്പതു പെണ്‍കുട്ടികളെ കാണാതായി. രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു മഹിലാ സമഖ്യ എന്ന...
എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ. മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലേബർ കമ്മീഷണർ സമരക്കാരുമായി ഇന്ന്...
കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് ഇനി പിണറായി വിജയന്. മുഖ്യമന്ത്രി പദത്തിൽ ഇന്ന് 2364 ദിവസം പിന്നിടുമ്പോൾ സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയൻ മറികടന്നത്. ഇന്നാണ് സി അച്യുതമേനോന്റെ റെക്കോർഡ് പിണറായി...
മേയറുടെ വിവാദ കത്തിൽ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിൻ്റെ റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. സംഭവത്തിലെ വസ്തുത കണ്ടെത്താൻ കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്ന എസ്.പി മധുസൂദനൻ്റെ ശുപാർശ. കത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ്...
തിരുവനന്തപുരം നീറമൺകരയിൽ നടുറോഡിൽ സർക്കാർ ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കൃഷി വകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ മര്‍ദിച്ച സംഭവത്തിലാണ് പ്രതികളായ അഷ്കറിനും സഹോദരൻ അനീഷിനും എതിരെ കരമന പൊലീസ് വധശ്രമത്തിന് കേസെടുത്തത്....
സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യതക്കുറവ് വേഗത്തില്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി എക്സൈസ് മന്ത്രി എം ബി രാജേഷ്. ഡിസ്റ്റലറികളില്‍ ഉല്പാദനം കുറഞ്ഞതാണ് ക്ഷാമത്തിനുള്ള കാരണം. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രാജേഷ് അറിയിച്ചു. സ്പിരിറ്റിന്റെ ലഭ്യതക്കുറവും...
കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമപരം ആണോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ ഇല്ല. എന്തും ചെയ്യാൻ സർക്കാരിന് സ്വാതന്ത്ര്യം ഉണ്ട്. മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട്...
തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക നിയമനത്തിനായി പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയറുടെ ലെറ്റര്‍ ഹെഡില്‍ നിന്നുള്ള കത്ത് ക്രൈംബ്രാഞ്ചിന് കണ്ടെത്താനായില്ല. ഒറിജിനല്‍ കത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല. ക്രൈംബ്രാഞ്ചിന് ലഭിച്ചത് കത്തിന്റെ സ്ക്രീന്‍ഷോട്ട് മാത്രമാണ്. ഒറിജിനല്‍ കത്ത് കണ്ടെത്തിയാലേ...
കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിൽ. ഇൻസ്പെക്ടർ പി.ആർ.സുനുവാണ് തൃക്കാക്കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റിൽ ആയത്. മെയ് മാസത്തിൽ തൃക്കാക്കരയിൽ നടന്ന സംഭവത്തിലാണ് തൃക്കാക്കര പൊലീസ് കോഴിക്കോട് കോസ്റ്റൽ...
ദില്ലിയിലും സമീപസംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഇത് അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്നു. രാത്രി എട്ടേകാലോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാൾ ആണ്...
സെക്രട്ടേറിയറ്റിലെ 10 വർഷം വരെ പഴക്കമുള്ള ഡെസ്ക്ടോപ് കംപ്യൂട്ടറുകൾ ഒഴിവാക്കുന്നു. പകരം ജീവനക്കാർക്ക് ലാപ്ടോപ്പുകൾ നൽകാൻ സർക്കാർ നടപടി തുടങ്ങി. കർശന വ്യവസ്ഥകളോടെയാവും ലാപ്ടോപ് നൽകുക. ആദ്യം ധനവകുപ്പിലെ അസിസ്റ്റന്റ് റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്കാകും ലാപ്ടോപ്...
ചാന്‍സലര്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചേക്കുമെന്ന് സൂചിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു....
തിരുവനന്തപുരത്ത് വീണ്ടും നടുറോഡില്‍ ആക്രമണം. ബാലരാമപുരം ജംഗ്ഷനില്‍ ആണ് എട്ട് വയസിന് താഴെ പ്രായമുളള മുന്നുകുട്ടികളടക്കം സഞ്ചരിച്ച കാര്‍ അടിച്ച് തകർത്തത്. കോട്ടയം സ്വദേശിയായ ജോര്‍ജ്ജിന്റെ കാറാണ് ആക്രമിക്കപ്പെട്ടത്. സംഭവസമയം കാറിൽ ജോര്‍ജ്ജും ഭാര്യയും മൂന്ന്...
