മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും രാജിവെച്ചു. മുഖ്യമന്ത്രിയെ കണ്ടാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണമേറ്റ സമയത്തെ ധാരണ പ്രകാരമാണ് രാജി. യഥാര്‍ത്ഥത്തില്‍...
സംസ്ഥാന വൈദ്യുതി ബോർഡ്, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും, കമ്മീഷൻ അംഗീകരിച്ച ഇന്ധനചെലവിനേക്കാൾ ഇന്ധന വിലയിലുണ്ടായ വർദ്ധനവ് മൂലമുണ്ടായ അധികബാധ്യത ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിനു സമർപ്പിച്ച...
നാട്ടുകാരെ ഭീതിയിലാഴ്ത്തി വയനാട് വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. വാകേരി സിസി സ്വദേശി ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ വീടിന് പരിസരത്തെത്തിയ കടുവ പശുവിനെ ആക്രമിച്ച് കൊന്നു. ഇന്ന് രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് പശു തൊഴുത്തിന് പുറത്ത് നില്‍ക്കുന്നത്...
സൗദിയിൽനിന്നു ക്രൂഡ് ഓയിലുമായി മംഗലാപുരത്തേക്ക് വരികയായിരുന്ന കപ്പലിനു നേരെ ഡ്രോൺ ആക്രമണം. അറബിക്കടലിൽ വച്ചാണ് എം വി ചെം പ്ലൂട്ടോ കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. മുംബൈ തീരത്ത് അറ്റകുറ്റ പണി നടത്തിയ ശേഷം കപ്പൽ...
പൂരം പ്രതിസന്ധി ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം ഇന്ന്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വൈകിട്ട് രാമനിലയത്തിലാണ് യോഗം. കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളും തിരുവമ്പാടി പാറമേക്കാവ് ദേവസ്വം പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും....
നവജാത ശിശുവിനെ വീട്ടിലെ ശൗചാലയത്തിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തൃശൂർ അടാട്ടാണ് സംഭവം. 42കാരിയായ അമ്മ പൊലീസ് നിരീക്ഷണത്തിൽ. രക്തസ്രാവത്തെ തുടർന്നു ശനിയാഴ്ച രാത്രി യുവതി ബന്ധുക്കൾക്കൊപ്പം...
സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള സദസ് പൂര്‍ത്തിയായതോടെ മന്ത്രിസഭാ പുനഃസംഘടനയുടെ ചര്‍ച്ചകളിലേക്ക് എൽഡിഎഫ് കടക്കും. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ചര്‍ച്ചയാകും. മുന്നണിയിൽ ഒറ്റ എംഎൽഎ മാത്രമുള്ള നാല് പാര്‍ട്ടികൾ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടാക്കിയ...
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍. 35 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ കൊച്ചിയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത് കിഴക്കന്‍ രാജസ്ഥാനിലെ സികറിലാണ്, 2.8 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ...
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രതിഷേധ മാര്‍ച്ചിന്റെ ഉദ്ഘാടന ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന് സംസാരിക്കുന്നതിനിടെ ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ...
ക്രിസ്മസിന് സ്പെഷ്യൽ വന്ദേ ഭാരത്. ഈ മാസം 25 ന് ചെന്നൈ മുതൽ കോഴിക്കോട് വരെ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. പുലർച്ചെ 4.30 ന് ചെന്നൈയിൽ...
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനെ ന്യായികരിച്ച് മുഖ്യമന്ത്രി. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പോലീസില്‍ വിശ്വാസക്കുറവില്ല. പോലീസ് കേസെടുക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ അല്ലെന്ന് നിങ്ങള്‍ക്ക് തെളിയിക്കാം. ശബ്ദം ഉയര്‍ത്തി വിരട്ടാമെന്ന് ആരും കരുതേണ്ട. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ 752 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലു പേര് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. ഇതോടെ...
ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായെന്നും 850,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ലോകാരോഗ്യ സംഘടന. കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8ശതമാണ് കുറഞ്ഞത്. 3,000-ത്തിലധികം...
ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോർച്ച പ്രതിഷേധത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. ഡിജിപിയുടെ വീട്ടിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആർആർആർഎഫിലെ പൊലീസുകാരായ മുരളീധരരൻ നായർ, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവർക്കെതിരെയാണ് വകുപ്പ് തല നടപടിയെടുത്തത്. ഉദ്യോഗസ്ഥർക്ക് സുരക്ഷാ വീഴ്ചയുണ്ടായെന്ന്...
ഭക്ഷ്യ പൊതുവിതരണ വകുപ്പുന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ കുപ്പിന്റെ സഹകരണത്തോടെ കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തെ റേഷന്‍കടകളിലൂടെ കുടിവെള്ളം ലഭ്യമാക്കുന്ന സുജലം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം തൈക്കാട്, ഗവ. റസ്റ്റ് ഹൗസ്...
കേരളത്തിലെ കൊവിഡ് കേസുകളുടെ വർധന കണക്കിലെടുത്ത് അതിർത്തിയിൽ നിയന്ത്രണം ശക്തമാക്കി കർണാടക. കേരള – കർണാടക അതിർത്തികളിൽ കർശന പരിശോധന നടത്തും. രോഗലക്ഷണമുള്ളവർക്ക് സംസ്ഥാനത്തേക്ക് പ്രവേശനമില്ല. 24 മണിക്കൂറും പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. ബസ് യാത്രക്കാർ...
