സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട...
കൊവിഡിനെതിരെ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി. ചില രാജ്യങ്ങളിൽ കേസുകൾ കൂടുന്നതിൽ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളിലേക്ക് ജനങ്ങൾ കടന്നത്...
വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഓക്സിജന്റെയും വെന്റിലേറ്റര്‍ അടക്കമുള്ള ജീവന് രക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. ഏതു തരത്തിലുള്ള വെല്ലുവിളിയും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്കി....
ചൈന, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ നിർബന്ധമായി ആർടിപിസിആർ...
കെ.ആർ. നാരായണൻ വിഷ്വൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി എട്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഒഴിയണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഡിസംബർ 25 മുതൽ ആരംഭിക്കുന്ന വിദ്യാർഥികളുടെ നിരാഹാരസമരത്തിൽ അനിഷ്ട്ട സംഭവങ്ങൾക്ക്...
പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റി. സിഎച്ച് നാഗരാജുവിനെ തിരുവനന്തപുരത്തും കെ സേതുരാമനെ കൊച്ചിയിലും രാജ്പാൽ മീണയെ കോഴിക്കോടും കമ്മീഷണറായി നിയമിച്ചു. സൈബർ ഓപറേഷനു പുതിയ എഡിജിപി തസ്തിക സൃഷ്ടിച്ച്...
ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കാൻ കേന്ദ്രം. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ...
കുമളിക്ക് സമീപം തമിഴ്നാട്ടിൽ ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. കേരള തമിഴ് നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു...
സൈക്കിള്‍ പോളോ മത്സരത്തിനെത്തിയ പത്തുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. വിശദമായ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചു. നിദ ഫാത്തിമയ്ക്ക് മെച്ചപ്പെട്ട വൈദ്യസഹായം...
കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന് രാജിവെയ്ക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി ഏഴിന് ബിജെപി ഹര്‍ത്താല്‍. മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന് മുന്നോടിയായി ജനുവരി രണ്ടുമുതല്‍ അഞ്ചുവരെ...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിനം കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്.ഇതോടെ സംസ്ഥാനത്ത് സ്വർണവില 40000 ത്തിന് താഴേക്ക് എത്തി. കഴിഞ്ഞ...
ഇന്ത്യയിൽ 37.16 ലക്ഷം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. ഒക്ടോബർ മാസത്തെക്കാൾ കൂടുതൽ പരാതികൾ നവംബറിൽ ഉപയോക്താക്കളിൽ നിന്ന് വാട്ട്സാപ്പിന് ലഭിച്ചിരുന്നു. നവംബറിൽ ഉപയോക്താക്കളിൽ നിന്ന് 946 പരാതികളാണ് ലഭിച്ചത്. അതിൽ 830 എണ്ണം അക്കൗണ്ടുകൾ...
മണ്ഡലപൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. ഈ മാസം 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുൻപ് ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരും. 27...
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. താമസ ഭക്ഷണ സൗകര്യങ്ങളൊന്നും കിട്ടാത്തതിനാൽ താത്കാലിക കേന്ദ്രത്തിലായിരുന്നു...
ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കോവിഡ് അവലോകന യോഗം വിളിച്ചു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍...
കൂറ്റൻ യന്ത്രഭാഗങ്ങൾ വഹിച്ചുകൊണ്ടുള്ള ട്രെയിലറുകൾ താമരശ്ശേരി ചുരം കയറി. മൂന്നര മണിക്കൂർകൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. നെസ്ലെ കമ്പനിക്കായുള്ള കൂറ്റൻ യന്ത്രങ്ങളാണ് ട്രെയിലറുകളിൽ ഉണ്ടായിരുന്നത്. ട്രെയിലറുകൾ വിജയകരമായി ചുരം കയറിയോടെ താമരശ്ശേരി ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം...
വിവിധ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത തുടരണമെന്നും ഐഎംഎ പറയുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ഐഎംഎ പറഞ്ഞു....
ബഫര്‍സോണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപട പ്രകാരം വയനാട് ജില്ലയിലെ ഏഴു പഞ്ചായത്തുകള്‍ പരിസ്ഥിതിലോല പരിധിയില്‍ വരും. ബത്തേരി നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെടും. വയനാട്ടിലെ തിരുനെല്ലി, നെന്മേനി, നൂല്പുഴ പ്രദേശങ്ങളെയും ബാധിക്കും....
കർണാടകത്തിലേക്കുള്ള കൂറ്റൻ ട്രക്കുകള്‍ക്ക് താമരശ്ശേരി ചുരം വഴി പോകാന്‍ അനുമതി നല്കിയതിനാൽ ഇന്ന് രാത്രി എട്ട് മണി മുതൽ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം. രാത്രി 11 മണിക്കും രാവിലെ അഞ്ചുമണിക്ക് ഇടയിലാണ് ട്രക്കിന് വേണ്ടി...
