സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. 45,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 5735 രൂപ നല്‍കണം. 14ന് 44,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയിരുന്നു....
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടിക്കിടെ അപകടം പറ്റിയാല്‍ അത് ഭേദമാകുന്നതുവരെ പൂര്‍ണശമ്പളത്തോടെ അവധി അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ കേരള സര്‍വീസ് ചട്ടത്തില്‍ ഭേദഗതി വരുത്തി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും ലീവ് അനുവദിക്കുക. ഒറ്റത്തവണയായി ആറുമാസത്തിലധികം അവധി...
കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആറ് വയസുകാരിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസും നാട്ടുകാരും. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തുകയാണ് വെല്ലുവിളി. കാര്‍ ജില്ലാ അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത പക്ഷം റൂറല്‍ ഏരിയകള്‍ കേന്ദ്രീകരിച്ചാണ്...
എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് അക്കാര്യം തെളിയിക്കുന്ന രേഖ ഉണ്ടെങ്കില്‍ പരീക്ഷാനുകൂല്യം നല്‍കുന്നതിന് പുതിയ സര്‍ട്ടിഫിക്കറ്റ് ചോദിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനാണ് ഉത്തരവ് നല്‍കിയത്. ഭിന്നശേഷി അവകാശ നിയമം 58-ാം...
കൊല്ലം ജില്ലയിലെ ഓയൂരില്‍ 6 വയസുകാരിയെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ 14 മണിക്കൂര്‍ പിന്നിട്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ സംഘം കാര്‍ ഉപയോഗിച്ചിരുന്നെങ്കിലും പാരിപ്പള്ളിയിലെ കടയില്‍ സംഘം ഓട്ടോയില്‍ എത്തിയത് പൊലീസിനെ കൂടുതല്‍ ആശയകുഴപ്പത്തിലാക്കി. കുഞ്ഞിനെ കാണാതായി മൂന്ന്...
കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായ സംഭവത്തില്‍ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന. ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്ററിലാണ് പൊലീസ് പരിശോധന നടത്തിയത്. അതേസമയം, സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി...
കൊല്ലം ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. ഇയാള്‍ കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ചെയ്തത് കടയുടമയായ സ്ത്രീയുടെ...
ഏഴുവയസ്സുകാരി മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത അമ്മയ്ക്ക് 40 വർഷവും 6 മാസവും കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം...
മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. പൊലീസിന്റെ പ്രത്യേക പരിശോധനയിലാണ് സ്വകാര്യ ബസ് ഡ്രൈവര്‍ അടക്കം മൂന്ന് ബസ് ഡ്രൈവര്‍മാരും പിടിയിലായത്. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു....
പഞ്ചാബിൽ നടക്കുന്ന 36-ാമത് സീനിയർ ബേസ്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതാ ടീം ക്വാർട്ടറിൽ. വനിതകളുടെ ലീഗ് പ്രീക്വാർട്ടറിൽ കേരളം 10-0 ന് കർണ്ണാടകയെ പരാജയപ്പെടുത്തി. നേരത്തെ ഡൽഹിയോട് ഒന്നേ പൂജ്യത്തിന് തോറ്റ കേരളം രണ്ടാം...
നവകേരളാ സദസ്സിൽ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സംസ്ഥാന സർക്കാർ. കേരളാ ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി....
കണ്ണൂർ കണിച്ചാറിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ട് (68) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്...
മലേഷ്യയില്‍ 30 ദിവസം വരെ താമസിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട. ഡിസംബര്‍ ഒന്നുമുതല്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കുമാണ് ഈ ഇളവ് എന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അറിയിച്ചു. പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തിയ...
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 46,000ലേക്ക് നീങ്ങുന്ന സ്വര്‍ണവില ഇന്ന് 200 രൂപയാണ് വര്‍ധിച്ചത്. 45,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 5735 രൂപയാണ്...
തൃശ്ശൂര്‍ കുന്നംകുളം മങ്ങാട് പൂരത്തിനിടെ ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടകര സ്വദേശി സജീവനാണ് പരിക്കേറ്റത്. ‘കൊണാര്‍ക്ക് കണ്ണന്’ എന്ന ആനയാണ് ഇടഞ്ഞത്. മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ഇന്നലെ...
ചൈനയിലെ പുതിയ വൈറസ് വ്യാപനത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈനയിലെ വൈറസ് വ്യാപനത്തില്‍ ഇന്ത്യയില്‍ നിലവില്‍ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആശുപത്രി കിടക്കകളും വെന്റിലേറ്ററുകളും...
കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഇന്ന് സംഘാടകരുടെ മൊഴി രേഖപ്പെടുത്തും. തൃക്കാക്കര എസിപി ബേബി പി വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്. സംഗീത നിശ...
ആലപ്പുഴ മറ്റപ്പള്ളിയില്‍ നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് വീണ്ടും കുന്നിടിക്കല്‍. സര്‍വ കക്ഷി തീരുമാനം ലംഘിച്ചാണ് മണ്ണെടുക്കാന്‍ യന്ത്രങ്ങളുമായി സംഘം എത്തിയത്. മണ്ണെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരിക്കെയാണ് വീണ്ടും മണ്ണെടുക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നവംബര്‍ 13നാണ്...
സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വില്ക്കാന് അനുമതി. പൊതുമേഖലാ സ്ഥാപനമായ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഐഐഡിസി) കീഴില്‍ ഉല്‍പ്പാദിപ്പിക്കുന്ന ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണ് റേഷന്‍കടകള്‍വഴി 10 രൂപയ്ക്ക് വില്‍പ്പന നടത്തുക....
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി തിങ്കളാഴ്ച ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കേരളം, കര്‍ണാടക, ലക്ഷദ്വീപ്...
കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷ വിമർശനമുയര്‍ത്തിയ കേന്ദ്രമന്ത്രി നിർമല സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം പിടിച്ചുവച്ച് വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി....
ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര ടണലിംഗ് ഉപദേഷ്ടാവ് അര്‍നോള്‍ഡ് ഡിക്സ്. തുരങ്കത്തിനുള്ളിലെ പാറകള്‍ക്ക് എന്തെങ്കിലും തരത്തില്‍ രൂപാന്തരം സംഭവിച്ചതാകാം ഇങ്ങനെയൊരു അപകടം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ച ഡ്രില്‍ തകര്‍ന്നതോടെ...
കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് 4 പേർ മരിച്ച സംഭത്തിൽ സുരക്ഷാ വീഴ്ച്ച ഉണ്ടായെന്ന് പൊലീസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് സമർപ്പിച്ചത്. മതിയായ സുരക്ഷാ നടപടികൾ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. അപകടത്തിൽ നാലുപേരും...
ചൈനയിൽ പടർന്നു പിടിച്ച അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിദഗ്ധ സമിതി യോഗം ചേര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രത തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ചൈനയിൽ നൂറ് കണക്കിന് കുട്ടികളിലാണ് അജ്ഞാത ന്യൂമോണിയ പടർന്നു പിടിച്ചത്....
115 കഞ്ചാവ് പൊതികളുമായി തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാർത്ഥി എക്സൈസ് പിടിയിൽ. എക്സൈസ് മൊബൈൽ ഇന്റെർവെൻഷൻ യൂണിറ്റ് കള്ളിക്കാട് മൈലോട്ട് മൂഴിയിൽ വച്ച് പിടികൂടിയ കുട്ടിയുടെ ബാഗിൽ മിഠായി കുപ്പികളിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് കഞ്ചാവ്...
2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് റോബിൻ ബസ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ....
വളരെ ദുഃഖകരമായ ദിവസം ആണ് ഇന്നത്തേതെന്നും കുസാറ്റിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായുള്ള മറ്റെല്ലാ പരിപാടികളും ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്, ആഘോഷപരിപാടി നടക്കുന്നതിനിടെയുണ്ടായ അവിചാരിത ദുരന്തമാണ് കുസാറ്റിലേത്. നാലുപേരാണ് മരിച്ചത്. നിരവധി പേരാണ്...
കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര് ബിന്ദു. മുന്നൊരുക്കങ്ങളിലെ പാളിച്ച അടക്കം പരിശോധിക്കും. അപകടത്തിന് കാരണമായ വസ്തുതകള്‍ അടക്കം...
സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചതായി കൊച്ചി സര്‍വകലാശാല അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. അതിനിടെ, സംഭവം മൂന്നംഗ...
ശ്രീനാരായണ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന് നയിച്ച ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു. ഡോ. എംഎന്‍ സോമന് ചെയര്‍മാനായും വെള്ളാപ്പള്ളി നടേശന് സെക്രട്ടറിയായും തുടരും. തുഷാര്‍ വെള്ളാപ്പള്ളിയാണ് അസിസ്റ്റന്റ് സെക്രട്ടറി. ഡോ. ജി ജയദേവന് ആണ്...
കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ വീഴ്ചയുണ്ടായെന്ന് വൈസ് ചാന്‍സിലര്‍. പ്രോഗ്രാമിന്റ സമയത്തിന് അനുസരിച്ച് വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന് മാധ്യമങ്ങളോട് പറഞ്ഞു. പരിപാടി തുടങ്ങാന്‍...
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനാണ് നിര്‍ദേശം. പകര്‍ച്ചപ്പനി പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന...
കളമശേരി കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസിന്റെ ഇന്നത്തെ സാംസ്കാരിക പരിപാടികൾ ഒഴിവാക്കി. രാവിലെ ഒന്‍പത് മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്നേഹതീരം കൺവെൻഷൻ സെന്ററിൽ പ്രഭാതയോഗം ചേരും. എന്നാൽ പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും...
കൊച്ചി കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരുടെ പോസ്റ്റ്മോർട്ടം ഇന്ന്. രാവിലെ ഏഴിന് നടപടികൾ ആരംഭിക്കും. ഒരേസമയം കളമശ്ശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപായി മൃതദേഹങ്ങൾ...