മൂന്നാര്‍ കുണ്ടളയ്ക്ക് സമീപം വിനോദസഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ഒരാള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. ഒന്നരമണിക്കൂര്‍ മുന്‍പായിരുന്നു സംഭവം. വിനോദ സഞ്ചാരികളുമായെത്തിയ ട്രെമ്പോ ട്രാവലറിലാണ് മണ്ണിടിഞ്ഞ്...
കേരള തീരങ്ങളിൽ ഇന്നും (നവംബർ 12 ) നാളെയും, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ നവംബർ 14 വരെയും മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടക തീരത്തു മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ...
ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി മമ്പാടന്‍ മൊയ്തീന്റെ മകള്‍ ഫർഷാന ഷെറിന് (27) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫർഷാന വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ്...
കാലിക്കറ്റ് സര്‍വകലാശാലയുടെ കായികപുരസ്കാരങ്ങള്‍ ഇത്തവണ 321 പേര്‍ക്ക്. സര്‍വകലാശാലാ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയധികം പേര്‍ക്ക് കായിക പുരസ്കാരങ്ങള്‍ നല്‍കുന്നത്. നവംബര്‍ 21-ന് കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കോണ്‍വൊക്കേഷനില്‍ 40 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകളാണ്...
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ ഉയർന്നു. ഇന്നലെ 360 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വർണവില 1120 രൂപ വർദ്ധിച്ചു. ബുധനാഴ്ച 440...
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തി. ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രണ്ടു ദിവസത്തിനു ശേഷമാണ്, അംഗീകാരത്തിനായി ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചിരിക്കുന്നത്. പതിനാലു സര്‍വകലാശകളിലെയും ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കിക്കൊണ്ടാണ് ഓര്‍ഡിനന്‍സ്...
അരുവിക്കരയിൽ പീഡന പരാതിയില്‍ അറസ്റ്റിലായ പൊലീസുകാരനില്‍ നിന്ന് യുവതി നേരിട്ടത് കൊടും പീഡനം. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴ് വര്‍ഷമാണ് പൊലീസുകാരന് യുവതിയെ പീഡിപ്പിച്ചത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ കൊണ്ടുപോയി പൊലീസുകാരന്...
ശബരിമല തീര്‍ഥാടനം ആരോഗ്യകരവും സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു...
ആലപ്പുഴ- എംജിആർ ചെന്നൈ സെൻട്രൽ പ്രതിദിന എക്സ്പ്രസ് (22640) ട്രെയിൻ സമയത്തിൽ മാറ്റം. വൈകിട്ട് 4:04ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇനി മുതൽ വൈകിട്ട് 3:40ന് പുറപ്പെടും. അടുത്ത ദിവസം പുലർച്ചെ 5:30ന് ചെന്നൈയിൽ...
ആധാർ പുതുക്കുന്നതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. പത്തു വര്‍ഷം കഴിഞ്ഞ ആധാറിന്റെ രേഖകള്‍ നിര്‍ബന്ധമായി പുതുക്കേണ്ടെന്ന് കേന്ദ്രം. ആധാര്‍ച്ചട്ടങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നിരുന്നു. ആശയക്കുഴപ്പങ്ങൾ ഉയർന്നതോടെയാണ് ഐടി മന്ത്രാലയം വിശദീകരണക്കുറിപ്പ്...
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാവും. ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. 9 ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം,...
ഇക്വിറ്റോറിയല്‍ ഗിനിയയില്‍ തടവിലാക്കിയ ഇന്ത്യക്കാരടക്കമുള്ള ഹീറോയിക്ക് ഇഡുൻ ചരക്ക് കപ്പലിന്റെ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തു. ഇക്വറ്റോറിയൽ ഗിനിയിൽ കുടുങ്ങിയ ഇന്ത്യന്‍ നാവികരെ നൈജീരിയന്‍ യുദ്ധകപ്പലില്‍ നിന്ന് തിരിച്ച് ചരക്ക് കപ്പലിലേക്ക് തന്നെ മാറ്റിതുടങ്ങി. നൈജീരിയയിലേക്ക് കൊണ്ടുപോകും....
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉൾപ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 31 വര്‍ഷത്തില്‍ അധികമായി നളിനി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്...
തിരുവനന്തപുരം കോർപറേഷനിലെ കത്തുവിവാദത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. മേയർ ആര്യ രാജേന്ദ്രന്റെയും കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെയും കത്തിലാണ് വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നിർദേശ പ്രകാരം അന്വേഷണം തുടങ്ങിയത്. അഴിമതിയുണ്ടോ എന്ന...
