സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്നു. ഈ മാസം ഇതുവരെ വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടുലക്ഷത്തോളം പേരാണ്. പ്രതിദിനം പതിനായിരത്തിനടുത്താണ് രോഗികൾ. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണവും...
നീറ്റ് പരീക്ഷ ക്രമക്കേട്, പ്രോടെം സ്പീക്കർ നിയമനം എന്നിവയിലെ പ്രതിപക്ഷ പ്രതിഷേധത്തോടെ 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് തുടക്കമായി. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തി പിടിച്ചാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യത്തിലെ എം.പിമാർ ലോക്സഭയിലെത്തിയത്. രാവിലെ 10...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53000 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6625 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടു ദിവസത്തിനിടെ കുറഞ്ഞത്...
സിനിമകൾക്കെതിരേ റിവ്യൂബോംബിങ് നടത്തുന്ന യുട്യൂബർമാരുടെ പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പരാതി നൽകാനൊരുങ്ങി നിർമാതാക്കൾ. സിനിമയെക്കുറിച്ച് മോശം നിരൂപണം പറയാതിരിക്കാൻ ഇവർ നിർമാതാക്കളിൽനിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നും ഇടനിലക്കാർ വഴി പണം കൈപ്പറ്റുന്നുണ്ടെന്നുമാണ് പരാതി. ഇവരുടെ സാമ്പത്തികസ്രോതസ്സ്...
കോഴിക്കോട് ഇനി മുതല്‍ സാഹിത്യനഗരം. ഞായറാഴ്ച വൈകീട്ട് തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ജൂബിലി ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതോടെ സാഹിത്യനഗരപദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യനഗരമായി...
പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ലോക്സഭാ സമ്മേളനത്തില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും നാളെയുമായി നടക്കും. 26നാണു സ്പീക്കര്‍ തിരഞ്ഞെടുപ്പ്. രാഷ്ട്രപതി ദ്രൗപദി മുര്‍മു...
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. ആദ്യദിനം 3,22,147 കുട്ടികള്‍ ക്ലാസിലെത്തും. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്ച പൂര്‍ത്തിയായി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ രാവിലെ ഒമ്പതിന് വിദ്യാര്‍ഥികളെ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍...
കണ്ണൂരില്‍ വീണ്ടും ബോംബ് കണ്ടെത്തി. ന്യൂമാഹിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബ് കണ്ടെടുത്തത്. തലശ്ശേരി മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികില്‍ കാടുമൂടി കിടന്ന സ്ഥലത്ത് ബോംബ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു....
സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കര്‍ശനമായി പരിശോധിക്കും. വാഹനങ്ങളില്‍ എല്‍ഇഡി ലൈറ്റ് ഘടിപ്പിക്കുന്നതിനും പിഴ ഈടാക്കും. നാളെ മുതല്‍ വാഹന പരിശോധന...
മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് യാത്രയാക്കുന്ന ഡോ. ദിവ്യ എസ് അയ്യരുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. മുൻമന്ത്രിയായ കെ രാധാകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശ്ലേഷിക്കുന്ന ചിത്രം തന്റെ ഇൻസ്റ്റഗ്രാമിലൂടെ ദിവ്യ എസ്...
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം വിളിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലാണ് യോഗം. മൺസൂൺ കാലത്ത് വെള്ളപ്പൊക്കം അടക്കമുള്ള പ്രശ്നങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകൾ യോഗം അവലോകനം ചെയ്യും. കേരളം,...
എറണാകുളം മാടവനയിൽ ദേശീയ പാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. രാവിലെ പത്തേ കാലോടെയായിരുന്നു അപകടം സംഭവിച്ചത്. മറിഞ്ഞ ബസിനടിയില്‍ പെട്ട ഇരുചക്ര വാഹന...
