അണക്കെട്ടുകള്‍ തുറക്കുന്ന സാഹചര്യം വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 10 മണിക്കാണ് യോഗം ചേരുക. മഴ ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ പ്രധാന ഡാമുകളിലെയെല്ലാം ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ഇടുക്കി, പമ്പ അണക്കെട്ടുകളിൽ ഓറഞ്ച്...
പത്തനംതിട്ടയിൽ മഴ ശക്തമായതോടെ കക്കി ഡാം ഇന്ന് രാവിലെ 11ന് തുറക്കും. നാലു ഷട്ടറുകളിൽ രണ്ടു ഷട്ടറുകളാണ് തുറക്കുക. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ വൈകുന്നേരത്തോടെ ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത...
സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ന് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക്...
കാലവര്‍ഷക്കെടുതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെയും മറ്റന്നാളും കോളേജുകള്‍ക്ക് അവധി. കോളേജുകള്‍ പൂര്‍ണ്ണമായി തുറന്ന് പ്രവര്‍ത്തിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. പ്ലസ് വൺ പരീക്ഷകൾക്കൊപ്പം വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ്...
ആരോഗ്യ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. നാളെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കനത്ത മഴ തുടരുന്നതിനാല്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര് ബിന്ദു സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്...
സംസ്ഥാനത്തെ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉണ്ടായ ദുരിതത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏതാനും ജീവനുകൾ നഷ്ടമായത് ദുഖകരമാണെന്നും എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു....
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്തില്‍ വന്‍ കൊക്കെയ്ന്‍ വേട്ട. അഞ്ചരക്കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഐവറികോസ്റ്റില്‍ നിന്നെത്തിയ യുവതിയില്‍ നിന്നാണ് 534 ഗ്രാം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. വാങ്ങാനെത്തിയ നൈജീരിയന്‍ യുവതി പിടിയില്‍ കൊക്കെയ്ന്‍ കൈപ്പറ്റാനെത്തിയ യുവതിയും...
ഉരുൾപൊട്ടലുണ്ടായ കോട്ടയം മുണ്ടക്കയം കൂട്ടിക്കലിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് 8 മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ആകെ മരണം 11 ആയി. മരിച്ചവരിൽ ആറ് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചോലത്തടം കൂട്ടിക്കൽ വില്ലേജ്...
സംസ്ഥാനത്ത് 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മലപ്പള്ളിയിൽ കുടുങ്ങി കിടക്കുന്ന ആൾകാരെ എയർ...
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഈ മാസം 18 ആം തീയതി നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളും നാളെ...
സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോള്‍ ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ രീതിയിലാണ് സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജല വൈദ്യുത പദ്ധതികളും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്. കെഎസ്ഇബിയുടെ വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം...
ശബരിമലയിലെ പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. മാവേലിക്കര തട്ടാരമ്പലം സ്വദേശി എന്‍ പരമേശ്വരന് നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തി. കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം മനോജ്, ഹൈക്കോടതി നിരീക്ഷകന്...
അറബിക്കടലിലെ ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയുടെ തീവ്രത കുറഞ്ഞു. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴയുണ്ടായേക്കാം എന്ന മുന്നറിയിപ്പ്....
കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കണമെന്ന് ഡിജിപി അനില്‍ കാന്ത്. ജില്ലകളില്‍ സ്പെഷ്യല്‍ കണ്ട്രോള് റൂം തുറക്കാന്‍ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍മാർ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോളജുകള്‍ തുറക്കുന്നത് മാറ്റിവച്ചു. നേരത്തെ തിങ്കളാഴ്ച മുതല്‍ തുറക്കാനായിരുന്നു തീരുമാനം. അത് ബുധനാഴ്ചത്തേക്കാണ് മാറ്റിയത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടനം...
സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431,...
കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ നിപ വെറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍ പിരീഡ് (42 ദിവസം) പൂര്‍ത്തിയായി. ഈ കാലയളവില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍...
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. എണ്‍പത് സിനിമകള്‍ അവാര്‍ഡിന് മത്സരിച്ചപ്പോള്‍ അന്തിമ പട്ടികയില്‍ എത്തിയത് 30 ചിത്രങ്ങളാണ്. അയ്യപ്പനും കോശിയും, വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും...
കഴിഞ്ഞ ദിവസം പുഞ്ചയിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് തട്ടാരമ്പലത്തിന് സമീപമുള്ള പുഞ്ചയിൽ നടന്ന അപകടത്തിൽ പെട്ട് കാണാതായ വെൺമണി താഴം വല്യത്ത് രാജുവിന്റെ മകൻ ഹരികുമാർ (ശ്രീഹരി-21)യുടെ മൃതദേഹമാണ്...
സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421,...
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. എണ്‍പത് സിനിമകള്‍ അവാര്‍ഡിന് മത്സരിച്ചപ്പോള്‍ അന്തിമ പട്ടികയില്‍ എത്തിയത് 30 ചിത്രങ്ങളാണ്. അയ്യപ്പനും കോശിയും, വെള്ളം, കപ്പേള, ഒരിലത്തണലില്‍, സൂഫിയും...
ഒക്ടോബര്‍ മാസത്തിലെ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാം തുറക്കേണ്ടി വരുമോ എന്ന ആശങ്കയുയര്‍ന്ന് കഴിഞ്ഞു. ഡാം തുറക്കുന്നതിന് മുന്നോടിയായി ആദ്യത്തെ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ടും പ്രഖ്യാപിച്ചു. 2403...
സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107 രൂപ 41 പൈസയും ഡീസലിന് 100 രൂപ 96...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. രണ്ടു ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും...
ഇന്ന് വിജയദശമി. അജ്ഞതയെ അകറ്റി അറിവിന്റെ വെളിച്ചം പകരുന്ന സുദിനം. നിരവധി കുരുന്നുകള്‍ ഹരിശ്രീ കുറിക്കുന്ന ദിവസമാണ് വിജയദശമി. തട്ടത്തില്‍ വെച്ച അരിയില്‍ ഹരിശ്രീ ഗണപതയെ നമ: എന്നെഴുതിയാണ് കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് പിച്ച വെയ്ക്കുന്നത്....
മലപ്പുറത്ത് നിന്നും മൂന്നാറിൽ ഇനി നമ്മുടെ സ്വന്തം ആനവണ്ടിയിൽ പോയി മടങ്ങിവരാം. അതും വെറും 1000 രൂപക്ക്. കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാനത്തെ ആദ്യ ടൂറിസം എക്സ്ക്ലൂസീവ് സ്പെഷ്യൽ സർവീസിന് കൂടിയാണ് മലപ്പുറത്ത് ഈ ശനിയാഴ്ച തുടക്കമാകുന്നത്. മലപ്പുറം...
സിബിഎസ്ഇ പരീക്ഷകൾക്കുള്ള മാർഗനിർദേശം സിബിഎസ്ഇ ബോർഡ് പുറത്തിറക്കി. 10, +2 പരീക്ഷകൾക്കുള്ള മാർഗനിർദേശമാണ് പുറത്തിറക്കിയത്. രണ്ട് ഘട്ടമായാകും പരീക്ഷകൾ നടത്തുക. ഇവ നേരിട്ട് നടത്താനാണ് തീരുമാനം. ഇതിന്റെ ഒന്നാം ഘട്ട പരീക്ഷകളുടെ തീയതിക്രമം ഒക്ടോബർ 18...
മാസ്ക് ധരിക്കാതെയും ടിക്കറ്റില്ലാതെയും കൊവിഡ് കാലത്ത് യാത്രചെയ്തവര് കാരണം ഇന്ത്യന്‍ റെയില്‍വേയ്ക്ക് വമ്പന്‍നേട്ടം. ഇത്തരം യാത്രക്കാരില്‍ നിന്നായി ദക്ഷിണ റെയിൽവ 1.62 കോടി രൂപ പിഴ ഈടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മാസ്ക്...
ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് വൈശാഖിന്റെ മൃതദേഹം ഇന്ന് ജന്മനാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്തേക്ക് കൊണ്ടുപോകും. കുടവട്ടൂര്‍ എല്‍പി സ്കൂളില്‍ പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിക്കും....
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസൽ വില 101 രൂപയിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 100 രൂപ 57പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍...
സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ മാത്രമല്ല കൂട്ടുകാരും നഷ്ടപ്പെട്ടിരിക്കുകയാണ്. ചിലര്‍ പ്രത്യേക മാനസികാവസ്ഥയിലായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക് കൃത്യമായ കൗണ്‍സിലിംഗ്...
രാജ്യത്തെ വാക്സിനേഷൻ തോത് 100 കോടിയിലേക്കെത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 50,63,845 ഡോസ് വാക്സിനുകൾ നൽകിയതോടെ നിലവിലെ കണക്ക് പ്രകാരം രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 96.43 കോടി (96,43,79,212) പിന്നിട്ടു. 94,26,400 സെഷനുകളിലൂടെയാണ്...
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,823 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 226 പേര് മരിച്ചു. 22,8441 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,33,42,901 ആയി. കഴിഞ്ഞ വര്‍ഷം കൊവിഡ്...
