Connect with us

Technology

ഈ ഫോണുകളിൽ വാട്സ്ആപ്പ് ഇനി ലഭ്യമാകില്ല! വിശദാംശങ്ങൾ

Published

on

whatsappnot.jpeg
പ്രതീകാത്മക ചിത്രം

പഴയ സ്മാർട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് റിപ്പോർട്ട്. വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ സപ്പോർട്ട് ചെയ്യാത്ത ആപ്പിൾ, ഹുവായ്, ലെനോവോ, എൽജി, മോട്ടറോള, സാംസങ് തുടങ്ങി 35-ലധികം സ്മാർട്ഫോണുകളിൽ വാട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതും പ്രവർത്തിക്കുന്നതും നിർത്തുമെന്ന് കാനൽടെക്കിന്റെ റിപ്പോർട്ടിൽ പറയുന്നു. പഴയ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇനി വാട്സ്ആപ്പ് ലഭ്യമാകണമെങ്കിൽ പുതിയ ഡിവൈസിലേക്ക് മാറേണ്ടി വരും.

ഹവായ്, എൽജി തുടങ്ങിയ ബ്രാൻഡുകൾ ഇന്ത്യയിൽ ഫോണുകൾ വിൽക്കുന്നത് നിർത്തലാക്കിയിട്ടുണ്ട്. പക്ഷേ, പലരും ഇപ്പോഴും ഈ ബ്രാൻഡുകളുടെ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. ഭാവിയിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ ഇവർ പുതിയ സ്മാർട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യണം. വാട്സ്ആപ്പിനു മാത്രമല്ല, മറ്റു നിരവധി ആപ്പുകൾക്കും ഈ പോളിസി ബാധകമാണ്.

ആപ്പിൾ ഐഫോൺ 6, ഐഫോൺ എസ്ഇ തുടങ്ങിയ ചില ജനപ്രിയ സ്‌മാർട്ഫോണുകളും വാട്സ്ആപ്പ് നഷ്ടമാകുന്ന പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അതുപോലെ, ജനപ്രിയ സാംസങ് ഫോണുകളായ ഗ്യാലക്സി നോട്ട് 3, ഗ്യാലക്സി എസ് 3 മിനി, ഗ്യാലക്സി എസ് 4 മിനി ഉപയോക്താക്കളും വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ മോഡലുകളിലേക്ക് മാറേണ്ടതായി വരും.

പുറത്തുവന്ന റിപ്പോർട്ടിൽ ജനപ്രിയ സ്‌മാർട്ഫോണുകൾ മാത്രമാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതെങ്കിലും ആൻഡ്രോയിഡ് 4 അല്ലെങ്കിൽ പഴയ വെർഷനുകളിൽ പ്രവർത്തിക്കുന്ന കൂടുതൽ ബജറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനം നിർത്തിയേക്കും.

വാട്സ്ആപ്പ് പ്രവർത്തനം നഷ്ടമാകുന്ന ഫോണുകൾ

Brand Models
Samsung
Galaxy Ace Plus, Galaxy Core, Galaxy Express 2, Galaxy Grand, Galaxy Note 3, Galaxy S3 Mini, Galaxy S4 Active, Galaxy S4 Mini, Galaxy S4 Zoom
Motorola Moto G, Moto X
Apple
iPhone 5, iPhone 6, iPhone 6S, iPhone 6S Plus, iPhone SE
Huawei
Ascend P6 S, Ascend G525, Huawei C199, Huawei GX1s, Huawei Y625
Lenovo
Lenovo 46600, Lenovo A858T, Lenovo P70, Lenovo S890
Sony
Xperia Z1, Xperia E3
LG
Optimus 4X HD, Optimus G, Optimus G Pro, Optimus L7

മുകളിലെ ലിസ്റ്റിലുള്ള ഫോണാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകുന്നതിന് മുമ്പ് ഫോൺ അപ്‌ഗ്രേഡ് ചെയ്യുക. വാട്സ്ആപ്പ് പ്രവർത്തനരഹിതമായാൽ പഴയ ഡിവൈസിൽ നിന്ന് പുതിയതിലേക്ക് ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. ഡാറ്റ ട്രാൻസ്ഫർ സുഗമമാക്കുന്നതിന് ചാറ്റുകൾ ഗൂഗിൾ ഡിവൈസിൽ ബാക്ക് അപ് ചെയ്യുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

vdksu.jpg vdksu.jpg
കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

wynd mohanlal.jpeg wynd mohanlal.jpeg
കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

major sita shelke.jpg major sita shelke.jpg
കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

20240803 092746.jpg 20240803 092746.jpg
കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

images 20.jpeg images 20.jpeg
കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg samakalikamalayalam 2024 08 b05010a7 6d4b 442b 8f6a 81506e94a17f satelite image.jpg
കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

20240802 100503.jpg 20240802 100503.jpg
കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

20240802 093256.jpg 20240802 093256.jpg
കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

rescue wayanad.jpg rescue wayanad.jpg
കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

GT4EY37WIAEfp3g.jpeg GT4EY37WIAEfp3g.jpeg
കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