Kerala
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് ഇനി ബൈക്ക് ആംബുലന്‍സും


ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളുമായി ബൈക്ക് ആംബുലന്‍സ് നിരത്തിലിറങ്ങി. വെന്റിലേറ്ററടക്കമുള്ള അത്യാധുനിക 108 ആംബുലന്‍സ്, ഗൂര്‍ഖ ജീപ്പ് ആംബുലന്‍സ് എന്നിവയും നിരത്തിലിറങ്ങി.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപനും സന്നിഹിതനായി. ഓക്‌സിജന്‍ കൊടുക്കാനുള്ള സൗകര്യം വരെ ബൈക്ക് ആംബുലന്‍സിലുണ്ട്. ഇതിനു പുറമേയും നിരവധി ആംബുലന്‍സുകള്‍ പമ്പയില്‍ എത്തിച്ചിട്ടുണ്ട്.
Continue Reading