പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 14 സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലുകള്‍ അടക്കം ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരും. ആദ്യദിനം തിരുവന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം...
പ്ലസ് വൺ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. തിരുവല്ല വള്ളംകുളം മേടയിൽ സുരേഷിന്റെ മകൻ സൂരജാണ് (17) മരിച്ചത്. ബന്ധു വീട്ടിലെത്തിയപ്പോഴാണ് വിദ്യാർത്ഥി അപകടത്തിൽപ്പെട്ടത്. തകഴി കുന്നുമ്മ തോട്ടിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാട്ടുകാരും അഗ്നിരക്ഷാ...
വിഴിഞ്ഞം സമരത്തിന് എതിരെ തിരുവനന്തപുരം ജില്ലയില്‍ പ്രചാരണ ജാഥ നടത്താന്‍ എല്‍ഡിഎഫ്. 6, 7, 8, 9 തീയതികളിലായി പ്രചാരണ ജാഥ നടത്താനാണ് തീരുമാനം. മറ്റന്നാൾ ചൊവ്വാഴ്ച്ച വർക്കലയിൽ മന്ത്രി പി രാജീവ് ജാഥ ഉദ്ഘാടനം...
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 21.5 കോടിയോളം രൂപയുടെ തിരിമറി നടന്നതായി റിപ്പോർട്ട്. ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടിന് പുറമെ സ്വകാര്യ വ്യക്തികളുടെ...
സംസ്ഥാന സർക്കാരിന്റെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും നാളെ മുതൽ വിതരണം ചെയ്യും. ഡിസംബർ 15നകം വിതരണം പൂർത്തിയാക്കും. ഒക്ടോബർ, നവംബർ മാസത്തെ പെൻഷൻ തുക ഒരുമിച്ച് നൽകും. ഇതിനായി 1800 കോടി...
വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപതയുടെ എല്ലാ പള്ളികളിലും ഇന്ന് സർക്കുലർ വായിക്കും. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും ചർച്ചകൾ പുരാരംഭിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നുമാണ് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ...
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീര്‍പ്പാക്കാന്‍ സമവായ ചര്‍ച്ചയുമായി സര്‍ക്കാര്‍. മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയസ് ക്ലിമ്മിസ് ബാവയും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. നേരത്തെ, ചീഫ്...
കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തു. മേയർ ഭവനിൽ പ്രതിഷേധിച്ച10 പേർക്കെതിരെയാണ് കേസെടുത്തത്. കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയ്ക്കെതിരെയും കേസെടുത്തു. പൊതു മുതൽ നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങി വകുപ്പുകൾ ചുമത്തി. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ്...
പൊതുജന സേവനരംഗത്ത് ഇ-ഗവേണന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കേരള പൊലീസിന്റെ വിവിധ പദ്ധതികള്‍ക്ക് ലഭിച്ചു. തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി വി.ശിവന്‍കുട്ടി എന്നിവര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. സോഷ്യല്‍...
ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷിയുടെ മൊഴി മാറ്റത്തിന് പിന്നിൽ ആർഎസ്എസ് എന്ന് സന്ദീപാനന്ദ ഗിരി. സാക്ഷിയെ ആർഎസ്എസ് സ്വാധീനിച്ചിട്ടുണ്ടാകാമെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു. സഹോദരൻ പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന മൊഴിയാണ് സാക്ഷിയായ പ്രശാന്ത് കോടതിയിൽ തിരുത്തിയത്....
സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര...
നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട...
വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുളള നീക്കത്തിൽ കൈകഴുകാൻ സംസ്ഥാന സർക്കാർ നീക്കം. കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി കമ്പനിയാണെന്നുമാണ് പരസ്യനിലപാട്. ഇതോടെ കേന്ദ്രസേനയെത്തിയശേഷം പദ്ധതി മേഖലയിൽ എന്ത് അനിഷ്ടസംഭവമുണ്ടായിലും അവരുടെ തലയിൽ കെട്ടിവെച്ച് സർക്കാരിന്...
ഗാർഹിക പാചകവാതക സിലിണ്ടർ ഉപയോഗ നിയന്ത്രണം പ്രാബല്യത്തിൽ. ഒരു വർഷം പതിനഞ്ച് സിലിണ്ടർ മാത്രമെ ഇനി മുതൽ ലഭിക്കു. ഇതോടെ ആഹാരം പാചകം ചെയ്യാൻ പാചകവാതകത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും....
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്. എസ്.ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസ്. കണ്ടാലറിയാവുന്ന പത്ത് പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. എസ്.ഐയുടെ...
നീറ്റ് യുജി കൗൺസലിങ്ങിന്റെ മോപ് അപ് റൗണ്ട് രജിസ്ട്രേഷൻ നടപടികൾ ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കും. ചോയിസ് ഫില്ലിങ്ങിന് ഇന്ന് രാത്രി 11:55 വരെ അവസരമുണ്ട്. http://mcc.nic.in എന്ന വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ...