വിദേശങ്ങളിൽ പടരുന്ന ഒമിക്രോൺ വകഭേദങ്ങൾ രാജ്യത്ത് സ്ഥിരീകരിച്ചതിനു പിന്നാലെ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം. വിമാനത്താവളങ്ങളിൽ റാൻഡം പരിശോധന ആരംഭിച്ചു. സംസ്ഥാനങ്ങൾക്ക് കർശന ജാഗ്രത തുടരാൻ നിർദേശം നൽകി. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളിൽ തല്ക്കാലം മാറ്റമില്ല. അടുത്തയാഴ്ച ആരോഗ്യമന്ത്രി...
ക്രിസ്മസ്,ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ദക്ഷിണ റയിൽവേ അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ ഇന്നുമുതൽ. എറണാകുളം ജംഗ്ക്ഷൻ- ചെന്നൈ, ചെന്നൈ എഗ്മോർ – കൊല്ലം,എറണാകുളം ജംഗ്ക്ഷൻ-വേളാങ്കണി,എറണാകുളം ജംഗ്ക്ഷൻ- താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്പെഷ്യൽ ട്രെയിനുകൾ....
സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ട് ആണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ പരാതി നൽകാൻ. ജനവാസ...
അട്ടപ്പാടി ചുരത്തിൽ ഡിസംബർ 26 മുതൽ 31 വരെ ഗതാഗതം പൂർണമായും നിരോധിച്ചു. ഒറ്റപ്പാലം സബ് കലക്ടർ ആണ് ഇക്കാര്യം അറിയിച്ചത്. മണ്ണാർക്കാട് -ചിന്നതടാകം റോഡ് പണി നടത്താനാണ് ഗതാഗത നിരോധനം. റോഡ് പണി നടക്കുന്ന...
വ്യാജ വാര്‍ത്തയും സെന്‍സേഷണല്‍ ഉള്ളടക്കവും പ്രചരിപ്പിക്കുന്ന മൂന്നു ചാനലുകള്‍ തടയാന്‍ യൂട്യൂബിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ ചാനലുകള്‍ വ്യാജവാര്‍ത്തയാണ് പ്രധാനമായും പ്രചരിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക് യൂണിറ്റ് കണ്ടെത്തിയിരുന്നു....
ക്രിസ്മസ്-ന്യൂഇയര്‍ അവധിക്കാലത്തെ യാത്രാക്ലേശം കണക്കിലെടുത്ത് കൂടുതല്‍ കെഎസ്ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്താന്‍ തീരുമാനം. ബംഗലൂരുവിലേക്ക് 23 അധിക സര്‍വീസുകള്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ചെന്നൈയിലേക്ക് എട്ട് അധിക സര്‍വീസുകളും നടത്തും. ബുക്കിങ്ങ് അനുസരിച്ച് കൂടുതല്‍ സര്‍വീസ്...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാന വിപണിയിൽ വീണ്ടും ഒരു പവൻ സ്വർണത്തിന്റെ വില 40000...
ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്.അനില്‍ നിര്‍വഹിച്ചു. ചന്തകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കിലും മറ്റ് സാധനങ്ങള്‍ അഞ്ച് മുതല്‍ 30...
ഭക്ഷണം കഴിക്കാനായി പണം കടംചോദിച്ചെത്തിയ 19കാരിയെ അയൽവാസി ഉൾപ്പടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കാസർകോടാണ് സംഭവമുണ്ടായത്. വിശപ്പുസഹിക്കാനാവാതെ സഹായംതേടിച്ചെന്ന പെൺകുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് പ്രണയംനടിച്ച് അയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും...
രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ തിരുമാനം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്ത് നല്കി. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് തിരുമാനം. നിയന്ത്രണങ്ങൾ ഇല്ലാതെ കൊവിഡ് പരിശോധന കർശനമാക്കുന്നത്...
ലോകകപ്പ് ഫൈനല്‍ ദിനം ഫുട്ബോള്‍ ‘ലഹരി’യില്‍ മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്പ്പറേഷന്. ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടിയാണ്. അര്‍ജന്റീന- ഫ്രാന്‍സ്...
കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍ നിന്നായി 100 പവനില്‍ അധികം സ്വര്‍ണം പിടികൂടി. കണ്ണൂര്‍ സ്വദേശി സയീദ്, കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷബീര്‍ എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കണ്ണൂരിലെത്തിയ സയീദില്‍...
പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദ ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ്...
വൈദ്യുതി പോസ്റ്റുകളില്‍ പരസ്യം പതിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്ത്. വൈദ്യുതി തൂണുകളില്‍ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താല്‍ ക്രിമിനല്‍ കേസെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ തൂണുകളില്‍ കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍...
കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു. അദ്ദേഹത്തിന് 73 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ച് ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. മുൻ കെപിസിസി പ്രസിഡൻറും മന്ത്രിയും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായിരുന്ന വരദരാജൻ നായരുടെ മകനാണ്. മുൻ...
5 ജി കേരളത്തിൽ കൊച്ചിയിലെത്തുകയാണ്. കൊച്ചി നഗരസഭ പരിധിയിൽ തെരഞ്ഞെടുത്ത ചില ഇടങ്ങൾ ഇന്ന് മുതൽ 5 ജി. റിലയസ് ജിയോ ആണ് 5 ജിയുമായി കേരളത്തിൽ ആദ്യമെത്തുന്നത്. 5 ജി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി...
പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തെമ്പാടും പൊലീസിന്റെ സ്പെഷൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പോലീസുകാർക്കെതിരെ നടപടി പുരോഗമിക്കുകയാണ്. ന്യൂ...
ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഒല്ലൂർ ചിയാരം സ്വദേശികളായ രാജേന്ദ്ര ബാബു (66),ഭാര്യ സന്ധ്യ (62), ദമ്പതികളുടെ മകൻ്റെ മകനായസമർഥ് (6) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രാജേന്ദ്രബാബുവിൻ്റെ...
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ നടപടി വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. റവന്യൂ റിക്കവറി പൂര്‍ത്തിയാക്കാന്‍ ആറുമാസം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. അടുത്ത മാസത്തിനകം സ്വത്തു കണ്ടുകെട്ടല്‍ അടക്കം പൂര്‍ത്തിയാക്കണമെന്നും...
കണ്ണൂർ പള്ളിയാൻ മൂലയിൽ ലോകകപ്പ് ഫൈനൽ മത്സരത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുരാഗ്, ആദർശ്, അലക്സ് ആൻറണി എന്നിവർക്കാണ് പരുക്കേറ്റത്. വിനോദ്, വിജയൻ,...
രാജ്യത്ത് പാസ്പോർട്ട് ഉടമകളുടെ എണ്ണം പത്ത് കോടിയിൽ താഴെ മാത്രമെന്ന് കണക്കുകൾ. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 139 കോടി ജനസംഖ്യയുള്ള ഇന്ത്യയിലാകെ 7.2 ശതമാനം പേർക്ക് മാത്രമാണ് പാസ്പോർട്ടുള്ളത്. ഏകദേശം 9.6 കോടി. ഇത് പത്ത്...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ശനിയാഴ്ച ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 200 രൂപയായിരുന്നു വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ...
2022ലെ മിസിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ കിരീടം ചൂടി ഇന്ത്യൻ സുന്ദരി സർഗം കൗശൽ. യുഎസിലെ ലാസ് വേഗസിൽ നടന്ന മത്സരത്തിൽ വച്ചാണ് സർഗം കിരീടം ചൂടിയത്. 21 വർഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് സൗന്ദര്യറാണിപ്പട്ടം എത്തുന്നത്....
ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കുമളിയിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെജി മനോജ് അസിസ്റ്റ്റന്റ് ഹരികൃഷ്ണൻ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. അതിർത്തി കടന്നെത്തുന്ന...
ബലാൽസംഗം ഉള്‍പ്പെടെ നിരവധിക്കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ. സുനുവിനെ പിരിച്ചുവിടാൻ നടപടി തുടങ്ങി. 15 പ്രാവശ്യം വകുപ്പുതല നടപടിക്കു വിധേയനായ ഉദ്യോഗസ്ഥനാണ് പി.ആർ.സുനു. സർവ്വീസിൽ നിന്നും പരിച്ചുവിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ മൂന്നു ദിവസത്തിനകം ബോധ്യപ്പിക്കാനായി കാരണം കാണിക്കൽ...
ശബരിമലയിൽ ഇന്ന് വൻ ഭക്തജനത്തിരക്ക്. ഒരു ലക്ഷത്തിനു മുകളിൽ ആളുകളാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. 1,04,478 പേരാണ് ഇന്ന് ദർശനത്തിനായി സന്നിധാനത്ത് എത്തുക. നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും മുമ്പേ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇവരെല്ലാം....
ബഫര്‍സോണ്‍ ഉപഗ്രഹ റിപ്പോര്‍ട്ട് നല്ല ഉദ്ദേശ്യത്തോടെയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റിപ്പോര്‍ട്ടില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടില്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു. റിപ്പോര്‍ട്ട് അന്തിമ രേഖയല്ല, ഒഴിവായിപ്പോയ കാര്യം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ സമിതി കുറ്റമറ്റ രീതിയില്‍...
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ ആനന്ദ്. കുട്ടികൾക്കും വയോധികർക്കും ദർശനത്തിന് പ്രത്യേകം ക്യൂ ഉണ്ടായിരിക്കുമെന്നും ഇന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. നടപ്പന്തൽ മുതലാണ് പ്രത്യേക ക്യൂ...
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.വെഞ്ഞാറമൂട് പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടിൽ എത്തിയാണ് പോലീസ് സംഘം പിടികൂടിയത്.തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥി വെഞ്ഞാറമൂട് പോലീസിൽ...
റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേള മറ്റന്നാൾ ആരംഭിക്കും. വൈകീട്ട് കനകക്കുന്നിൽ നടക്കുന്ന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പമേളയുടെ ഉദ്ഘാടനം...
ഖത്തര്‍ ലോകകപ്പ് പോലൊന്ന് ഇന്ത്യയിൽ നടക്കും,അവിടെ ത്രിവര്‍ണ പതാക പാറി പറക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കായിക മേഖല വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഘാലയയില്‍ വിവിധ വികസന പദ്ധതികള്‍...