കനത്ത മഴ തുടരുന്നതിനിടെ ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് കാറുകള്‍ തകരുരകയും ചെയ്തു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചര...
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന...
വിനാശസ്വഭാവമുള്ള മഞ്ഞക്കൊന്ന മുറിച്ചു മാറ്റാൻ അനുമതിയായി; കെ.പി.പി.എൽ പേപ്പർ നിർമ്മാണത്തിന് ഉപയോഗിക്കും. ചുറ്റുമുള്ള സസ്യജന്തുജാലങ്ങൾക്ക് വിനാശകാരിയായ മഞ്ഞക്കൊന്ന (സെന്ന സ്പെക്ടാബിലിസ്) മുറിച്ചു മാറ്റി പേപ്പർ നിർമ്മാണത്തിന് ഉപയോഗിക്കും. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂരിലെ കെ.പി.പി.എൽ,...
കാസർഗോഡ് ഹണിട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും ഉപയോഗിച്ചെന്ന ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി. കാസറഗോഡ് ജില്ലാ പോലീസ് മേധാവിയോടും, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട്...
കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 528 (Karunya Plus KN-528) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PH 575824 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം...
എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്കാരം, പാരിസ്ഥിതിക പ്രശ്നങ്ങളും മനുഷ്യാവകാശ വിഷയങ്ങളും ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം. നൊബേല്‍ സമ്മാന ജേതാവ് ഹരോള്‍ഡ് പിന്ററിന്റെ സ്മരണക്കായാണ് വര്‍ഷം തോറും പെന്‍...
പഴയ സ്മാർട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് റിപ്പോർട്ട്. വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ സപ്പോർട്ട് ചെയ്യാത്ത ആപ്പിൾ, ഹുവായ്, ലെനോവോ, എൽജി, മോട്ടറോള, സാംസങ് തുടങ്ങി 35-ലധികം സ്മാർട്ഫോണുകളിൽ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതും പ്രവർത്തിക്കുന്നതും നിർത്തുമെന്ന് കാനൽടെക്കിന്റെ...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ തുരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്ര മഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട്...
കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം. ഓറഞ്ച് അലർട്ട്: നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ (മണിമല നദി) കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു....
ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികളെ ശിക്ഷ ഇളവിനുള്ള തടവുകാരുടെ പട്ടികയില്‍പ്പെടുത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്പെന്ഷന് ഉത്തരവിട്ടത്. മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണ വിധേയമായിട്ടാണ് നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള...
കളയിക്കാവിള കൊലപാതകക്കേസില്‍ വഴിത്തിരിവ്. ദീപുവിനെ കൊലപ്പെടുത്തി കവര്‍ന്ന പണത്തില്‍ വലിയൊരു ഭാഗം പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. കൊല്ലപ്പെട്ട ക്വാറി ഉടമ ദീപുവിന്റെ പക്കല്‍ നിന്നും കാണാതായ പണം പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും...
കൊല്ലം അഞ്ചൽ – ആയൂർ റൂട്ടിൽ കെ എസ് ആർ ടി സി ബസും പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു. വാൻ ഡ്രൈവര്‍ വെളിയം സ്വദേശി ഷിബു ആണ് മരിച്ചത്. 37...
കേരള എന്‍ജിനീയറിങ്/ഫാര്‍മസി കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷയിലെ വിദ്യാര്‍ഥികളുടെ നോര്‍മലൈസ്ഡ് സ്കോര്‍ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലെ വിജ്ഞാപനം കാണുക....
ആലപ്പുഴയിലേക്കുള്ള കല്ലട ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ ഉദ്യോഗസ്ഥർ; യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ടു. ചെന്നൈയിൽ നിന്ന് ആലപ്പുഴയിലേക്ക് വന്ന കല്ലട ബസ് ആർടിഒ ഉദ്യോഗസ്ഥർ തടഞ്ഞു. ഇന്ന് പുലർച്ചെ 5.30 ന് കോയമ്പത്തൂർ വെച്ചാണ്...
രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ. ഇതിന് മുന്നോടിയായി രാജ്യത്തെ 5.65 ലക്ഷം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. വിവിധ സംവിധാനങ്ങളും മന്ത്രാലയങ്ങളും രാജ്യമൊട്ടാകെ ബോധനത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഭാരതീയ ന്യായ...
സംസ്ഥാനത്ത് ക്ഷേമ പെന്ഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്ഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെന്ഷൻ വിതരണത്തിനായി അനുവദിച്ചത്. ജൂണ്‍ മാസത്തെ പെന്‍ഷനാണ് നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പർ...
കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കര്‍ണാടക ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. ബംഗളൂരു ബിടദിക്ക് സമീപം പുലര്‍ച്ചെ 3.45നാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന...
ഭാരതരത്ന ജേതാവും മുൻ ഉപ പ്രധാനമന്ത്രിയും ബിജെപി സ്ഥാപകനേതാവുമായ എൽ.കെ അദ്വാനിയെ എയിംസിൽ പ്രവേശിപ്പിച്ചു. അൽപസമയം മുൻപാണ് അദ്ദേഹത്തിന് വാർദ്ധക്യസഹജമായ പ്രശ്നങ്ങളെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള...
സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...
സംസ്ഥാനത്ത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ കോഴിക്കോട് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കും കോഴിക്കോട് കേന്ദ്രമാക്കി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക....
സംസ്ഥാനത്ത് മഴ ശക്തമാകുമെന്നതിനാൽ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജൻ ജില്ലാ കളക്ടർമാരുടെ യോഗത്തിൽ നിർദ്ദേശിച്ചു. അവധി എടുത്തിട്ടുള്ളവർ ഈ ദിവസങ്ങളിൽ തിരികെ...
ദുരിതപ്പെയ്ത്തിൽ സംസ്ഥാനത്ത് വ്യാപക നാശം, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്, 24 മണിക്കൂറിനിടെ പെയ്തത് റെക്കോർഡ് മഴ. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ലഭിച്ചത് ഈ സീസണിലെ ഏറ്റവും ശക്തമായ മഴ. മൂന്ന് ദിവസം കൂടി...
നാളെ പത്തനംതിട്ടയിലും വയനാട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള...
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ജൂണ്‍ 30...
തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ പൊട്ടിത്തെറി. റെഡിമിക്സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ആർ.എം.സി എന്ന റെഡിമിക്സ് കോൺക്രീറ്റ് സ്ഥാപനത്തിന്റെ നിർമാണ പ്ലാന്റിൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. റെഡിമിക്സ് പ്ലാന്റിലെ യന്ത്രഭാഗങ്ങളിലൊന്നിന്റെ മേൽ മൂടി അമിത മർദത്തെ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഫിഫ്റ്റി ഫിഫ്റ്റി FF 100 ലോട്ടറി ഫലം പുറത്ത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു നറുക്കെടുപ്പ് നടന്നത്. FW 745885 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഒരു കോടി രൂപയാണ്...
തിരുവനന്തപുരത്തിന് സമീപം കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിലെ കൊലപ്പെടുത്തിയ കേസിൽ ക്വട്ടേഷൻ നൽകിയതാരെന്നും പണം എവിടെയെന്നും വെളിപ്പെടുത്താതെ ഗുണ്ടാ നേതാവ് അമ്പിളി. മൊഴികൾ മാറ്റി പറഞ്ഞ് പ്രതി പൊലീസിനെ കബളിപ്പിക്കുകയാണെന്നാണ് വിവരം. അതേസമയം...
ഒരു പതിറ്റാണ്ടിന് ശേഷം ലോക്സഭയിൽ വീണ്ടും പ്രതിപക്ഷ നേതാവുണ്ടായിരിക്കുകയാണ്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 99 സീറ്റിൽ കോൺഗ്രസ് വിജയിച്ചതോടെയാണ് അവർക്ക് പ്രതിപക്ഷനേതൃ പദവി ലഭിച്ചത്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കിയുള്ള കത്ത് സോണിയ...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. തീവ്രമായ മഴ കണക്കിലെടുത്ത് ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്,...
35 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പബ്ലിക് സർവിസ് കമീഷൻ തീരുമാനിച്ചു. തസ്തികകൾ ചുവടെ: കേരള വാട്ടർ അതോറിട്ടിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ്, ഓപ്പറേറ്റർ, യൂണിവേഴ്സിറ്റികളിൽ സിസ്റ്റം മാനേജർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ...
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തില്‍ സിഐടിയുവിന്റെ ആവശ്യം പരിഗണിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി ഗതാഗതവകുപ്പ്. ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ കാലാവധി 22 വര്‍ഷമായി പുതുക്കി. നേരത്തെ കാലാവധി 18 വര്‍ഷം എന്നതായിരുന്നു തീരുമാനം. ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ടെസ്റ്റ്...
പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടോടെ പ്രമേയം അംഗീകരിക്കുകയായിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാർലമെന്ററി കാര്യമന്ത്രിയും ചേർന്ന് ഓംബിർളയെ സ്പീക്കർ ചെയ്റിലേക്ക് ആനയിച്ചു. പ്രതിപക്ഷം സ്പീക്കര്‍...