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ താത്ക്കാലിക നിയമനങ്ങളില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി നിര്‍ദേശം നല്കി. ഡിഎംഇയ്ക്കാണ് അന്വേഷണ ചുമതല. ലേ സെക്രട്ടറിയുടെ ബന്ധുനിയമനങ്ങളും അന്വേഷിക്കും. തിരുവനന്തപുരം കോര്‍പറേഷനിലെ താത്ക്കാലിക നിയമന...
ഇടുക്കി ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗം റിപ്പോർട്ട് ചെയ്ത തൊടുപുഴ കരിമണ്ണൂർ ചാലാശ്ശേരിയിൽ, മൃഗസംരക്ഷണ വകുപ്പ് ഇന്ന് സന്ദർശനം നടത്തും. രോഗം സ്ഥിരീകരിച്ച ഫാമിലേയും ഫാമിന്റെ ഒരു...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 440 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ...
ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്വാതന്ത്ര സ്ഥാനാര്‍ത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുതുകുളം പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. യുഡിഎഫാണ് ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്....
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഇന്നുമുതല്‍ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്...
സംസ്ഥാനത്ത് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. വിജിലന്‍സിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലെയും അടക്കം 53 പൊലീസ് ഇന്‍സ്പെക്ടര്‍മാരെയാണ് മാറ്റിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി അനില്‍കാന്ത് പുറത്തിറക്കി. സ്ഥലംമാറ്റപ്പെട്ടവരില്‍ പാറശാല എസ്എച്ച്ഒയും ഉള്‍പ്പെടുന്നു. പാറശാല ഇന്‍സ്പെക്ടര്‍...
സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആന്റി റാബിസ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 1.99 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ട്രൈബല്‍ മേഖലയിലും തീരദേശ മേഖലയിലുമുള്ള...
രാജ്യത്തെ ടെലിവിഷൻ ചാനലുകൾ ദേശീയപ്രാധാന്യവും സാമൂഹികപ്രസക്തിയും മുൻനിർത്തിയുള്ള പരിപാടികൾ എല്ലാ ദിവസവും 30 മിനിറ്റ് സംപ്രേഷണം ചെയ്യണമെന്ന് കേന്ദ്ര നിർദേശം. ഉപഗ്രഹ ടി.വി. ചാനലുകൾ അപ്ലിങ്കുചെയ്യുന്നതിനും ഡൗൺലിങ്കുചെയ്യുന്നതിനുമുള്ള പുതുക്കിയ മാർഗനിർദേശങ്ങളിലാണ് ഈ വ്യവസ്ഥയുള്ളത്. കേന്ദ്രമന്ത്രിസഭാ യോഗം...
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന്...
പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് നേരെയുണ്ടായ വധഭീഷണിയിൽ അന്വേഷണം സൈബർ പൊലീസിന് കൈമാറി. പാലക്കാട് നാർകോട്ടിക് ഡിവൈഎസ്പി അനിൽ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തിൽ...
വാളയാര്‍ സഹോദരിമാരുടെ മരണം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതായി സിബിഐ. കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്. പാലക്കാട് പോക്സോ കോടതിയെ സിബിഐ അഭിഭാഷകന് രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. അടുത്തയാഴ്ച...
സംസ്ഥാനത്ത് പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രകാരം സംസ്ഥാനത്ത് ആകെ 2,71,62,290 വോട്ടർമാരാണുള്ളത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ (http://www.ceo.kerala.gov.in) വിവരങ്ങൾ ലഭ്യമാണ്....
തിരുവനന്തപുരം നഗരസഭ മേയറുടെ പേരിലുള്ള ശുപാർശ കത്തന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലർ ഡി ആർ അനിലിന്റെ മൊഴിയും ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. അതേസമയം, വിവാദ കത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള...
ഇക്വിറ്റോറിയല്‍ ഗിനിയയില്‍ കുടുങ്ങിയ നാവികരരുടെ മോചനം വൈകുന്നു. 15 പേരെ ഗിനിയൻ നേവിയുടെ കപ്പലിലേക്ക് മാറ്റി. നാവികരുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസര്‍ സനു ജോസഫ് അറിയിച്ചു. 15 നാവികരെയും നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് സൂചന. തടവിലാക്കപ്പെട്ട...
ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്തിന് ചാൻസലറെ മാറ്റുന്നുവെന്ന് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണം. വിസി നിയമനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് ഒരു അധികാരവുമില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്....
തിരുവനന്തപുരം നഗരസഭയില്‍ ഇന്നും സംഘര്‍ഷം. നഗരസഭക്കുള്ളില്‍ ബിജെപി കൗണ്‍സിലര്‍മാരും പുറത്ത് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളില്‍ കയറിനിന്ന് മേയര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ശേഷം ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്ത പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ്...