പൂജപ്പുരയില്‍ അച്ഛനും മകനും കുത്തേറ്റ് മരിച്ചു. മുടവന്മുകളില് താമസിക്കുന്ന സുനില്‍, മകന് അഖില്‍ എന്നിവരാണ് മരിച്ചത്.സുനിലിന്റെ മരുമകന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ എട്ടുമണിയോടെ സംഭവം. വാടകയ്ക്ക്...
മാപ്പിളപ്പാട്ട് ഗായകന് വി എം കുട്ടി അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കല്യാണപ്പന്തലുകളില്‍ മാത്രമൊതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദിയിലെത്തിച്ച് ജനകീയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ് വി എം കുട്ടി. ആറുപതിറ്റാണ്ടിലേറെ...
കനത്തമഴയെ തുടര്‍ന്ന് പന്തളത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുന്നു.തോടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് കരിങ്ങാലിയില്‍ ആറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൂടുതല്‍ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികള്‍ റവന്യൂവകുപ്പ് ആരംഭിച്ചു. അതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ട സാഹചര്യത്തില്‍ കനത്ത...
സംസ്ഥാനത്ത് രണ്ടര കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 93.64 ശതമാനം പേര്‍ക്ക് (2,50,11,209) ആദ്യ ഡോസും 44.50 ശതമാനം പേര്‍ക്ക് (1,18,84,300) രണ്ടാം...
കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368,...
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസം 14,313 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 224 ദിവസത്തിനിടയിലെ ഏറ്റവും കുറവ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. ഇന്നലെ 181 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ...
സംസ്ഥാനത്ത് ഈ മാസം 19 വരെ കൂടുതൽ വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. കൽക്കരി ക്ഷാമം കാരണം കേരളത്തിന് പുറത്തു നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ കുറവുണ്ട്. ഇപ്പോൾ പൊതുജനത്തിന് ബുദ്ധിമുട്ടില്ലാത്ത ചില...
സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ ജാഗ്രതാ നിർദേശവും പ്രഖ്യാപിച്ചിട്ടുണ്ട്....
തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.നിലവില്‍ ഡാമിന്റെ ഒന്നാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ 110 സെന്റീ മീറ്ററും അഞ്ചാമത്തെ ഷട്ടര്‍ 100 സെന്റീമീറ്ററും ഉയര്‍ത്തിയിട്ടുണ്ട്. രാത്രി...
ചലച്ചിത്ര താരം നെടുമുടി വേണുവിന്റെ സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ ശാന്തികവടാത്തിൽ നടക്കും. നാളെ രാവിലെ 10.30 മുതൽ അയ്യങ്കാളി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടര്‍ന്ന് രണ്ടു മണിയ്ക്ക് ശാന്തികവാടത്തില്‍ സംസ്ക്കാരം നടക്കും....
പരമ്പരാഗത രീതികളിൽനിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി, കുടിവെള്ള കണക്ഷൻ നടപടികൾ അനായാസമാക്കാൻ കേരള വാട്ടർ അതോറിറ്റി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നു. പുതിയ കണക്ഷൻ ലഭിക്കാൻ വാട്ടർ അതോറിറ്റി ഓഫിസുകളിൽ നേരിട്ടെത്താതെ ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനുള്ള സംവിധാനമാണ്...
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ഇന്ന് ഏഴ് ജില്ലകളിലും നാളെ ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച്...
ബിരുദതല പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി പിഎസ് സി. ബിരുദം അടിസ്ഥാന യോഗ്യതയായിട്ടുള്ള തസ്തികകളിലേക്കുള്ള നിയമനത്തിന്റെ ഭാഗമായാണ് പ്രാഥമിക പരീക്ഷ. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച കാര്യം പിഎസ് സി...
ഉത്രവധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലംഅഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി 13ലേക്ക് മാറ്റി. വിധി കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തി. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പ്രതിയോട് ചോദിച്ചെങ്കിലും ഒന്നും പറയാനില്ലെന്ന് സൂരജ് അറിയിച്ചു. കേസ്...
മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. നിയമസഭയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു....
തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. ബസ് ടെർമിനലിലെ കെട്ടിടത്തിൽ അഞ്ചാം നിലയിൽ പ്രവർത്തിച്ചിരുന്ന ആർടി ഓഫീസിനോട് ചേർന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്. കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളിൽ...
ഉത്ര വധക്കേസ് വിധി ഇന്ന്. ഭർത്താവ് സൂരജ് പ്രതിയായ കേസിൽ കൊല്ലം ജില്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക. ഉത്ര ഉറങ്ങിക്കിടക്കുമ്പോൾ സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. കേസിൽ സൂരജ് മാത്രമാണ്...