Connect with us

കേരളം

എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ

Published

on

എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ. മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലേബർ കമ്മീഷണർ സമരക്കാരുമായി ഇന്ന് ചർച്ച നടത്തും.

ശനിയാഴ്ച സ്വിഗ്ഗി കമ്പനിയുമായുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഓൺലൈൻ ഡെലിവറിക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. നാല് കിലോമീറ്റർ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തിൽ പോയി, തിരിച്ചെത്തുമ്പോൾ 8 കിമി ആണ് ജീവനക്കാർ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാർ പറയുന്നത്.

പത്ത് കിലോമീറ്റർ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാൽ 50 രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. തിരികെ വരുന്ന പത്ത് കിലോമീറ്റർ ദൂരം കൂടികണക്കിലെടുത്താൽ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നാണ് ഇവരുടെ പരാതി. ഈ പ്രശ്നം പരിഹരിക്കാൻ കമ്പനി തയ്യാറാകാത്തതോടെയാണ് സ്വിഗ്ഗി വിതരണക്കാര്‍ അനിശ്ചിതകാല ലോഗൗട്ട് സമരം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഒക്ടോബറിലും തൊഴിലാളികള്‍ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിച്ചു. എന്നാല്‍ സ്വിഗ്ഗി ഉറപ്പ് പാലിച്ചില്ല. മറ്റൊരു തേർഡ് പാർട്ടി അപ്ലിക്കേഷന് സ്വി​ഗി ഡെലിവറി അനുമതി കൊടുത്തതും സ്വി​ഗി വിതരണക്കാർക്ക് തിരിച്ചടിയിട്ടുണ്ട്. നാല് കിലോമീറ്ററിന് സ്വി​ഗി വിതരണക്കാർക്ക് നൽകുന്നതിലും ഇരട്ടി തുക തേർഡ് പാർട്ടി അപ്ലിക്കേഷന് കൊടുക്കുന്നു എന്നും ആക്ഷേപമുണ്ട്. മഴയുള്ള സമയങ്ങളില്‍ ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്ന അധിക തുകയും വിതരണക്കാർക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്. അതേസമയം വിതരണക്കാർക്കുള്ള വിഹിതം കുറയുന്നതിൽ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

blessy blessy
കേരളം1 hour ago

റിലീസ് ചെയ്‌തത്‌ ഇന്നലെ, ‘ആടുജീവിത’ത്തിന് വ്യാജൻ; പരാതി നൽകി സംവിധായകൻ ബ്ലസി

thrissur cpi 8 resignation thrissur cpi 8 resignation
കേരളം3 hours ago

11 കോടി നൽകണം; കോൺഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച് ആദായനികുതിവകുപ്പ്

Screenshot 2024 03 29 153810 Screenshot 2024 03 29 153810
കേരളം4 hours ago

ആലപ്പുഴയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു

Screenshot 2024 03 29 152214 Screenshot 2024 03 29 152214
കേരളം4 hours ago

ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം, പോസ്റ്റൊടിഞ്ഞ് ഓട്ടോയുടെ മുകളിലേക്ക് വീണു; ഡ്രൈവർക്ക് ദാരുണാന്ത്യം

IMG 20240329 WA0231 IMG 20240329 WA0231
കേരളം6 hours ago

നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

madani madani
കേരളം7 hours ago

അബ്ദുള്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍

IMG 20240329 WA0208 IMG 20240329 WA0208
കേരളം8 hours ago

വോട്ടർ പട്ടിക; മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാം

gold neckles gold neckles
കേരളം9 hours ago

സംസ്ഥാനത്ത് 50,000 കടന്ന് ഞെട്ടിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1040 രൂപ

sun heat wave sun heat wave
കേരളം11 hours ago

സംസ്ഥാനത്ത് കനത്ത ചൂട് തുടരും ; 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

IMG 20240329 WA0004 IMG 20240329 WA0004
കേരളം13 hours ago

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം, ഷെഡ‍് തകർത്തു

വിനോദം

പ്രവാസി വാർത്തകൾ