വിദേശത്തെ കോൾ സെന്റര്‍ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്ന ചൈനീസ് ഗ്രൂപ്പുകൾക്ക് സിം കാർഡുകളെത്തിക്കുന്ന സംഘവും കേരളത്തിൽ സജീവം. വ്യാജ തിരിച്ചറിയൽ രേഖകള്‍ ഉപയോഗിച്ചെടുക്കുന്ന സിം കാർഡുകളുപയോഗിച്ചാണ് കോള്‍ സെൻററുകള്‍ വഴിയുള്ള തട്ടിപ്പ്. ഈ സംഘത്തെ...
ഐഎസ്ആർആയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ (പുഷ്പക്) അവസാന ലാൻഡിങ് പരീക്ഷണം വിജയം. ഇന്ന് രാവിലെ 7.10ന് കർണാടകയിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വെച്ചായിരുന്നു പരീക്ഷണം. പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ (റീ–യൂസബിൾ ലോഞ്ച് വെഹിക്കിൾ) ആദ്യ...
രാജ്യവ്യാപകമായി നീറ്റ്, നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ക്രമക്കേട് വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നും സുബോധ് കുമാർ സിങ്ങിനെ നീക്കി. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ്...
സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രക്തം ശേഖരിക്കുന്നത് മുതല്‍ ഒരാള്‍ക്ക് നല്‍കുന്നത് വരെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ്...
പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ ആര് കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കെ രാധാകൃഷ്ണന് രാജിവെച്ച ഒഴിവിലാണ് കേളു മന്ത്രിയാകുന്നത്....
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും...
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.* കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ...
സംസ്ഥാനത്ത് വിലക്കയറ്റത്തിൽ ജനം നട്ടം തിരിയുമ്പാൾ സാധാരണക്കാർക്ക് സപ്ലൈകോയിലും ആശ്വാസമില്ല. പഞ്ചസാരയടക്കം സബ്സിഡി സാധനങ്ങൾ മാസങ്ങളായി കിട്ടാനില്ലാത്ത സ്ഥിതിയാണ്. പരാതികൾ രൂക്ഷമാകുന്നതിനിടയിലും സപ്ലൈകോയുടെ അമ്പതാം വാർഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. തുടരുന്ന വിലക്കയറ്റത്തിനിടെ സാധാരണക്കാരന് ആശ്രയമാകേണ്ട...
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ മുന്നണിയിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന് മമത ബാനർജിയുമെത്തും. ഉത്തർ പ്രദേശിലെ റായ്ബറേലിയിലും വിജയിച്ചതിനെ തുടർന്ന് വയനാട് ലോക്സഭാ മണ്ഡലം...
കണ്ണൂര്‍ എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറുംമുന്‍പ് കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീള്‍ ബോംബുകള്‍ കണ്ടെത്തിയത്. കിണറ്റിന്റവിടയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട്...
ഭക്തജന തിരക്ക് പ്രതീക്ഷിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും വിഐപി/സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം. ഭക്തജനങ്ങള്‍ക്ക് സുഗമമായ ദര്‍ശനമൊരുക്കാന്‍ ഉദയാസ്തമന പൂജാ ദിനങ്ങളിലും പൊതു അവധി ദിവസങ്ങളിലും ജൂലൈ...
പത്തനംതിട്ട അടൂരിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 59കാരന്റെ മുഖത്തടിച്ച് അമ്മ. പത്തനംതിട്ട ഏനാത്താണ് സംഭവം. അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് അടിയേറ്റത്. അടിയിൽ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി. രക്തമൊലിപ്പിച്ച് ഇയാൾ യുവതിയുമായി...
രാജ്യത്ത് നീറ്റ്, യു.ജി.സി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളെ ചൊല്ലിയുള്ള തുടര്‍ച്ചയായ വിവാദങ്ങള്‍ക്കിടയിലാണ്, പൊതു പ്രവേശനപരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്സാമിനേഷന് ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് കണ്ടെത്തിയാല്‍...
സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് (എ.ഐ), ഡീപ് ഫേക്ക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിഡിയോ കോളിലൂടെ തട്ടിപ്പ് നടത്തിയത് വിദഗ്ധ സംഘം. പെട്ടെന്നുതന്നെ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയതോടെ കോടികള്‍ തട്ടിയെടുക്കാനുള്ള തട്ടിപ്പ് സംഘത്തിന്റെ ശ്രമം കോഴിക്കോട്...
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ മേഖലകളിലാണ് ഇന്ന് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത....
കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം സഹായധനം നല്കാന് കുവൈത്ത് സര്‍ക്കാര്‍. തുക അതത് എംബസികള്‍വഴിയാകും വിതരണം ചെയ്യുക. പ്രാദേശിക അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്....
ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ അധ്യക്ഷനായിരുന്ന അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ വിയോഗത്തെത്തുടര്‍ന്നാണ് ബിലീവേഴ്സ് ചര്‍ച്ച് പുതിയ തലവനെ തെരഞ്ഞെടുത്തത്. ഡോ. സാമുവല്‍ മോര് തിയോഫിലസ് മെത്രാപൊലീത്തയാണ് പുതിയ അധ്യക്ഷന്‍. തിരുവല്ല സഭ ആസ്ഥാനത്തു ചേര്‍ന്ന സിനഡിലാണ് പുതിയ...
ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 പേര് മരിച്ചു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്സ്പ്രസ്, രാവിലെ രംഗപാണി സ്റ്റേഷന് പിന്നിട്ടതിനു...
കോയമ്പത്തുർ ജയിലിൽ റിമാൻ്റിൽ കഴിയുന്ന സിനിമ നിർമ്മാതാവ് ജോണി സാഗരിഗയുടെ ജാമ്യപേക്ഷ കോയമ്പത്തൂർ കോടതി ജുൺ 18 ന് ചൊവ്വാഴ്ച പരിഗണിക്കും. സിനിമ നിർമ്മാണ പങ്കാളിയാക്കാമെന്ന വ്യാജേന കോയമ്പത്തുർ സ്വദേശിയായ ദ്വാരക് ഉദയകുമാറിൽനിന്നും വാങ്ങിയ 2.75...
ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഈ മാസം തന്നെ ട്രയൽ റൺ ആരംഭിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ആദ്യഘട്ടത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. കസ്റ്റംസ് അംഗീകാരം ലഭിച്ചതോടെ തുറമുഖത്തിലൂടെയുള്ള...
തിരുവനന്തപുരം ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി പിടിയിൽ. ബാലരാമപുരം വഴിമുക്ക് പച്ചിക്കൊട് സ്വദേശി കുമാറാണ് പിടിയിലായത്. ഇന്നലെ വൈകിട്ടായിരുന്നു ആലുവിള സ്വദേശി ബിജുവിനെ കുത്തിക്കൊലപ്പെടുത്തിയത്. കൊലപാതക കാരണം പ്രതി വെളിപ്പെടുത്തിട്ടില്ല. മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ്...
ലോകമെമ്പാടും ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഇന്ന് പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഇത്തവണ ഈദ് ഗാഹുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ത്യാഗം, സഹനം,...
സംസ്ഥാനത്ത് മണ്‍സൂണ്‍ സീസണില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന് ലൈഫ് എന്ന ഒറ്റ പേരിലാണ് ഇപ്പോള്‍...
ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ മോഹിനിയാട്ട നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ് സി/ എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. സമാനമായ കുറ്റം ആവര്‍ത്തിക്കരുതെന്നും കോടതി...
കാറിനുള്ളില്‍ സ്വിമ്മിങ് പൂള് ഒരുക്കി യാത്ര ചെയ്ത യുട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടേതാണ് നടപടി. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. സഞ്ജുടെക്കി നടത്തിയ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ്...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നിലവില്‍ ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം തിങ്കളാഴ്ചയോടെ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് തിങ്കളാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജാഗ്രതയുടെ ഭാഗമായി...
കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. നെടുമ്പാശേരി വിമാനത്താവളത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, കീര്‍ത്തി വര്ധന്...
പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടി വ്യാഴാഴ്ച പൂർത്തിയായി. മുഖ്യ ഘട്ടത്തിലെ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-നാണ്. ഇതനുസരിച്ച് 19, 20 തീയതികളിൽ സ്കൂളിൽ ചേരാം. 24-നു ക്ലാസുകൾ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള...
ആലപ്പുഴ ചെങ്ങന്നൂർ ആലായിൽ സ്കൂൾ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 8.45നായിരുന്നു സംഭവം. ബസിന്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികൾ ഉടനെ പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. ബസ് പൂർണമായും കത്തി നശിച്ചു. മാന്നാർ ശ്രീ...
കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചു. രാവിലെ പത്തരയോടെ 23 മലയാളികളുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചത്. കേരളത്തിലെ 23 പേരുടെ കൂടാതെ തമിഴ്നാട്ടിലെ ഏഴു പേരുടെയും കർണാടകയിലെ...
പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ കസ്റ്റഡിയിലെടുത്ത പരാതിക്കാരിയെ പൊലീസ് വിട്ടയച്ചു. വീട്ടുകാർക്കൊപ്പം പോകാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് വിമാനത്താവളത്തിലേക്ക് തിരിച്ചുകൊണ്ടുവിട്ടത്. തുടർന്ന് യുവതി ഡൽഹിയിലേക്ക് മടങ്ങി. ഇന്നലെ രാത്രി വിമാനത്താവളത്തിലെത്തിയ യുവതിയെ അപ്പോൾ തന്നെ മജിസ്ട്രേറ്റിനു...
പൊതുവിദ്യാഭ്യാസ വകുപ്പില്‍ നടപ്പിലാക്കിവരുന്ന ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വര്‍ഷത്തെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നാളെ (ജൂണ്‍ 15). യൂണിറ്റ് രജിസ്ട്രേഷനുള്ള വിദ്യലയങ്ങളിലാണ് പരീക്ഷ. സംസ്ഥാനത്ത് 2057...
പന്തീരാങ്കാവ് ഭർതൃപീഡനക്കേസിൽ മൊഴി മാറ്റിപ്പറഞ്ഞ യുവതി കസ്റ്റഡിയിൽ. വ്യാഴാഴ്ച രാത്രി ഒമ്പതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി ഡൽഹിയിൽനിന്നുള്ള വിമാനത്തിലാണ് എത്തിയതെന്നാണ് സൂചന. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ...
കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് രാവിലെ നാട്ടിലെത്തിക്കും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15ന് കുവൈത്തില്‍ നിന്ന് പുറപ്പെട്ട വ്യോമസേന വിമാനം രാവിലെ 10.30 ഓടേ കൊച്ചിയിലെത്തും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്ന് 23...
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു....
കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. 12 മലയാളികള്‍ അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. 50 പേര്‍ക്ക് പരുക്കേറ്റതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. പത്തനംതിട്ട പന്തളം ആകാശ്, വാഴമുട്ടം പി.വി.മുരളീധരന്, കോന്നി...
രാജ്യത്തെ സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കാമെന്ന് യുജിസി(യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്). നേരത്തെ ജൂലൈ-ഓഗസ്റ്റിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ജനുവരി-ഫെബ്രുവരിയിലും, ജൂലൈ-ഓഗസ്റ്റിലും പ്രവേശനം ഉറപ്പാക്കുമെന്ന് യുജിസി...
സൗഹൃദം സ്ഥാപിച്ച് യുവതിയിൽ നിന്ന് പണവും സ്വർണവും തട്ടിയ യൂട്യൂബർ പിടിയിൽ. എറണാകുളം കടവന്ത്ര കാടായിക്കൽ ജയശങ്കർ മേനോൻ ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. അഭിഭാഷകൻ കൂടിയായ ഇയാൾ ഫുഡി മേനോൻ എന്ന പേരിൽ സോഷ്യൽ...