ആലപ്പുഴയിൽ അറസ്റ്റിലായ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സെസിയെ എട്ട് ദിവസത്തേക്ക് ആലപ്പുഴ സിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ ഒളിവിൽ കഴിഞ്ഞിരുന്ന ഇൻഡോറിൽ എത്തിച്ച് അന്വേഷണ സംഘം തെളിവെടുക്കും....
വന്ദേഭാരതില്‍ ഇനി മുതല്‍ ട്രെയിന്‍ ഹോസ്റ്റസ് സേവനം ലഭ്യമാകും. എക്സിക്യൂട്ടീവ് ക്ലാസിലെ യാത്രക്കാരെ സ്വീകരിക്കുന്നതിനും ഭക്ഷണം നല്കുന്നതിനുമാണ് ഹോസ്റ്റസിനെ നിയോഗിക്കുന്നത്. ഡല്‍ഹി-ഝാന്‍സി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഗതിമാന്‍ എക്സ്പ്രസിലും വിമാനത്തിലെ മാതൃകയില്‍ ഹോസ്റ്റസുണ്ട്. ട്രെയിന്‍ ഹോസ്റ്റസിന്റെ...
രണ്ട് പേരിൽ നിന്നായി സ്വർണവും പണവും തട്ടിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐയും മലപ്പുറം സ്വദേശിനിയുമായ ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിനിയിൽ നിന്നും 93 പവൻ...
സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. കോട്ടയം വഴിയുള്ള ജനശതാബ്ദി എക്സ്പ്രസുകൾ റദ്ദാക്കി. ചാലക്കുടി പാലത്തിന്റെ ഗിർഡർ മാറ്റുന്നതിനാലാണ് ട്രെയിൻ നിയന്ത്രണം. രാവിലെ ആറ് മണി മുതൽ രാത്രി 10 മണിവരെ മെഗാ ബ്ലോക്ക് അനുഭവപ്പെടും....
ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി പോകുമ്പോഴുള്ള പിഴ ഒഴിവാക്കാന്‍ ശ്രമം. നിയമഭേദഗതി തേടി ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും. ഇതു സംബന്ധിച്ച ആലോചനയ്ക്കായി 10 ന് ഗതാഗത മന്ത്രി ഉന്നത തല...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ച് വില 5595 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 44760 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4645 രൂപയായി....
താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട്...
തൃശ്ശൂർ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ ഫോറൻസിക് റിപ്പോർട്ട് പുറത്ത്. കുട്ടിയുടെ മരണത്തിനിടയാക്കിയത് ‘കെമിക്കൽ ബ്ലാസ്റ്റ്’ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമിത ഉപയോഗത്തെ തുടർന്ന് ഫോണിന്റെ ബാറ്ററി ചൂടായതോടെയാണ് പൊട്ടിത്തെറി...
കേരളത്തിന്റെ അഭിമാന പദ്ധതിയും ഇന്ത്യയിലെ ആദ്യത്തേതുമായ കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസ് ആരംഭിച്ചു. ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ്. വൈറ്റില-കാക്കനാട് റൂട്ടിൽ നാളെയാകും സർവീസ് ആരംഭിക്കുക. നൂറുപേർക്ക് യാത്ര ചെയ്യാവുന്ന എട്ട്...
തൃശൂർ തിരുവില്വാമലയിൽ എട്ട് വയസുകാരിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തൽ. അപകടം നടക്കുമ്പോൾ ഫോൺ ചാർജിനിട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. ഫോൺ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാൽ അപകടത്തിന്റെ ആഘാതം കൂടി....
വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മോദി വന്ദേഭാരതിന്റെ സി വൺ കോച്ചിൽ കയറി. അതിനു ശേഷം സി2 കോച്ചിൽ...
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മൊബൈൽ ഫോണിൽ കുട്ടി വീഡിയോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു....
വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. രാവിലെ 10.10ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും...
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ‘യുവം’ പരിപാടിക്ക് സമീപം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. അപ്രതീക്ഷിതമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് മോദിയുടെ പരിപാടി നടക്കുന്ന തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന്...
