സംസ്ഥാനത്തെ വാക്സിൻ യജ്ഞം ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഓഗസ്റ്റ് 14, 15, 16 തീയതികളിൽ വാക്സിനേഷൻ ഡ്രൈവ് നടത്തും. വലുപ്പത്തിനനുസരിച്ച് 10 ജില്ലകൾ ഒരുദിവസം 40,000 ഡോസും മറ്റു നാലുജില്ലകൾ 25,000 ഡോസും നൽകണം...
ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു. 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കവര്‍ക്ക് ഉത്സവബത്ത ലഭിക്കും. ആയിരം രൂപയാണ് ഉത്സവബത്തയായി നല്‍കുക. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരുന്നു. 4000 രൂപ ബോണസ് നല്‍കുക. ബോണസിന്...
മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരം. പ്രമുഖ വാക്സിന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് വികസിപ്പിച്ച ആദ്യ നേസല്‍ വാക്സിനാണ് കോവിഡ് പ്രതിരോധത്തില്‍ പ്രതീക്ഷ നല്‍കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്നോളജിയും ബയോടെക്നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച്...
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖ പ്രസവം. ചെങ്ങന്നൂർ പെരിങ്ങാല വലിയപറമ്പിൽ അഭിലാഷിന്റെ ഭാര്യ ശീതൾ (27) ആണ് ആൺ കുഞ്ഞിന് ജന്മം നൽകിയത്. കോട്ടയം ജനറൽ ആശുപത്രിയിൽ കഴിയുന്ന അമ്മയും കുഞ്ഞും...
കൊവിഡ് പ്രതിസന്ധിക്കിടെ ബസ് മേഖലക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ഏപ്രിൽ, ജൂൺ, ജൂലൈ...
വീര്യവും വിലയും കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതിന്റെ സാധ്യത സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നു. ചെറുകിട വ്യവസായികളുടെ സംഘടനയാണ് ഈ നിര്‍ദ്ദശം മുന്നോട്ട് വച്ചത്. ഉയര്‍ന്ന മദ്യവില മൂലം ദിവസവരുമാനക്കാരുടെ വേതനത്തിന്റെ പകുതിയിലേറെയും നഷ്ടമാകുന്നസാഹചര്യത്തിലാണ് പുതിയ സാധ്യതകൾ പരിഗണിക്കുന്നത്....
ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളിലുമായി 85 ഒഴിവ്. ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികയിലാണ് അവസരം. തപാലില്‍ അതത് സ്റ്റേഷന്/യൂണിറ്റിലേക്കാണ് അപേക്ഷ അയക്കേണ്ടത്. സൂപ്രണ്ട് (സ്റ്റോര്‍): ബിരുദം അല്ലെങ്കില്‍ തത്തുല്യം. പ്രവൃത്തിപരിചയം അഭിലഷണീയം. ലോവര്‍...
സ്ത്രീധനത്തിന്റെ പേരില്‍ മാനസിക ശാരീരിക പീഡനങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതിനു വേണ്ടി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്ക്കും ടോള്‍ ഫ്രീ നമ്പരും പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് തുടക്കം...
ഡോക്ടർമാരെ മർദ്ദിച്ച സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ല എന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിയമസഭയിലെ മറുപടിക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. അക്രമണങ്ങൾ എല്ലാം നടന്നത് ആരോഗ്യ വകുപ്പ് മന്ത്രിയായി വീണ ജോർജ് ചുമതല ഏറ്റതിന് പിന്നാലെയാണെന്നും...
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് നമ്പിനാരായണനെതിരായ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. കേസിലെ നാലു പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പൊലീസ് ഉദ്യോഗസ്ഥരായിരുന്ന എസ് വിജയന്, തമ്പി എസ് ദുര്‍ഗാദത്ത്, പി എസ് ജയപ്രകാശ്, ഇന്റലിജന്‍സ് ബ്യൂറോ...
പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പുതിയ നയം അനുസരിച്ച് വാണിജ്യ വാഹനങ്ങൾ 15 വർഷത്തിന് ശേഷവും സ്വകാര്യ വാഹനങ്ങൾ പരമാവധി 20 വർഷത്തിന് ശേഷവും നിരത്തിലിറക്കാനാകില്ല. രാജ്യത്തിന്റെ വികസന യാത്രയിൽ നാഴികല്ലാകുന്ന തീരുമാനമായിരിക്കും...
സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പുതുക്കി സർക്കാർ. കൊവിഡ് കേസുകൾ കുറയാതെ തുടരുകയും അതേസമയം ഇളവുകൾ നൽകേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ ലോക്ക് ഡൗൺ മാനദണ്ഡങ്ങളെക്കുറിച്ച് അറിയാം ഇതുവരെ വാർഡ് അടിസ്ഥാനത്തിലാണ് മൈക്രോ...
യൂട്യൂബ് വ്ളോഗര്‍മാരായ ഇ–ബുൾജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്. ഇതുസംബന്ധിച്ച് ജില്ലാ സെഷൻസ് കോടതിയിൽ പൊലീസ് ഇന്ന് ഹർജി നൽകും. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ബി പി ശശീന്ദ്രൻ മുഖേനയാണ് ഹർജി സമർപ്പിക്കുക. കണ്ണൂർ ആർടിഒ...
കൊല്ലം- ചെങ്കോട്ട ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചു. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനില്‍ വസന്ത നിലയത്തില്‍ വിജയന്റെ മകന് ബി.എന്‍. ഗോവിന്ദ്(20) കാസര്‍കോട് കാഞ്ഞങ്ങാട് ചൈതന്യയില്‍ അജയകുമാറിന്റെ മകള്‍...
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്നു കൂടിയത്. ഇന്നത്തെ വില 34960 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4370 ആയി. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം...
രാജ്യത്ത് ഇന്നലെ 40,120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,295 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 3,85,227 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്....
സംസ്ഥാനത്ത് ഇന്നുമുതൽ എല്ലാവിഭാഗം കാർഡുടമകൾക്കും ഓണക്കിറ്റ് ലഭിക്കും. ഓരോ റേഷൻകടയിലെയും ലഭ്യത അനുസരിച്ചായിരിക്കും ഇത്. വിവിധ വിഭാഗം റേഷൻകാർഡുടമകൾക്കു കിറ്റു നൽകാൻ നിശ്ചിതസമയം സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാകാത്തതിനാൽ അതു നടന്നില്ല. വെള്ളിയാഴ്ച...
മൂലമറ്റത്ത ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 400 മെഗാ വാട്ട് വൈദ്യുതി കിട്ടി തുടങ്ങിയതിനാലാണ് നിയന്ത്രണം 9 മണിയോടെ പൂർണ്ണമായും പിൻവലിച്ചതെന്ന് കെഎസ് ഇബി അറിയിച്ചു....
കേരള ഹൈക്കോടതിയിൽ പുതുതായി നിയമിതരായ ജഡ്ജിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അഭിഭാഷകരായ വിജു എബ്രഹാം, സി പി മുഹമ്മദ് നിയാസ് എന്നിവരാണ് അഡിഷണൽ ജഡ്ജിമാരായി ചുമതലയെടുക്കുക. രാവിലെ 10.15ന് ചീഫ് ജസ്റ്റിസിന്റെ സാന്നിധ്യത്തിൽ ആണ് സത്യപ്രതിജ്ഞ....
കോഴിക്കോട് ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിൽ എലത്തൂർ പൊലീസ് കൊവിഡ് മാനദണ്ഡം ലംഘിച്ചതായി പരാതി. സ്റ്റേഷന്റെ പഴയ കെട്ടിടം പൊളിച്ചു മാറ്റി നവീകരിക്കുന്നതിന് ടെൻഡർ വിളിക്കാൻ നിരവധി പേർ സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയെന്നാണ് പരാതി. ക്രിട്ടിക്കൽ കെണ്ടയിൻമെന്റ്...
സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. മൂലമറ്റത്തെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. 9...
കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്പന നടത്തിയതിന് തൊടുപുഴയില്‍ 25 ഷാപ്പുകള്‍ക്കെതിരെ കേസെടുത്തു. മാനേജര്‍, ഷാപ്പ് ലൈസന് എന്നിവരെ പ്രതി ചേര്‍ത്താണ് എക്സൈസ് വകുപ്പ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടുന്നതോടെ...
സർവകലാശാലകളിലെ പ്രവേശനത്തിന് വിദ്യാർത്ഥികൾ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹസമയത്ത് സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം...
സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളിൽ പഠിക്കുന്ന ട്രാൻസ്ജൻഡർ പഠിതാക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണം പൂർത്തിയായതായി ഡയറക്ടർ ഡോ.പി.എസ്. ശ്രീകല അറിയിച്ചു. 2020- 21 വർഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാകോഴ്സുകളിൽ പഠിക്കുന്ന 100...
കേരളത്തില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ 88 മുതല്‍ 90 ശതമാനം കേസുകളും ഡെല്റ്റയാണെങ്കിലും പുതിയ വകഭേദങ്ങളൊന്നും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും...