കുസാറ്റിൽ ടെക്ക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ അപകടമുണ്ടായ സംഭവത്തെ കുറിച്ച് വിശദീകരിച്ച് ദൃക്സാക്ഷിയായ വിദ്യാർത്ഥി. ആദ്യം വന്നവർ കാലിടറി വീഴുകയും ഇതിന് മുകളിലേക്ക് മറ്റ് വിദ്യാർത്ഥികളും വീണാണ് അപകടം സംഭവിച്ചതെന്ന് വിദ്യാർത്ഥി പറയുന്നു....
കൊച്ചി കളമശ്ശേരി കുസാറ്റ് സർവകലാശാല ക്യാംപസിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചതായി റിപ്പോർട്ടുകൾ. 46 പേർക്ക് പരിക്കേറ്റതായാണ് വിവരം. കുസാറ്റ് ടെക് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്കിടെയാണ് അപകടം. നാല് പേരും ആശുപത്രിയിൽ...
ഉത്തരകാശിയിലെ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പതിനാലാം ദിവസവും വൈകുന്നു.ഓഗർ മെഷീൻ തകരാറിലായതിനാലും ബ്ലേഡ് കുഴലിനുള്ളിൽ കുടുങ്ങിയതിനാലും രക്ഷാപ്രവർത്തനത്തിന് കൂടുതൽ സമയമെടുക്കുമെന്ന് വിദഗ്ധർ പറഞ്ഞു. രക്ഷാപ്രവർത്തകർ ഒരു സമ്മർദ്ദത്തിനും വിധേയരാകരുതെന്നും ക്ഷമയാണ് ഇപ്പോൾ ആവശ്യമുള്ളതെന്നും ദേശീയ...
കേന്ദ്രസർക്കാരിന്റെ അംഗീകാരമില്ലാതെയും മതിയായ രേഖകളില്ലാതെയും പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്താൻ പരിശോധന. ഇത്തരം ധനകാര്യസ്ഥാപനങ്ങൾക്കെതിരെ കൂടുതൽ പരിശോധനകൾ നടത്തിവരുന്നതായി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അറിയിച്ചു. കമ്പനി രജിസ്ട്രാർ ഔദ്യോഗികമായി ലഭ്യമാക്കിയ പട്ടിക പുന:പരിശോധിക്കണമെന്ന് നിധി...
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. ഇന്നലെ പ്രതിഭാഗം...
കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസകിന് സമന്‍സ് അയക്കാന്‍ ഇഡിക്ക് അനുമതി. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയത്. ഐസകിന് ഉത്തരവ് അയക്കരുതെന്ന ഇടക്കാല ഉത്തരവ് പരിഷ്കരിച്ചാണ് നടപടി. മസാല ബോണ്ടില്‍...
ശ്രീധന്യ കൺസ്ട്രക്ഷനിൽ നിന്നും കണ്ടെത്തിയ ക്രമക്കേടുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് ഉടൻ ഇഡിക്ക് കൈമാറും. കണക്കിൽ പെടാത്ത 360 കോടിയുടെ ഇടപാടുകളാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ഇല്ലാത്ത ചെലവുകൾ കാണിച്ച് നികുതി...
ലിസി ആശുപത്രിയില്‍ നടന്ന 16 കാരന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മസ്തിഷ്ക്ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണ് 16കാരനില്‍ തുന്നിച്ചേര്‍ത്തത്. സര്‍ക്കാര്‍ ഹെലികോപ്ടറിലായിരുന്നു ഹൃദയം തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ എത്തിച്ചത്. തിരുവനന്തപുരത്ത് മസ്തിഷ്ക...
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഡല്‍ഹി സകേത് കോടതിയാണ് വിധി പറഞ്ഞത്. ഡല്‍ഹി സ്വദേശികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് കുമാര്‍, അജയ് സേത്ത്...
തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്. ഇന്നലെ...
കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ലെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ വ്യാപന മേള ഉത്ഘാടനം...
കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന വ്യാപകമായി 88 സ്ക്വാഡുകള്‍ 1287 ഷവര്‍മ വില്പന...
ഫാദർ അജി പുതിയപറമ്പിലിന് മത – സാമൂഹ്യ വിലക്കുമായി താമരശ്ശേരി രൂപതാ നേതൃത്വം. കുർബാന സ്വീകരിക്കുന്നത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്നതിന് വരെ വിലക്കുണ്ട്. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പരസ്യമായ...
നവകേരള സദസിന് ഇനി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍. കുട്ടികളെ നവകേരള സദസില്‍ പങ്കെടുപ്പിക്കുന്നത് അവസാനിപ്പിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ചയോടെ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നവകേരള സദസിനായി സ്കൂള്‍...
2023 അവസാനിക്കുന്നതിന് മുൻപ് ഏതെങ്കിലും ബാങ്ക് ഇടപാടുകൾ നടത്താൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കണം. ഡിസംബറിൽ 18 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിട്ടേക്കാം. ഗസറ്റഡ് അവധി, ആഴ്ചതോറുമുള്ള അവധി, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെ അവധി എന്നിവയ്ക്ക് പുറമെ രാജ്യവ്യാപകമായി ബാങ്ക്...
സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് അനധികൃതമായി ക്രിസ്ത്യന്‍...