Kerala
വയനാടും കോഴിക്കോടും ഏഴു പഞ്ചായത്തുകള്‍, ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫര്‍ സോണില്‍


ബഫര്‍സോണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപട പ്രകാരം വയനാട് ജില്ലയിലെ ഏഴു പഞ്ചായത്തുകള്‍ പരിസ്ഥിതിലോല പരിധിയില്‍ വരും. ബത്തേരി നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെടും.
വയനാട്ടിലെ തിരുനെല്ലി, നെന്മേനി, നൂല്‍പുഴ പ്രദേശങ്ങളെയും ബാധിക്കും. കര്‍ശകരും ആദിവാസികളും കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളാണിത്.
കോഴിക്കോട് ജില്ലയിലെ ഏഴു പഞ്ചായത്തുകളാണ് ബഫര്‍സോണ്‍ പരിധിയില്‍ വരുന്നത്. ജില്ലയില്‍ കൂടുതല്‍ ബാധിക്കുക ചക്കിട്ടപ്പാറ പഞ്ചായത്തിനെയാണ്. കൂരാച്ചുണ്ട് പഞ്ചായത്തും ബഫര്‍സോണ്‍ പരിധിയിലുള്‍പ്പെടുന്നു. കുതിരാന്‍ ഭാഗത്ത് റോഡ് അടക്കമുള്ള ഭാഗങ്ങള്‍ ബഫര്‍സോണ്‍ പരിധിയിലാണ്. പഞ്ചായത്തുകളെ കറുപ്പ് നിറത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.
Continue Reading