Kerala
ബന്ധു വീട്ടിൽ എത്തിയ പ്ലസ് വൺ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു


പ്ലസ് വൺ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. തിരുവല്ല വള്ളംകുളം മേടയിൽ സുരേഷിന്റെ മകൻ സൂരജാണ് (17) മരിച്ചത്. ബന്ധു വീട്ടിലെത്തിയപ്പോഴാണ് വിദ്യാർത്ഥി അപകടത്തിൽപ്പെട്ടത്.
തകഴി കുന്നുമ്മ തോട്ടിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് മൃതദേഹം കരയ്‌ക്കെടുത്ത് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Continue Reading