അന്തരിച്ച സിനിമ നടന് കലാഭവന്‍ ഹനീഫിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11.30ന് മട്ടഞ്ചേരി ചെമ്പട്ട് പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടക്കുക. രാവിലെ ഒമ്പത് മണി മുതല്‍ എറണാകുളം ശാന്തി മഹല്ലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും....
കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനുമായി ഇന്നും തെളിവെടുപ്പ് തുടരും. പ്രതിയുടെ തമ്മനത്തെ വീട്ടിലടക്കമാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. സ്ഫോടക വസ്തു നിര്‍മ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കട...
കണ്ടല സഹകരണ ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മാരത്തൺ പരിശോധന പൂർത്തിയായി. ബുധനാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിശോധന 44 മണിക്കൂർ പിന്നിട്ട് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ക്രമക്കേടുമായി ബന്ധപ്പെട്ട നിരവധി...
മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പുതിയ കൺവീനറായി മണി വിശ്വനാഥ്. കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻ ഭാസുരാംഗനെ നീക്കിയതിനു പിന്നാലെയാണ് മണി വിശ്വനാഥിനെ നിയമിച്ചത്. ആദ്യമായാണ് ഒരു വനിതാ...
കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ഇ.ഡി കസ്റ്റഡിയിൽ. ടൗൺ ബ്രാഞ്ചിൽ നിന്ന് അഖിൽജിത്തിനെ കണ്ടല സഹകരണ ബാങ്കിലേക്ക് എത്തിച്ചു. കണ്ടല സഹകരണ ബാങ്കിന്റെ ബ്രാഞ്ചായ മാറനല്ലൂരിലെ...
വയനാട് പേരിയ ഏറ്റുമുട്ടലിൽ അഞ്ചു മാവോയിസ്റ്റുകൾ ഉണ്ടായിരുന്നതായി പൊലീസ് എഫ്ഐആർ. പിടിയിലായ ചന്ദ്രു, ഉണ്ണിമായ എന്നിവർക്കെതിരെ യുഎപിഎ ചുമത്തി. രക്ഷപ്പെട്ടവർക്കായി കര്‍ണാടകത്തിലും തെരച്ചിൽ തുടങ്ങി. കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് അനീഷ് ബാബുവിനെ ഈ...
ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന്റെ ശിക്ഷാ വിധി ശിശുദിനത്തിൽ. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വിശദമായ വാദം കേട്ട ശേഷം നവംബർ 14 ന് ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. കേസില്‍...
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കം പൊട്ടിക്കുന്നതിനു രണ്ട് മണിക്കൂർ സമയം. രാത്രി എട്ട് മുതൽ പത്ത് വരെ മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയത്....
ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഹർജി തള്ളിയത്. നിയുക്ത മേൽശാന്തിയുടെ തെരഞ്ഞെടുപ്പിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ ബെഞ്ചിൻ്റെ തീരുമാനം....
ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും വേഷമിട്ടിട്ടുണ്ട്...
ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതി അസഫാക് ആലം കോടതിയില്‍. പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണം. മനഃപരിവര്‍ത്തനത്തിന് അവസരം വേണമെന്നും പ്രതി അസഫാക് ആലം ആവശ്യപ്പെട്ടു. പ്രതിയുടെ ശിക്ഷയിന്മേല് എറണാകുളം പോക്സോ...
കൊറോണ വൈറസ് വാക്സിൻ പ്രതിരോധത്തെ മറികടക്കുമോയെന്ന ആശങ്കയിൽ ലോകം. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ.1 ആണ് ഇപ്പോൾ ലോകമാകെ ആശങ്ക പടർത്തുന്നത്. അമേരിക്ക ഉൾപ്പെടെ 12 രാജ്യങ്ങളിലാണ് ഇതുവരെ ജെഎൻ.1 വൈറസ് ബാധ സ്ഥിരീകരിച്ചത്....
ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ കാരണം കാണുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്, ജി ഗിരീഷ് എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നടപടി. തിരുവനന്തപുരം സ്വദേശി മധുസൂദനന്...
സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. പൊലീസ് ആസ്ഥാനത്തേക്ക് ഫോണ്‍വിളിച്ചയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും...
സഹകരണ സംഘങ്ങള്‍ പേരില്‍ ‘ബാങ്ക്’ എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നും ആര്‍ബിഐ പത്രങ്ങളില്‍ നല്കിയ പരസ്യങ്ങളിലൂടെ മുന്നറിയിപ്പ് നല്കി. ബാങ്കിങ്ങ് റെഗുലേഷന് ആക്ട്,1949 ലെ വകുപ്പുകള്‍ അനുസരിച്ച് സഹകരണ...
സംസഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. ഇന്ന് 320 രൂപയുടെ വലിയ ഇടിവാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഇടിയുകയാണ്. നവംബർ 4 മുതൽ 620 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ...
അനധികൃതമായി പാടം നികത്തിയെന്ന പരാതിയില്‍ പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിര്‍മ്മാണം തടഞ്ഞു. പൃഥ്വിരാജ് നായകനായ ‘ഗുരുവായൂരമ്പല നടയില്‍’ എന്ന ചിത്രത്തിന്റെ സെറ്റ് നിര്‍മാണമാണ് പെരുമ്പാവൂര്‍ നഗരസഭ തടഞ്ഞത്. അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ്...
തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ ബാങ്ക് പ്രസിഡന്റ് എന്‍ ഭാസുരാംഗനെ സിപിഐയില്‍ നിന്നും പുറത്താക്കി. രാവിലെ ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഭാസുരാംഗനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും...
സംസ്ഥാനത്ത് പൊലിസ് സ്റ്റേഷനുകളുടെ ഘടനയിൽ വീണ്ടും മാറ്റം വരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ ചുമതല ഇൻസ്പെക്ടര്‍മാരിൽ നിന്നും എസ്.ഐമാർക്ക് തിരിച്ചു നൽകും. സ്റ്റേഷൻ ഭരണം ഇൻസ്പെക്ടർമാർക്ക് നൽകിയ ഒന്നാം പിണറായി സർക്കാരിന്റെ പരിഷ്ക്കാരം പാളിയെന്ന റിപ്പോർട്ടിന്റെ...
ആത്മഹത്യക്ക് ശ്രമിച്ചതിന് പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന് ഷുഹൈബിനെതിരെ പൊലീസ് കേസെടുത്തു. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ അലന് ഷുഹൈബിനെ ഇന്നലെ ഫ്ലാറ്റില്‍ കണ്ടെത്തുകയായിരുന്നു. അലന് കൊച്ചി സണ്‍ റൈസ് ആശുപത്രിയില്‍ തീവ്ര...
കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് ഇ.ഡി റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം. എൻ ഭാസുരാംഗനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻ ഭാസുരാംഗന്റെ കണ്ടലയിലെ വീട്ടിൽ ഇ ഡി പരിശോധന...
ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്, ജി ഗിരീഷ് എന്നിവരടങ്ങിയ ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പ്രസ്താവിക്കുക. തിരുവനന്തപുരം സ്വദേശി മധുസൂദനന്...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്.അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന് ശക്തി കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള...
വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പല്‍ ഇന്നെത്തും. ഷാങ്ഹായില്നിന്നും പുറപ്പെട്ട ഷെന്‍ഹുവ 29 രാവിലെ എട്ടുമണിയോടെയാണ് തുറമുഖത്തെത്തുക. ചൈനയില്‍ നിന്നെത്തിയ ഷെന്‍ ഹുവ 15 കപ്പലാണ് ആദ്യം വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ ഒരു ഷിപ്പ് ടു...
തിരുവനന്തപുരത്തെ നൈറ്റ്ലൈഫില്‍ നിയന്ത്രണങ്ങളുമായി പൊലീസ്. രാത്രി 10 മണി കഴിഞ്ഞ് മൈക്കോ വാദ്യോപകരണങ്ങളോ പാടില്ലെന്നും, ഇതല്ലാതെയുള്ള എന്റര്ടെയ്ന്മെന്റ് ഉപാധികള്‍ ഉപയോഗിക്കാമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. മദ്യപിച്ച് എന്തും ചെയ്യുന്നതല്ല നൈറ്റ്...
വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി സംബന്ധിച്ച് നിരവധിയാളുകള്‍ക്ക് സംശയം ഉണ്ട്. ഭാരത് സ്റ്റേജ് ഫോറില്‍ 2 വീലര്‍, 3 വീലര്‍ ഒഴികെയുള്ള വാഹനങ്ങള്‍ക്ക് വാഹന പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷം വരെയാണെന്ന്...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അസാധാരണ നീക്കവുമായി കേരള സര്‍ക്കാര്‍. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ രണ്ടാമതൊരു ഹര്‍ജി ഫയല്‍ ചെയ്തു. ഒരാഴ്ചയ്ക്കിടെയാണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ വീണ്ടുമൊരു ഹര്‍ജി കൂടി ഫയല്‍ ചെയ്യുന്നത്. ഇത് വളരെ...
സംസഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒക്ടോബർ 20 നു ശേഷം ആദ്യമായാണ് സ്വർണവില 45000 ത്തിന് താഴെയെത്തുന്നത്. അഞ്ച് ദിവസംകൊണ്ട് 400 രൂപ കുറഞ്ഞു. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി...
തുടര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ്ലൈഫില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സ്റ്റേജ് പരിപാടികള്‍ക്കും ഉച്ചഭാഷിണികള്‍ക്കും കര്‍ശന നിയന്ത്രണം വേണമെന്നാണ് പൊലീസിന്റെ ശുപാര്‍ശ. അസിസ്റ്റന്റ് കമ്മീഷണറാണ് ശുപാര്‍ശ നല്‍കിയത്. ഉച്ചഭാഷിണികളും വാദ്യോപകരണങ്ങളും രാത്രി 10...
കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ സ്ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് പ്രതി ഡൊമിനിക് മാര്ട്ടിന്. എല്ലാം തനിച്ചാണ് ചെയ്തതെന്നും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. യഹോവ സാക്ഷികളെ ഒരു പാഠം പഠിപ്പിക്കാന്‍ വര്‍ഷങ്ങളായി പക...
തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ് ലൈഫില്‍ വീണ്ടും സംഘര്‍ഷം. മദ്യപിച്ച് ഡാന്‍സ് ചെയ്ത സംഘം പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞു. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റു. കല്ലെറിഞ്ഞ സംഘത്തിലെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ഇന്ന് പി ജി ഡോക്ടര്‍മാരുടെ സമരം. പിജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്ജന്മാരും ഉള്‍പ്പെടുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയാണ് 24 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. രാവിലെ എട്ട് മുതല്‍...
തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചയാണ് ഇഡി സംഘം റെയ്ഡിനായി എത്തിയത്. 4 വാഹനങ്ങളില്‍ ആയാണ് ഇഡി സംഘം എത്തിയത്. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. കഴിഞ്ഞ...
സില്‍വര്‍ ലൈന്‍ തുടര്‍ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ദക്ഷിണ റെയില്‍വേ. പാലക്കാട്, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. കെ റെയില്‍ അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനം അറിയിക്കാനാണ് നിര്‍ദേശം. ചര്‍ച്ചയുടെ മിനിറ്റ്സ് സമര്‍പ്പിക്കാനും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്....
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത മൂന്നു നാലു ദിവസം കൂടി വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. നവംബര്‍...
വയനാട് പേര്യ ചപ്പാരം കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് മാവോയിസ്റ്റുകള്‍ പിടിയിലായി. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് മാവോയിസ്റ്റുകള്‍ ഓടി രക്ഷപ്പെട്ടു. സുന്ദരി, ലത എന്നിവരാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 7...
തൃശൂർ കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ...
ഇടുക്കി കരുണാപുരത്ത് വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു. തണ്ണിപ്പാറ സ്വദേശി ഓവേലില്‍ വര്‍ഗീസ് ജോസഫാണ് മരിച്ചത്. കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. പന്നിപ്പാറയിലെ...
കോഴിക്കോട് പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചുള്ള ഉപവാസ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറി. കോഴിക്കോട് മേയർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതോടെയാണ് തീരുമാനം. എന്നാല്‍ കടയടപ്പ് സമരം തുടരുമെന്നും വ്യാപാരികൾ അറിയിച്ചു....
അസമയത്തെ വെടിക്കെട്ട് നിരോധനവുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ഭാഗികമായി റദ്ദാക്കി. സമയക്രം സംബന്ധിച്ച് അതാത് ക്ഷേത്രങ്ങളുടെ സാഹചര്യം നോക്കി സർക്കാറിന് തീരുമാനമെടുക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ആയിരിക്കണം തീരുമാനമെടുക്കേണ്ടത്. ക്ഷേത്രങ്ങൾ...
മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തില്‍ പ്രതി പിടിയില്‍. പ്രതിയായ ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ ഒഡീഷയില്‍ നിന്നാണ് കേരള പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നുതന്നെ മൂവാറ്റുപുഴയിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയിലുള്ള തടിമില്ലിലെ ജീവനക്കാരായ മോഹന്തോ...
കളമശ്ശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു. തിരിച്ചറിയാൻ ആകാത്ത നിലയിൽ ആയിരുന്നു മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. ഇതേ തുടർന്നാണ് ഡിഎൻഎ പരിശോധന...
ഐടി ഹബ്ബായ കാക്കനാട് രാത്രികാല കച്ചവടത്തിന് വിലക്ക് കൊണ്ടുവരുന്നതിനുള്ള ആലോചനയിലാണ് തൃക്കാക്കര നഗരസഭ. നഗരസഭ പരിധിയില്‍ രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നഗരസഭ കടുത്ത തീരുമാനത്തിലേക്ക് കടക്കുന്നത്. എന്നാല്‍...
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നവംബർ 4 മുതൽ സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. നാല് ദിവസംകൊണ്ട് 280 രൂപ കുറഞ്ഞു. ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45000 രൂപയാണ്....
പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. ജീവനക്കാരുടെ പെന്ഷന് ഫണ്ടിലേക്കുള്ള സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ വിഹിതം 10 ശതമാനത്തില്‍ നിന്നും 14 ശതമാനമായി...
പാലക്കാട് നല്ലേപ്പള്ളിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. മാണിക്കത്ത് കളം സ്വദേശിനി ഊര്‍മ്മിള (32 ) ആണ് മരിച്ചത്. ഭര്‍ത്താവാണ് യുവതിയെ കൊലപ്പെടുത്തിയത്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇന്നു രാവിലെ ഭര്‍ത്താവ് ഊര്‍മ്മിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും...
ടി.പി വധക്കേസ് പ്രതി കൊടി സുനിയെ ജയിലിനുള്ളില്‍ ജയില്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. ഉറങ്ങിക്കിടന്ന സുനിയെ മുളകുപൊടിയെറിഞ്ഞ് മര്‍ദിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. സുനിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വിയ്യൂര്‍ ജയിലിലുണ്ടായ...
സംസ്ഥാനത്ത് ഇന്ന് കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചുകള്‍ക്കും പ്രകടനങ്ങള്‍ക്കും...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട,...
തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്. ദിവാൻജിമൂല...