Connect with us

കേരളം

രാജ്യത്ത് ആദ്യമായി ട്രാൻസ്ജൻഡേഴ്സിന് പഠിക്കാൻ സ്‌കോളർഷിപ്പ് നൽകി സംസ്ഥാന സാക്ഷരതാ മിഷൻ

Published

on

scholorships .1.1217961

സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളിൽ പഠിക്കുന്ന ട്രാൻസ്ജൻഡർ പഠിതാക്കൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം പൂർത്തിയായതായി ഡയറക്ടർ ഡോ.പി.എസ്. ശ്രീകല അറിയിച്ചു.

2020- 21 വർഷത്തെ നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാകോഴ്സുകളിൽ പഠിക്കുന്ന 100 ട്രാൻസ്ജൻഡർ പഠിതാക്കൾക്കാണ് സ്‌കോളർഷിപ്പ് അനുവദിച്ചത്. കൊവിഡ് മഹാമാരി മൂലം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ട്രാൻസ്ജൻഡർ പഠിതാക്കൾക്ക് ആശ്വാസമേകുന്നതിനായാണ് സ്‌കോളർഷിപ്പ് നൽകിയത്.

നാലാംതരം തുല്യതാകോഴ്സിൽ പഠിക്കുന്നവർക്ക് 1000 രൂപ വീതം നാല് മാസവും ഏഴാംതരത്തിന് 1000 രൂപ വീതം എട്ട് മാസവും പത്താംതരത്തിന് 1000 രൂപ വീതം പത്ത് മാസവും ഹയർ സെക്കൻഡറി പഠിതാക്കൾക്ക് 1250 രൂപ വീതം പത്ത് മാസവും സ്‌കോളർഷിപ്പ് നൽകുന്നുണ്ട്. 2018 മുതലാണ് ട്രാൻസ്ജൻഡർ പഠിതാക്കൾക്ക് സ്‌കോളർഷിപ്പ് നൽകിവരുന്നത്. മുൻപ് രണ്ട് ബച്ചുകളിലായി 158 ട്രാൻസ്ജൻഡർ പഠിതാക്കൾക്ക് സ്‌കോളർഷിപ്പ് അനുവദിച്ചിരുന്നു.

ട്രാൻസ്ജൻഡർ വിഭാഗത്തിനു പ്രത്യേക തുടർവിദ്യാഭ്യാസ പദ്ധതി നടപ്പാക്കുകയും ഇതിനായി സ്‌കോളർഷിപ്പ് നൽകുകയും ചെയ്യുന്നത് കേരളത്തിൽ മാത്രമാണ്. ട്രാൻസ്ജൻഡർ പഠിതാക്കൾക്കുവേണ്ടി സംസ്ഥാന സാക്ഷരതാ മിഷൻ ആരംഭിച്ച സമന്വയ പദ്ധതിയിലെ പഠിതാക്കൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് സാമൂഹ്യനീതി വകുപ്പിന് പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പിനുള്ള തുക ഓരോ വർഷവും സാമൂഹ്യനീതി വകുപ്പ് അനുവദിക്കുന്നുണ്ട്.

സ്‌കോളർഷിപ്പ് നൽകാൻ തുടങ്ങിയതോടെ കൂടുതൽ ട്രാൻസ്ജൻഡർ പഠിതാക്കൾക്ക് പഠനത്തിൽ സജീവമാകാൻ അവസരമുണ്ടായി.ഇതിനോടകം 39 പേർ പത്താംതരം തുല്യതകോഴ്സും 18 പേർ ഹയർ സെക്കൻഡറി തുല്യതാ കോഴ്സും വിജയിച്ചു. ഇത്തവണ 37 പേർ ഹയർ സെക്കൻഡറി പരീക്ഷയെഴുതി. 8 ട്രാൻസ്ജൻഡർ പഠിതാക്കൾ തിങ്കളാഴ്ച ആരംഭിക്കുന്ന പത്താം തരം തുല്യതാ പരീക്ഷയെഴുതുമെന്നും ഡയറക്ടർ ഡോ. പി. എസ്. ശ്രീകല അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

WILD ELEPHANT.jpg WILD ELEPHANT.jpg
കേരളം11 hours ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

KRISHNA KUMAR.jpg KRISHNA KUMAR.jpg
കേരളം12 hours ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

careless driving.jpg careless driving.jpg
കേരളം13 hours ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

20240423 070036.jpg 20240423 070036.jpg
കേരളം13 hours ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

bus.jpeg bus.jpeg
കേരളം1 day ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

20240422 090400.jpg 20240422 090400.jpg
കേരളം1 day ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

bird flu.jpeg bird flu.jpeg
കേരളം1 day ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

harshina.jpg harshina.jpg
കേരളം3 days ago

ദുരിതത്തിന് അറുതിയില്ല; ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

Screenshot 20240420 103430 Opera.jpg Screenshot 20240420 103430 Opera.jpg
കേരളം3 days ago

കല്യാശേരിയിലെ കള്ളവോട്ടില്‍ 6 പേർക്കെതിരെ കേസ്, 5 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

images 17.jpeg images 17.jpeg
കേരളം4 days ago

ജെസ്ന ഗര്‍ഭിണി അല്ലായിരുന്നു; ജെസ്ന കേസില്‍ വിശദീകരണവുമായി സിബിഐ

വിനോദം

പ്രവാസി വാർത്തകൾ