അക്ഷയ തൃതീയക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. പവന് 80 രൂപ കുറഞ്ഞ് 44520 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 5565 രൂപയും ഇന്ന് വില രേഖപ്പെടുത്തി. അക്ഷയതൃതീയ ദിനമായ ഏപ്രില്‍ 22 ന്...
വയനാട്ടിൽ കൽപറ്റ പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ചത് അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജിലെ വിദ്യാർത്ഥികളാണ്. ഇരിട്ടി ഡോൺ ബോസ്കോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ പാലത്തുംകടവ്...
വന്ദേഭാരത് എക്സ്പ്രസ് ട്രയിനില്‍ ഭക്ഷണത്തിനായി ഈടാക്കുന്നത് 65 രൂപ മുതല്‍ 350 രൂപ വരെ. ദൈര്‍ഘ്യം കുറഞ്ഞ യാത്രാ ടിക്കറ്റിനൊപ്പമാണ് 65 രൂപയുടെ ഭക്ഷണം ലഭിക്കുന്നത്. ദൈര്‍ഘ്യം കൂടിയ യാത്രയാണെങ്കില്‍ 350 രൂപയുടെ ആഹാരം ലഭിക്കും.ഭക്ഷണം...
ആധുനിക ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതി ജെമിനി ശങ്കരന് അന്തരിച്ചു. ജംബോ, ജെമിനി, റോയല്‍ സര്‍ക്കസുകളുടെ സ്ഥാപകനായ അദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 99 വയസായിരുന്നു. ഇന്ത്യന്‍ സര്‍ക്കസിനെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതില്‍ നിര്‍ണായക...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കണക്കിലെടുത്ത് കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. കോൺഗ്രസ് പ്രവർത്തകരെ പുലർച്ചെ വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാർ, ഷെബിൻ ജോർജ്,...
വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ ചെയർ കാറിന് 1590 രൂപ. എക്സിക്യുട്ടീവ് കോച്ചിന് കാസർകോട്ടേക്ക് 2880 രൂപയാണ്. കൗണ്ടറുകൾ വഴിയും വെബ് സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക്...
അക്ഷയ തൃതീയ ദിനത്തിൽ സംസ്ഥാനത്തെ സ്വർണവില ഇടിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്ന സ്വർണവിലയിലാണ് ഇന്ന് ഇടിവുണ്ടായത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില...
ഇന്ന് അക്ഷയ തൃതീയ, സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിനത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണ വിപണി ഒരുങ്ങികഴിഞ്ഞു.ഈ വര്‍ഷത്തെ അക്ഷയതൃതീയ കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ സ്വര്‍ണോത്സവമായി ആഘോഷിക്കാനാണ് തയ്യാറെടുക്കുന്നത്. ജ്യോതിശാസ്ത്ര പ്രകാരം...
മുപ്പതുദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. പള്ളികളും ഈദാഗാഹുകളും പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി. നന്മകളാൽ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികൾ ചെറിയപെരുന്നാളിനെ വരവേൽക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. പെരുന്നാൾ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 325 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും....
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ളാഗ് ഓഫ് ഈ മാസം 25-ന് നടക്കും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ചടങ്ങുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കും. അതേസമയം വന്ദേഭാരത് ഉദ്ഘാടന യാത്രയിൽ പ്രധാനമന്ത്രിയുണ്ടായിരിക്കില്ല....
വന്ദേ ഭാരത് ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും പ്രമാണിച്ച് ട്രെയിൻ സമയത്തിൽ മാറ്റം. ഈ മാസം 23 മുതൽ 25 വരെയണ് ക്രമീകരണം ഏർപ്പെടുത്തിയത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന...
സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങൾ സഹിതം വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ് എന്ന് പരസ്യം കണ്ടാൽ കയറി ക്ലിക്ക് ചെയ്യരുത്. മറ്റൊരു തട്ടിപ്പിലേക്കാവാം നിങ്ങൾ ചെന്ന് വീഴുക. ഇത്തരമൊരു പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം വിദ്യാഭ്യാസ മന്ത്രി വി....
ബാലരാമപുരത്ത് വയോധികയെ മകന്റെ വീടിനുള്ളിലെ കുളിമുറിയില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കണ്ടെത്തി. അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടില്‍ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള(71)യാണ് മരിച്ചത്. മകന് ബിനുവിന്റെ ബാലരാമപുരം മംഗലത്തുകോണം കാട്ടുനടയിലുള്ള വി എസ്...