സംസ്ഥാനത്ത് 2022 വര്‍ഷത്തേക്കുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ നവംബര്‍ ഒന്നിന് ആരംഭിക്കും. 2022 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്മാര്ക്കും സമ്മതിദായകപ്പട്ടികയില്‍ പേര് ചേര്‍ക്കാം. നിലവിലുള്ള...
ഓണക്കാലത്ത് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ തുറക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ മാത്രമേ സിനിമ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് വ്യക്തമാക്കി. സംസ്ഥാനത്തെ ടെസ്റ്റ്...
സംസ്ഥാനത്ത് ഡോക്ടർമാർക്ക് എതിരെ അക്രമങ്ങൾ വർദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. പൊതുജനങ്ങൾക്കിടയിൽ ഇത് സംബന്ധിച്ച് ബോധവൽക്കരണം നടത്താനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎ കഴിഞ്ഞയാഴ്ച സർക്കാരിന്...
രണ്ട് വാക്സീനുകൾ എടുത്തവർക്ക് അന്തർസംസ്ഥാന യാത്രയ്ക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ടൂറിസം മന്ത്രാലയമാണ് ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കിയത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും യാത്രയുടെ കാര്യത്തില്‍ ഒരു ഏകീകൃത പ്രോട്ടോക്കോൾ...
സംസ്ഥാനത്ത് കോവിഡിന്റെ ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WPR) നിരക്ക് എട്ട് പിന്നിട്ട 566 വാര്‍ഡുകള്‍ അടച്ചു. കൂടുതല്‍ വാര്‍ഡുകള്‍ അടച്ചിടുന്നത് മലപ്പുറം ജില്ലയിലാണ്. 16 തദ്ദേശ സ്ഥാപനങ്ങളിലായി 171വാര്‍ഡുകള്‍ അടച്ചിടും. പാലക്കാട് 102 വാര്‍ഡുകള്‍ അടച്ചിടും....
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 32,077,706 ആയി. 490 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്....
ജിഎസ്എൽവി എഫ് 10 വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലുണ്ടായ പാളിച്ചയാണ് പരാജയത്തിന് കാരണമെന്നാണ് റിപ്പോർട്ട്. രണ്ട് തവണ മാറ്റിവെച്ച ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടിരിക്കുന്നത്. ദൗത്യം പൂർത്തിയാക്കാനായിട്ടില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. പുലർച്ചെ 5.43 നാണ്...
ഒരു വീട്ടുനമ്പരിൽ രണ്ട് കുടുംബങ്ങൾ വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കിൽ ഇരു കുടുംബങ്ങൾക്കും ഓൺലൈനായി റേഷൻ കാർഡിന് അപേക്ഷിക്കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. ഒരു വീട്ടുനമ്പരിൽ രണ്ട് കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന വിവരം...
കേരള ബാങ്ക് എടിഎം തട്ടിപ്പില്‍ രണ്ട് പേർ കസ്റ്റഡിയിൽ. തമിഴ്നാട്ടിൽ നിന്നാണ് സൈബർ പൊലീസ് രണ്ട് പേരെ പിടികൂടിയത്. കാസർഗോഡ് സ്വദേശികളാണ് പിടിയിലായത് രണ്ട് പേരും. സോഫ്റ്റ്വെയർ ഹാക്ക് ചെയ്താണ് എടിഎം വഴിയുള്ള തട്ടിപ്പ് നടന്നതെന്ന...
ഓണത്തോടനുബന്ധിച്ച് ബോണസ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലായിരം രൂപയും ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2750 രൂപയും നല്‍കും. ഓണം അഡ്വാന്‍സായി 15,000 രൂപ ലഭിക്കും. അഞ്ച് ഗഡുക്കളായി തിരിച്ചടയ്ക്കണം. പാര്‍ട്ട് ടൈംജീവനക്കാര്ക്ക് 5000...
മലയാളികൾക്ക് പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി. ഇന്ന് അത്തം. വീടുകൾക്കുമുന്നിൽ ഇന്നുമുതൽ പൂക്കളങ്ങളൊരുങ്ങും. ഇത്തവണ കർക്കടകമാസം അവസാനിക്കുന്നതിന് മുന്നെയാണ് അത്തം വന്നിരിക്കുന്നത്. ഇക്കുറി 12, 13 തീയതികളിലായി അത്തം നക്ഷത്രം കടന്നുപോകുന്നുണ്ട്. ഉത്രം നക്ഷത്രം വ്യാഴാഴ്ച രാവിലെ 8.54...
കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം 17-ാം തീയതിക്കകം വിതരണം ചെയ്യും. തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി, വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നിയമസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴിലാളി,...
നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒളിംപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം പി ആര് ശ്രീജേഷിന് രണ്ടു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പില്‍...
കോവിഡ് വാക്സിനേഷന് തദ്ദേശ സ്ഥാപന രജിസ്ട്രേഷന് വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് നടക്കുന്ന വാക്സിനേഷന് യജ്ഞം സുഗമമാക്കുന്നതിന് വേണ്ടിയാണ് വാക്സിനേഷനായി സംസ്ഥാനതല മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയത്. വാക്സിനേഷന്റെ രജിസ്ട്രേഷന് നടത്തുന്നത്...
ഓണാഘോഷം വീട്ടിലൊതുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണം. ഓണാഘോഷം കുടുംബങ്ങളില്‍ നടക്കട്ടെ. ഇനിയും രോഗം വരാത്ത അന്‍പതു ശതമാനം പേര് കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചാല്‍ വല്ലാതെ...
മരടിലെ ഫ്ലാറ്റുടമകൾക്കുള്ള നഷ്ടപരിഹാര കുടിശ്ശിക നൽകുന്നതിന് ഫ്ലാറ്റ് നിര്‍മ്മാണ കമ്പനികൾക്ക് മൂന്ന് മാസത്തെ സാവകാശം കൂടി നൽകി സുപ്രീംകോടതി. അതിനകം നഷ്ടപരിഹാര കുടിശ്ശിക നൽകിയില്ലെങ്കിൽ നടപടി നേരിടേണ്ടിവരുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്. നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഫ്ലാറ്റുടമകൾക്ക് യാതൊരു...
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ പിന്‍വലിച്ചു. ഇതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന് ശേഷം ഇന്ത്യയില്‍ നിന്ന് യു എ ഇയിലേക്കുള്ള...
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ഉത്സവബത്തയും ബോണസും നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശമ്പള അഡ്വാന്‍സ് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, പൊതുമേഖല സ്ഥാപനങ്ങളിലും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട്...
സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ വാങ്ങി നൽകുന്നതിനായി നടപടികൾ ആരംഭിച്ച് സർക്കാർ. ഇതിനായി സർക്കാർ 126 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഈ പണം നൽകുക. മെഡിക്കൽ സർവീസസ് കോർപറേഷനാണ് വാക്സിൻ വാങ്ങി...
സ്വര്‍ണക്കടത്തു കേസ് അന്വേഷിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. അന്വേഷണത്തിന് എതിരെ ഇഡി ഉദ്യോഗസ്ഥര്‍ നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ്, ഹൈക്കോടതി നടപടി. സ്വര്‍ണക്കടത്ത്...
കോതമംഗലം നെല്ലിക്കുഴിയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവച്ചു കൊന്ന കേസിൽ അറസ്റ്റിലായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രഖിലിന് തോക്ക് നൽകിയ ബീഹാർ സ്വദേശി സോനു കുമാർ, ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ് കുമാർ...
വിദേശയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ പണം കടത്തിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. കസ്റ്റംസ് സരിത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് ഈ വിവരമുള്ളത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത ഡോളർക്കടത്ത് കേസിൽ നൽകിയ കാരണം...
പ്രയാഗ്രാജ് ആസ്ഥാനമായുള്ള നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ 1664 അപ്രന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യവിജ്ഞാപന നമ്പര്‍: RRC/NCR/01/2021. ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രയാഗ്രാജ്, ഝാന്‍സി, ആഗ്ര എന്നീ ഡിവിഷനിലാണ് അവസരം. പ്രയാഗ്രാജ്-703, ഝാന്‍സി-665, ആഗ്ര-296 എന്നിങ്ങനെയാണ് ഒഴിവുകളുടെ...
രാജ്യത്ത് വാക്സിന് മിശ്രണം പഠിക്കാന്‍ ഡ്രഗ് കണ്ട്രോള് ജനറലിന്റെ അനുമതി. കോവീഷില്‍ഡും കോവാക്സിനും കൂട്ടിക്കലര്‍ത്തിയുള്ള പഠനത്തിനാണ് അനുമതി നല്‍കിയത്. മിക്സഡ് ഡോസ് ഫലപ്രദമാണെന്ന് നേരത്തെ ഐ.സി.എം.ആര് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ നടത്തിയിരുന്ന വാക്സിന് മിശ്രണത്തെ കുറിച്ചുള്ള...
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ഓണത്തിന് മുൻപായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യും. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ “ഭക്ഷ്യ ഭദ്രതാ അലവൻസ്” വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി,...