തിരുവനന്തപുരം കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. മുൻവർഷങ്ങളിലെ നിയമന ക്രമക്കേടിനെ...
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരവും, അക്രമസംഭവങ്ങളും ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷവും മന്ത്രി വി അബ്ദുറഹ്മാനെതിരെ സമരസമിതി കണ്‍വീനറും ലത്തീന്‍ അതിരൂപത വൈദികനുമായ ഫാദര്‍ തിയോഡേഷ്യസ്...
സംസ്ഥാനത്ത് വൈനിന്റെ വില്പന നികുതി കുറച്ച് സർക്കാർ. കോവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന അധിക വിൽപന നികുതിയാണ് പിൻവലിച്ചത്. ഇതോടെ വിൽപന നികുതി 112 ശതമാനത്തിൽനിന്ന് 82 ശതമാനമായി. ഇന്ന് മുതൽ വൈനിന്റെ വില കുറയും. ...
വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഴിഞ്ഞത്ത് സമരക്കാര്‍ പൊലീസ് സ്റ്റേഷന് നേര്‍ക്ക് നടത്തിയ ആക്രമണവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും സംബന്ധിച്ച വിശദമായ...
വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നെന്നും പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ്...
മന്ത്രി വി. അബ്ദുറഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ തീവ്രവാദി പരാമർശത്തെ വിമർശിച്ച് മുഖ്യമന്ത്രി. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി. അബ്ദുറഹിമാനെതിരായ വർഗീയ പരാമർശം ആരോഗ്യകരമല്ല. മുസ്ലിം...
കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്തുവന്നു. കൊടകര കുഴൽപ്പണ കേസുകളിൽ അടക്കം സർക്കാർ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച്...
സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സംഭവത്തില്‍ സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്ഐആര്‍ രജിസ്റ്റര്‍...
സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് പുതിയ കാര്‍ വാങ്ങാൻ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കറുത്ത നിറമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിന് 3211792 രൂപയാണ് അനുവദിച്ചിരിക്കുന്നത്. പരമാവധി 35...
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. നവംബറില്‍ എട്ടുശതമാനമായാണ് വര്‍ധിച്ചത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലായി ഉയര്‍ന്നത്. 8.96...
കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും നേരിട്ട് ഹാജരാകേണ്ടിവരുമെന്ന് ഹൈക്കോടതി. കണ്ണൂരിലെ മലബാർ എജുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് കോടതി ഉത്തരവുണ്ടായിട്ടും സർവകലാശാലയിൽ അഫിലിയേഷൻ നൽകിയില്ലെന്നാണ് ആരോപണം. സർക്കാരും...
ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായി അധ്യാപിക രംഗത്ത്.മലപ്പുറം എടപ്പറ്റ സികെഎച്ച്എംസ്കൂളിലെ അധ്യാപിക സരിത രവീന്ദ്രനാഥ് ഡിഇഒയെ സമീപിച്ചു.വകുപ്പിനോട് മറുപടി പറയാമെന്നായിരുന്നു പ്രധാനാധ്യാപിക റംലത്തിന്റെ പ്രതികരണം.എടപ്പറ്റ സികെഎച്ച്എം ഗവണ്മെന്റ് ഹൈസ്കൂളിലെ ഹിന്ദി...
1963 ലെ കെജിഎസ്ടി നിയമം ഭേദഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവിൽപന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റലറികൾക്ക് ഈടാക്കുന്ന 5 ശതമാനം ടേൺ...
മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വൈദികനെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും...
കവടിയാർ പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ അഞ്ചാം ദിവസവും അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ആക്രമി എത്തിയ ബൈക്കിൻ്റെ നമ്പർ കണ്ടെത്താനായിട്ടില്ല. ദൃശ്യങ്ങളിൽ അക്രമിയുടെ മുഖവും വ്യക്തമല്ല....
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ ക്ഷേത്രദർശനത്തിന് ശ്രമിച്ചതിനെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി നൽകിയ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘുകരിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹർജി സുപ്രിം കോടതി നാളെ പരിഗണിച്ചേക്കും....
മിൽമ പാൽ വില ഇന്നു മുതൽ കൂടും. വില വർധന പ്രാബല്യത്തിലായി. ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. ആവശ്യക്കാർ കൂടുതലുള്ള നീല കവർ ടോൺഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും പുതിയ വില. തൈരിനും വില...
ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ബൈക്ക് ആംബുലന്‍സ് നിരത്തിലിറങ്ങി. വെന്റിലേറ്ററടക്കമുള്ള അത്യാധുനിക 108 ആംബുലന്‍സ്, ഗൂര്‍ഖ ജീപ്പ് ആംബുലന്‍സ് എന്നിവയും നിരത്തിലിറങ്ങി. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ചേര്‍ന്ന് ഫ്ളാഗ്...