സംസ്ഥാനത്ത് സ്വർണ്ണവില മുകളിലേക്ക് തന്നെ. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിരുന്നു. ഇന്നും 160 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വിപണി...
കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്ത് ഐസ്ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ പിതൃ സഹോദരി താഹിറയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകമെന്ന് പിതൃ...
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കകം തന്നെ വന്ദേഭാരത് എക്സ്പ്രസിന്റെ യാത്രാ സർവീസ് ആരംഭിക്കും. ഈ മാസം തന്നെ യാത്രാ സർവീസ് തുടങ്ങാനാണ് റെയിൽവേയുടെ തീരുമാനം. ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസമായ 27ന് യാത്രാ സർവീസ്...
സംസ്ഥാനത്ത് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ നിലവില്‍ വന്നിരിക്കുകയാണ്. ഏഴ് സുരക്ഷാ ഫീച്ചറുകളാണ് പുതിയ ലൈസന്‍സിലുള്ളത്. ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാന്‍ സാധിക്കും. ഇതിനായി 200 രൂപ മുടക്കിയാല്‍ മതിയാകും. ഓണ്‍ലൈനായി അപേക്ഷ...
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് പരമാവധി ഗ്രേസ്മാർക്ക് മുപ്പതാക്കി നിജപ്പെടുത്തി. അക്കാദമിക് മികവ് പുലർത്തുന്നവരേക്കാൾ ഉയർന്നമാർക്ക് ഗ്രേസ്മാർക്ക് നേടുന്നവർക്ക് കിട്ടുന്നുവെന്നും പ്ലസ് വൺ പ്രവേശനത്തിൽ ഇവർക്ക് കൂടുതൽ ഇൻഡക്സ് ലഭിക്കുന്നുവെന്നുമുള്ള പരാതി വർധിച്ചതിനാലാണ് മാനദണ്ഡങ്ങൾ പുതുക്കിയത്....
ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റ് വിക്ഷേപണത്തിന് തൊട്ടുപിന്നാലെ പെട്ടിത്തെറിച്ചു. വിക്ഷേപണത്തിന് മൂന്ന് മിനിറ്റിന് ശേഷം സ്റ്റാര്‍ഷിപ്പ് റോക്കറ്റില്‍നിന്ന് വേര്‍പ്പെടുത്തണം. എന്നാൽ ഇത് വേര്‍പ്പെടുത്താൻ സാധിച്ചില്ല. തുടർന്ന് റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്പേസ്...
ശവ്വാൽ മാസപ്പിറവി കേരളത്തിലെവിടെയും ദൃശ്യമാകാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച ആയിരിക്കും. ചെറിയ പെരുന്നാൾ തീയതി പ്രഖ്യാപിച്ചതോടെ ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെയും...
ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ശനിയാഴ്ചയാണെന്ന് പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വീടുകളിലും...
സംസ്ഥാനത്ത് സ്വർണവില കൂടി. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 44,680 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 5585 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തിൽ 44,000...
ഗതാഗതനിയമലംഘനം കണ്ടെത്താൻ എഐ (നിർമിതബുദ്ധി) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥാപിച്ച 726 ക്യാമറകൾ വ്യാഴാഴ്ച രാവിലെ മുതൽ പ്രവർത്തനം തുടങ്ങി. ഹെൽമറ്റില്ലാത്ത യാത്ര – 500 രൂപ രണ്ടാംതവണ – 1000രൂപ ലൈസന്‍സില്ലാതെയുള്ള യാത്ര...
ആറാം മാസത്തിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തോടെ ചേർത്തല താലൂക്കാശുപത്രി വീണ്ടും വിവാദത്തിലേക്ക്. ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം ആരോഗ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകി. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ്...
സംസ്ഥാനത്ത് കഴിഞ്ഞദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണ്ണവിലയിൽ വർദ്ധന. കേരളത്തില്‍ ഇന്ന് സ്വര്‍ണവില പവന് 44840 രൂപയാണ്. അതായത് 45000ത്തിലേക്ക് 160 രൂപ മാത്രം കുറവ്. നേരത്തെ സ്വര്‍ണവില 45320 രൂപ വരെ എത്തിയിരുന്നു. പിന്നീട്...
