കൊല്ലം എംഎല്‍എ എം മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ഫോണില്‍ വിളിച്ചത്. സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് എംഎല്‍എയെ വിളിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാവിലെ...
സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു കടന്നു. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ...
കൊവിഡ് പോസിറ്റീവായ വിവരം പങ്കുവെച്ച വി.കെ. പ്രശാന്ത് എംഎല്‍എ പുലിവാലു പിടിച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ ഹോമിയോ പ്രതിരോധ മരുന്നിനെ അനുകൂലിച്ചുകൊണ്ടുള്ള പരാമര്‍ശമാണ് വൈറലായത്. ഇതോടെ വിമര്‍ശനവുമായി അലോപ്പതി ഡോക്ടര്‍മാര്‍ രംഗത്തെത്തി. വി.കെ. പ്രശാന്ത് പങ്കുവെച്ച ഫേസ്ബുക്ക്...
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളിക്ക് ഭാഗ്യം. 40 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിക്കും ഒൻപത് സുഹൃത്തുക്കൾക്കും. കൊല്ലം സ്വദേശി രഞ്ജിത് സോമരാജന്റെ പേരിലെടുത്ത...
വിദ്യാര്‍ഥിയോട് കയര്‍ക്കുന്ന ഫോണ്‍ ശബ്ദരേഖ തന്റേതെന്ന് സ്ഥിരീകരിച്ച് എം.മുകേഷ് എം.എല്‍.എ. കുട്ടി നിരന്തരം വിളിച്ചത് തന്നെ കുടുക്കാനായാണെന്നും പിന്നില്‍ രഷ്ട്രീയമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്കെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം ആണെന്നും മുകേഷ് ആരോപിച്ചു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു...
സംസ്ഥാനങ്ങളിൽ കൊവിഡ് മരണ കണക്കുകൾ ഉയരുന്നു. കൊവിഡ് ഭേദമായ ശേഷവും അനുബന്ധ രോഗങ്ങൾ മൂലം മൂന്നുമാസത്തിനിടെ മരിച്ചാൽ പോലും കൊവിഡ് മരണമായി പരിഗണിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലെ മരണ കണക്കുകൾ ഉയർന്നത്. രാജസ്ഥാനിൽ...
കേരളത്തിലും ഡ്രോണ്‍ ആക്രമണ സാധ്യത നിലനില്‍ക്കുന്നതായി മുന്നറിയിപ്പ്. ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ ഡ്രോണ്‍ ഉപയോഗിച്ച് സംസ്ഥാനങ്ങളിലേക്ക്...
നവജാത ശിശുവിനെ ആശുപത്രി ജനാലയില്‍ തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയുടെ ശുചിമുറിയിയിലെ ജനാല കമ്പിയില്‍ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്....
കിറ്റെക്സ് വിവാദത്തില്‍ പരോക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് പിണറായി വിജയന് ട്വിറ്ററില്‍ കുറിച്ചു. വ്യവസായവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കുന്നില്ലെന്നും നിക്ഷേപ പദ്ധതി പിന്‍വലിക്കുകയാണെന്നും പറഞ്ഞ്...
രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,05,45,433 ആയി. നിലവിൽ 4,85,350 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും...
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അശോക് ഭൂഷണ് ഇന്ന് വിരമിക്കും.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് അശോക് ഭൂഷണ് 2016-ലാണ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. ബുധനാഴ്ചയായിരുന്നു സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. കൊവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം...
ലക്ഷദ്വീപിൽ കൂട്ടപിരിച്ചു വിടൽ. ടൂറിസം, സ്പോർട്ട്സ് വകുപ്പുകളിലെ 151 താൽക്കാലിക ജീവനക്കാരെയാണ് കൂട്ടത്തോടെ പിരിച്ചു വിട്ടത്. സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് നടപടിയെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം. അതിനിടെ ലക്ഷദ്വീപിലേക്ക് യാത്രാനുമതി തേടി കോൺഗ്രസ് എംപിമാർ നൽകിയ...
3500 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച കിറ്റെക്സിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍. ഉപേക്ഷിച്ച പദ്ധതിയിലേക്ക് കിറ്റെക്സ് മടങ്ങിവരണമെന്ന് വ്യവസായമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. നടന്നതെന്തെന്ന് പരിശോധിക്കും. പ്രശ്നത്തെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,111 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,05,02,362 ആയി. നിലവിൽ 4,95,533 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 80 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 35440 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4430 രൂപയില്‍ എത്തി. കഴിഞ്ഞ മുന്നു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 440...
സംസ്ഥാനത്ത് ഇന്നും നാളെയും വാരാന്ത്യ സമ്പൂർണ്ണ ലോക്ഡൗൺ. രണ്ട് ദിവസവും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും വാരാന്ത്യത്തിലെ സമ്പൂർണ്ണ ലോക്ഡൗൺ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്നും നാളേയും സ്വകാര്യബസുകൾ സർവീസ് നടത്തില്ല. കെഎസ്ആർടിസി പരിമിതമായി...