മന്ത്രി വി അബ്ദുറഹ്മാന് എതിരായ വിവാദ പരാമർശം ഖേദം പ്രകടിപ്പിച്ച് വൈദികനും ലത്തീൻ അതിരൂപതയും. ‘അബ്ദുറഹിമാന് എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസ് ഖേദം...
നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ 3 വൈകുന്നരം 7 മണി വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജി ആര് അനില്‍. നിലവിലെ സമയക്രമം 3-ാം തിയതി വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ക്ക്...
തലസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെ അതിക്രമം. സിവിൽ സർവീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിച്ചു. തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ ആൾ...
സംസ്ഥാനത്ത് നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ അവതരിപ്പിക്കേണ്ട ബില്ലുകൾ ചര്‍ച്ച ചെയ്യുന്നതിനായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതടക്കമുള്ള നടപടികളും...
വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് അനുമതിയില്ല. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര് നിശാന്തിനി പറഞ്ഞു. മാര്‍ച്ച് തടയാനുള്ള പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും ഡിഐജി...
കോഴിക്കോട് കോര്‍പ്പറേഷന്റെ പണം ബാങ്ക് മാനേജര്‍ തിരിമറി നടത്തിയെന്ന് പരാതി. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുന്‍ മാനേജര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 2.53 കോടി രൂപ കാണാനില്ലെന്ന് കാണിച്ച് ബാങ്ക് പൊലീസില്‍...
ഊരൂട്ടമ്പലം ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലപാതക്കുറ്റം ചുമത്തി. ഭാര്യ റുഖിയക്കെതിരെ ഗൂഢാലോചനക്കുറ്റവും ചുമത്തി. ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ദിവ്യയേയും മകള്‍ ഗൗരിയേയും കൊലപ്പെടുത്തിയത് താനാണെന്ന് മാഹിന്‍ കണ്ണ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ബന്ധത്തില്‍നിന്ന് പിന്മാറാന്...
മണ്ഡല മകരവിളക്ക് മഹോത്സവം കണക്കിലെടുത്ത് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെയാണ് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ആരംഭിച്ചത്. പുതുതായി തുടങ്ങിയ സര്‍വീസുകളുടെ വിവരങ്ങള്‍ ഇങ്ങനെ പഴവങ്ങാടി ഗണപതി...
ഊരൂട്ടമ്പലം ഇരട്ടക്കൊല കേസില്‍ മൊഴിയില്‍ സ്ഥിരീകരണം കിട്ടിയശേഷം അറസ്റ്റെന്ന് റൂറല്‍ എസ്പി ഡി ശില്‍പ്പ. മാഹിന്‍കണ്ണും ഭാര്യയും കസ്റ്റഡിയിലെന്ന് റൂറല്‍ എസ്പി പറഞ്ഞു. കേസ് അന്വേഷിക്കുന്നത് പതിനഞ്ചംഗ പ്രത്യേക സംഘമാണ്. മാറനെല്ലൂരില്‍ നിന്ന് 11 വര്‍ഷം...
ഊരൂട്ടമ്പലത്ത് നിന്ന് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ മരിച്ച വിദ്യയുടെയും മകൾ ഗൌരിയുടെയും മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് സഹോദരി ശരണ്യ തിരിച്ചറിഞ്ഞു. 2011 ഓഗസ്റ്റ് 19ന് ഓഗസ്റ്റ് 23നുമായാണ് വിദ്യയുടെയും കുഞ്ഞിന്റെയും...
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്ക്കുകയുള്ളു. തിരുവനന്തപുരം...
ഭിന്നശേഷികാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ നഗരസഭാംഗം കുന്നംകുളം ആർത്താറ്റ് പുളിക്കപറമ്പിൽ സുരേഷാണ് അറസ്റ്റിലായത്. അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് സഹോദരൻ്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന യുവതിക്ക് നേരെയാണ്...
സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാൻസിലർ നിയമനം റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും പുനഃപരിശോധന ഹര്‍ജിയുമായ് സുപ്രീം കോടതിയില്‍. മുന്‍ വൈസ് ചാന്‍സലര്‍ ഡോ രാജശ്രീ എം.എസ്സും നെരത്തെ ഈ വിഷയത്തിൽ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു....
പൂവച്ചൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വർഷം മുൻപാണ് ദിവ്യയെയും ന്നരവയസ്സുകാരിയെയും കാണാതായത്. ഭർത്താവ് മാഹീൻ കണ്ണാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. മാഹീൻ കണ്ണിന്റെ മറ്റൊരു ഭാര്യ...
ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 10 മുതല്‍ 30 വരെയാണ് പരീക്ഷ. രാവിലെ 9.30ന് ആണ് പരീക്ഷ ആരംഭിക്കുന്നത്. ഹയര്‍സെക്കന്‍ഡറിയില്‍ ബയോളജി, മ്യൂസിക് ഒഴികെ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങളുടെ...
വിഴിഞ്ഞത്ത് സംഘര്‍ഷം ഒഴിവാക്കാൻ കളക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഇന്നലത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു സമരസമിതി നിലപാട്....