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില വീണ്ടും 53,000ല്‍ താഴെ. ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53000ല്‍ താഴെ എത്തിയത്. 52,800 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ...
ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ മധ്യഭാഗത്തെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരിച്ചു. പൊന്നാനി മാറഞ്ചേരി വടമുക്ക് അലിഖാന് (62) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തെലങ്കാനയ്ക്കടുത്തുള്ള...
മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 66-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ എത്തുന്നത്. ക്ഷോഭിക്കുന്ന യൗവനത്തിന്റേയും തീപ്പൊരി ഡയലോഗുകളുടേയും പുരുഷരൂപമായി മലയാളി പതിറ്റാണ്ടുകളായി കണ്ടത്...
കളിയിക്കാവിളയിൽ ക്വാറി ഉടമയെ കാറിനുള്ളിലിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽപ്രതി പിടിയിൽ. നേമം സ്വദേശിയായ ആക്രിക്കച്ചവടക്കാരൻ അമ്പിളി എന്നയാളാണ് പിടിയിലായത്. തിരുവനന്തുപുരത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കന്യാകുമാരി പോലീസ് എസ്.പി. സുന്ദരവദനത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്....
മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെയും ഗുജറാത്തിനു മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇടുക്കിയുടെ മലയോര മേഖലയില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് മലങ്കര...
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍...
കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഡ്രൈവിങ് സ്കൂളിന്റെയും സോളാര്‍ പവര്‍ പ്ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം ആനയറയില്‍ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഗതാഗത മന്ത്രി കെ ബി...
കേരള ബാങ്കിനെ തരംതാഴ്ത്തി ആർബിഐ. സി ക്ലാസ് പട്ടികയിലേക്കാണ് തരം താഴ്തിയത്. ഇതോടെ കേരള ബാങ്കിന് ഇനി 25 ലക്ഷത്തിന് മുകളില്‍ വ്യക്തിഗത വായ്പ അനുവദിക്കാനാവില്ല. നല്കിയ വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചു പിടിക്കാനും നിർദേശം...
28 വർഷത്തെ സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ. രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിൻ്റെ ഭാഗമായാണ് മാധ്യമ രംഗത്ത് നിന്നുള്ള വിടവാങ്ങൽ. റിപ്പോർട്ടർ ടി...
സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 50-ാം വാർഷികത്തിന്റെ ഭാഗമായി...
ഇടുക്കി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാത്രി യാത്ര നിരോധിച്ചു. ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ഇന്ന് രാത്രി ഏഴ് മണി മുതല്‍ നാളെ രാവിലെ ആറ് മണിവരെയാണ് യാത്ര നിരോധിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍...
കേരള പോലീസ് പുറത്തിറക്കിയ പോൽ ആപ്പിനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും പൊതുജനങ്ങൾക്ക് അവബോധനവുമായി കേരളാ പോലീസ്. നിങ്ങൾ എന്തെങ്കിലും അപകടകരമായ സാഹചര്യത്തിൽ പോൽ ആപ്പിലെ എസ്. ഓ. എസ്. ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ...
മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി. വിചാരണ കോടതി നൽകിയ ജാമ്യം ഹൈകോടതി തടഞ്ഞു. ഇ.ഡിയുടെ വാദം ശരിവച്ച ഹൈകോടതി, വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ...
മൂവാറ്റുപുഴയിൽ ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൾ സമദാണ് ചികിത്സയിലിരിക്കേ മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ സ്റ്റാൻഡിൽ...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് കേന്ദ്രകാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അടുത്ത രണ്ടുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ...
ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിൽ സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കൺസ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം...
ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് ഓം ബിർളയെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങി എൻഡിഎ. ബിജെപി അംഗമായ ഓം ബിർളയായിരുന്നു കഴിഞ്ഞ ലോക്സഭയിലും സ്പീക്കർ. രാജസ്ഥാനിലെ കോട്ടയിലെ എംപിയാണ് ബിർള. അദ്ദേഹം ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം....
ബിജെപിയുടെ ഓം ബിര്‍ല ലോക്സഭ സ്പീക്കറാകും. ബിര്‍ലയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതായി ബിജെപി എന്‍ഡിഎ സഖ്യകക്ഷികളെ അറിയിച്ചു. ബിര്‍ല ഉച്ചയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള എംപിയാണ് ഓം ബിര്‍ല....