കൊവാക്സിൻ 78 ശതമാനം സുരക്ഷിതമെന്ന് ഭാരത് ബയോടെക്ക്. മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങളാണ് പുറത്തുവന്നത്. വാക്സീൻ പൂർണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നൽകുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. 18 മുതൽ 98 വയസ് വരെയുള്ള...
തിരുവനന്തപുരം കോട്ടൂര്‍ ആനക്കോട്ടയിലെ കുട്ടിയാനയുടെ മരണകാരണം ഹെര്‍പിസ് വൈറസ് ബാധ മൂലമെന്ന് എന്ന് കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഈ അപൂര്‍വ്വ വൈറസാണ് കോട്ടൂരിലെ കുട്ടിയാനയെ ബാധിച്ചത്. 10 വയസിന് താഴെയുളള...
കൂടുതൽ സംവാദാത്മക പഠനാന്തരീക്ഷം ഓൺലൈനിൽ ഒരുക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന വിവിധ രാജ്യങ്ങളിലെ പ്രമുഖ പ്രവാസി വ്യവസായികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡിജിറ്റൽ...
കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. പൊലീസ് സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടിലെത്തി നോട്ടീസ് നൽകി. ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നോട്ടീസ്....
പയ്യന്നൂര്‍ രാമന്തളിയില്‍ രണ്ടു മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാമന്തളി വടക്കുമ്പാട്ടെ ചെമ്മരംകീഴില്‍ ഷമീല (26) കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച സംഭവത്തിലാണ് ഭര്‍ത്താവും പ്രവാസിയുമായ സി. റഷീദിനെ (33) പയ്യന്നൂര്‍ ഡിവൈ.എസ്.പി...
മരം മുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് റദ്ദാക്കിയിട്ടും മുറിക്കാൻ വനം വകുപ്പ് പാസ് നൽകിയതായി കണ്ടെത്തൽ. സംസ്ഥാന വ്യാപകമായി ഈ രീതിയിൽ 50 ലേറെ പാസുകൾ അനുവദിച്ചെന്നും ആയിരത്തിലേറെ മരങ്ങൾ മുറിച്ചെന്നുമാണ് വനംവകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്....
രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയാണ് കൂടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിലെ പെട്രോള്‍ വില 101.69 രൂപയിലെത്തി. 99.57 രൂപയാണ് കോഴിക്കോട് ഇന്നത്തെ പെട്രോള്‍ വില. കൊച്ചിയില്‍ ഒരു...
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന്അർധരാത്രി മുതലുള്ള നിയന്ത്രണങ്ങൾ നിലവിൽവരുന്ന സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളെ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണം. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി...
രാജ്യത്ത് ഇന്നലെ 45,951 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. രോഗമുക്തി നിരക്ക് 96.92 ശതമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം 37, 566 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 817...
കൊവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി നിർത്തിവച്ചിരുന്ന പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. ജൂലായ് ഒന്നിന് പുനരാരംഭിക്കും. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലായിൽ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. അതേസമയം...
സംസ്ഥാനത്ത് ഇന്ന് 13,550 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ 1,23,225 പരിശോധനകൾ നടത്തിയതിലാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ 104 പേർ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞു. ഇപ്പോൾ 99,174 പേരാണ് ചികിത്സയിലുള്ളത്. ശരാശരി ടെസ്റ്റ്...
കോവിഡ് വ്യാപനം വർധിക്കുന്നുവെന്ന വിലയിരുത്തലിൽ പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. രോഗസ്ഥിരീകരണ നിരക്ക് 15ൽ കൂടുതലുള്ള തദ്ദേശസ്ഥാപനങ്ങളിൽ കർശന നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ്...
പെന്ഷന് വിതരണത്തിന് ട്രഷറികളിലെ ക്രമീകരണം വീണ്ടും പരിഷ്കരിച്ചു. ആദ്യ പ്രവൃത്തി ദിവസം അക്കൗണ്ട് നമ്പര്‍ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവര്‍ക്കു പെന്ഷന് നല്‍കുന്നതായിരുന്നു ഇതുവരെയുള്ള രീതി. മറ്റന്നാള്‍ മുതല്‍ തിങ്കള്‍ 0, 1, ചൊവ്വ 2, 3...
ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 100.79 രൂപയായി. 95.74 രൂപയാണ് തലസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില....
രാജ്യത്ത് ഇന്നലെ 46,148 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 3,02,79,331 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിന കൊവിഡ് മരണം ആയിരത്തില്‍ താഴെ എത്തി. ഇന്നലെ 979 പേരാണ്...
തിരുവനന്തപുരം ചാക്കയ്ക്ക് സമീപം യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഊബര്‍ ഡ്രൈവര്‍ സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. സമ്പത്ത് വാടക വീട്ടിലാണ്...
അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഇന്ന് ഓലമടൽ സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ 9 മുതൽ 10 വരെയാണ് സമരം നടത്തുന്നത്. സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നുള്ള ഓലയും മടലും ഇട്ട് അതിന്റെ...