ആറന്മുളയിൽ കുളിമുറിയിലെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു ജീവിതത്തിലേക്ക്. രണ്ടാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുഞ്ഞിനെ ഇന്ന് ഡിസ്ചാർച് ചെയ്യും. കുട്ടി പൂർണ ആരോഗ്യവാസ്ഥയിലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസ്ചാർജിന് ശേഷം...
സംസ്ഥാനത്തെ അണ് എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ത്രിതല ഫീ റഗുലേറ്ററി സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതിന് സ്കൂള്‍, ജില്ല, സംസ്ഥാന തലത്തില്‍ റെഗുലേറ്ററി കമ്മിറ്റികള്‍ രൂപീകരിക്കും. ഓരോ സ്കൂളിലും ഒരുക്കുന്ന...
പരീക്ഷണ ഓട്ടത്തിനിടെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സസ്പെന്ഷന്.തിരുവനന്തപുരം ഡിവിഷന് ഓഫീസിലെ പി എല്‍ കുമാര്‍ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്തത്. പരീക്ഷണ ഓട്ടത്തിനിടെ പത്ത് മിനിറ്റാണ് വന്ദേഭാരത് വൈകിയത്....
കിഴക്കേകോട്ടയിൽ വൻ തീപിടിത്തം. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടയ്ക്കാണ് തീപിടിച്ചത്. നാലു കടകളിലേക്ക് തീ പടർന്ന് പിടിച്ചു. വെയിറ്റിംഗ് ഷെഡിന് സമീപമുള്ള ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചാണ് തീ പിടിത്തമുണ്ടായത്. ഈ കടയോട് ചേർന്ന്...
കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോണ്‍ ബര്‍ല കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് ജോണ്‍ ബര്‍ല പറഞ്ഞു. 2014 മുതല്‍ ക്രൈസ്തവ സമൂഹം സുരക്ഷിതരാണ്. ഈ സന്ദേശം നല്‍കുന്നതിനായിരുന്നു തന്റെ സന്ദര്‍ശനമെന്നും...
സംസ്ഥാനത്ത് വേനൽ ചൂടിൽ കുറവുണ്ടാകില്ലെന്ന് സൂചന. ആറു ജില്ലകളിൽ നിലവിലെ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കഴിഞ്ഞ ഏഴ് ദിവസം തുടർച്ചയായി സംസ്ഥാനത്തെ പത്തിലധികം പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ...
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന് 22 കാരറ്റിന് 80 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച...
ഒരിടവേളയ്ക്ക് ശേഷം ഓൺലൈൻ തട്ടിപ്പുകാർ വീണ്ടും രംഗത്ത്. ചെറിയ പോറലുകൾ പറ്റിയ പുതിയ മോഡൽ കാറുകൾ, പോറലുകൾ കാരണം വിൽക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെ എൽസിഡി ടിവികൾ, വാഷിംഗ് മെഷീനുകൾ, പോറൽ പറ്റിയ സോഫകൾ തുടങ്ങിയവ...
സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 ആർട്ടിഫിഷൽ ഇൻറലിജൻസ് ക്യാമറകള്‍ ഈ മാസം 20മുതൽ നിയമലംഘകരെ പിടികൂടി പിഴ ചുമത്തും. നിയമലംഘകർക്ക് തർക്കം ഉന്നയിക്കാൻ കഴിയാത്ത വിധം വ്യക്തമായ ചിത്രങ്ങളാണ് അത്യാധുനിക ക്യാമറകളിൽ പതിയുന്നത്....
ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് അബ്ദുനാസര്‍ മഅദനി നാളെ കേരളത്തിലെത്തും. മഅദനിയുടെ സുരക്ഷക്കായുള്ള ബെംഗളൂരു സിറ്റി ആംഡ് റിസര്‍വ് പൊലീസിന്റെ സമയ ക്രമം ലഭിക്കുന്നതോടെ യാത്ര ക്രമീകരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം കൊല്ലം ശാസ്താംകോട്ടയിലെ വീട്ടിലേക്ക്...