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ- ബിരുദാനന്തര പരീക്ഷകൾ ഇന്ന് ആരംഭിക്കും. വിദ്യാർത്ഥികളുടെ എതിർപ്പുകൾക്കിടെയാണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷകൾ നടത്താൻ സർക്കാർ സർവകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. രോഗ വ്യാപനം കൂടുന്ന സമയത്ത് ഓഫ് ലൈൻ പരീക്ഷ നടത്തുന്നതിന്റെ ആശങ്കയിലാണ്...
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ ഏഴ് മുതല്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ട്വിറ്ററിലൂടെ യാത്രക്കാര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയിലാണ് എമിറേറ്റ്സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ്...
മുണ്ടക്കയം കൂട്ടിക്കലിൽ യുവതി 12 വയസുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ കണ്ടത്തിൽ ഷമീറിൻ്റെ ഭാര്യ ലൈജീനയാണ് മകൾ ഷംനയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ആത്മഹത്യയ്ക്ക്...
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ രാജ്യത്ത് ഡീസൽ വിലയും നൂറു കടന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ വിവിധ പട്ടണങ്ങളിലാണ് ഡീസൽ...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ ജൂണ്‍ 30 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍...
ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമായി മലയാളിയായ സജൻ പ്രകാശ്.ടോക്യോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തിലാകും സജന് പ്രകാശ് പങ്കെടുക്കുക. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ സജന് ഒന്നാമതെത്തി.എ യോഗ്യത...
സംസ്ഥാനത്ത് നാളെ മുതല്‍ 30 വരെ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ...
കര്‍ഷക സമരക്കാര്‍ ഹരിയാന രാജ് ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ച്കുല- ചണ്ഡീഗഡ് അതിര്‍ത്തിയില്‍ വെച്ചാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ത്തു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കര്‍ഷക...
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് സംസ്ഥാന ജില്ലയുടെ മാത്രം പ്രശ്നമായി കാണുന്നില്ലെന്നും സംസ്ഥാന വ്യാപകമായി ഇത്തരം പ്രതിസന്ധി നിലവിലുണ്ടെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കയ്യേറ്റങ്ങളാണ് ഒരു പരിധിവരെ ഇതിന് കാരണം. പൊതുമരാമത്ത് ഭൂമിയിലക്കം കയ്യേറ്റം തടയാൻ...
നിയമസഭ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് ഹർജി നൽകും. സർക്കാർ ആവശ്യം നേരത്ത ഹൈക്കോടതി തള്ളിയിരുന്നു. 2015ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഏറെ വിവാദമായ നിയസഭയിലെ കയ്യാങ്കളിയുണ്ടായത്....
രാജ്യത്ത് ഇന്നലെ 48,698 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 64,818 പേര് രോഗമുക്തരായി. 1183 പേരാണ് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,83,143 ആയി. ഇതില്‍ 2,91,93,085...
രാജ്യത്ത് കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ ജാഗ്രത നിർദേശിച്ച് വീണ്ടും കേന്ദ്ര സർക്കാർ. എട്ട് സംസ്ഥാനങ്ങൾക്ക് കൂടി കത്തയച്ചു. മഹാരാഷ്ട്രയിലും വകഭേദം സ്ഥിരീകരിച്ച ഒരാൾ മരിച്ചു. രാജ്യത്ത് നിലവിലെ അൺലോക്കിന്റെ വേഗത കുറയ്ക്കാനും കേന്ദ്രം നിർദേശിച്ചു....
ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്തും കാസർകോട്ടും ഇന്ധന വില നൂറ് കടന്നു. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 100.09 രൂപയായി. കാസര്‍കോട്ട് 100.16 രൂപയുമാണ്...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ബേസിക് സേവിങ്സ് ബാങ്ക് ഡെപോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഹോൾഡേഴ്സിനുള്ള സേവന നിരക്കുകൾ വർധനവോടെ പുതുക്കി പ്രഖ്യാപിച്ചു. എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിലും ചെക്ക് ബുക്ക് സേവനങ്ങൾക്കും ഈ പുതിയ...
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി വീണ്ടും പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഇത് പത്താം തവണയാണ് പല കാരണങ്ങളാല്‍ കോടതി ഹർജി മാറ്റിവയ്ക്കുന്നത്. ഇന്ന് വാദിക്കാന്‍ ബിനീഷിന്റെ അഭിഭാഷകന് സമയം...
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗം കണക്കിലെടുത്ത് 20000 കോടിയിലധികമുള്ള അടിയന്തര പാക്കേജിന് രൂപം നല്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രോഗപ്പകര്‍ച്ച പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമിട്ടുന്നത്. ഇതിനെ മുന്‍നിര്‍ത്തി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തുക വിനിയോഗിക്കുക. രണ്ടാം...
സംസ്ഥാനത്ത് വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ 24, 28 തീയതികളില്‍ കേരളത്തില്‍ ഇടിമിന്നല്‍ മുന്നറിയിപ്പും ശക്തമായ മഴയ്ക്കുള്ള...