അഞ്ച് കൊലക്കേസുകളില്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയവെ ജയാനന്ദന് എഴുതിയ ‘പുലരി വിരിയും മുന്‍പേ’ എന്ന പുസ്തകം എറണാകുളം പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിനായി ജയാനന്ദന് ഹൈക്കോടതി രണ്ട് ദിവസത്തെ...
എറണാകുളത്ത് അങ്കമാലിയില്‍ ഇന്നലെ നടന്ന തീപിടിത്തത്തില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ആള് മരിച്ചു. കരയാമ്പറമ്പ് സ്വദേശി കെ എ ബാബു ആണ് മരിച്ചത്. അങ്കമാലി കറുകുറ്റിയില്‍ ഇന്നലെയാണ് വന്‍ തീപിടിത്തം ഉണ്ടായത്. ന്യൂ ഇയര്‍ കുറി സ്ഥാപനത്തിന്റെ...
ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതില്‍ അന്തിമതീരുമാനം നാളെ. ഇതു സംബന്ധിച്ച് ഇടത് മുന്നണിയോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. സത്യപ്രതിജ്ഞ 29ന് നടക്കുമെന്നാണ് വിവരം. രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) എല്‍ഡിഎഫ്...
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസര്‍ഗോഡ് മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ മാസം 18 ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന്...
കാട്ടാക്കടയില്‍ നവകേരള ബസ് കടന്ന് പോകുന്നതിനിടെ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കടകളില്‍ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നവകേരള ബസ് എത്തിയപ്പോള്‍ വാഹനത്തിന് മുന്നിലേക്ക്...
പുതിയ തലമുറ സർക്കാരിന് നൽകുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തിൽ വാഹനത്തിനു...
എഐ കാമറക്കുമുന്നില്‍ അപകടകരമായ രീതിയില്‍ ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുകയും നമ്പര്‍ പ്ലേറ്റ് കൈകൊണ്ട് മറച്ച് ഓടിക്കുകയും ചെയ്ത മൂന്ന് ബൈക്ക് യാത്രികരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട്...
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലുള്ള പ്രതി ഡോക്ടർ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളാടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച്...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46000 ത്തിനു മുകളിലാണ് കഴിഞ്ഞ ഒരഴ്ചയായി സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില...
ആലുവ എയര്‍പോര്‍ട്ട് റോഡില്‍ വിരണ്ടോടിയ പോത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. റോഡിലൂടെ സ്കൂട്ടറില്‍ പോകുകയായിരുന്ന ആളെ വണ്ടിയില്‍ നിന്ന് പോത്ത് ഇടിച്ചിട്ടു. താഴെ വീണ ഇദ്ദേഹത്തെ പോത്ത് ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റേയും നാട്ടുകാര്‍ പോത്തിനെ ഓടിക്കാന്‍ ശ്രമിക്കുന്നതിന്റേയും ദൃശ്യങ്ങളും...
ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് മലയാള സിനിമ ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് രണ്ടാം...
ഭാര്യയെയും കുഞ്ഞിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നടുകുന്ന് സ്വദേശി രൂപേഷ് ആണ് മരിച്ചത്. സ്വയം തീകൊളുത്തി ഇയാള്‍ ജീവനൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പത്തനാപുരം നടുകുന്നില്‍ ആണ് സംഭവം. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ 27കാരിയായ...
സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഒരാള്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 2606 ആയി. രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍ 2,699 ആണ്. കഴിഞ്ഞ 24...
പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്പെന്‍ഷനെതിരെ ഇന്ത്യ മുന്നണി പ്രതിഷേധം ഇന്ന് ജന്തര്‍ മന്ദറില്‍. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് തീരുമാനം. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സുരക്ഷാ വീഴ്ച ചര്‍ച്ച...
അതീവ സുരക്ഷാ മേഖലയായ കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തു. നാവികസേനയ്ക്കായി നിർമ്മാണത്തിൽ...
തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്കുണ്ടായ ഡിവൈഎഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആറ്റിങ്ങല്‍ യൂത്ത് കോണ്‍ഗ്രസ്...
വിധവാ പെൻഷൻ മുടങ്ങിയതിനെതിരായ മറിയക്കുട്ടിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനെ വിമർശിച്ചിരുന്നു. ജൂലൈ മുതലുള്ള 5 മാസത്തെ പെൻഷനാണ് മറിയക്കുട്ടിയ്ക്ക് സർക്കാരിൽ നിന്നും ലഭിക്കാനുള്ളത്. ഈ കുടിശ്ശിക...
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് കെ എസ് യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെയായിരുന്നു മാര്‍ച്ച്. നവകേരള സദസ്സിന്റെ ഫ്ലെക്സുകളും ബോര്‍ഡുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കെപിസിസി ആസ്ഥാനത്തു നിന്നാണ് ഡിജിപി...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലെത്തി. ഉച്ചയ്ക്ക് 12 മണിയോടെയാണ് ജലനിരപ്പ് 140 അടിയിലെത്തിയത്. ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി തമിഴ്നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നീരൊഴുക്ക്...
മറിയക്കുട്ടിക്ക് പെന്ഷന് നല്‍കിയേ തീരൂവെന്ന് ഹൈക്കോടതി. അല്ലെങ്കില്‍ മൂന്നുമാസത്തെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റെയും ആഹാരത്തിന്റെയും ചെലവ് കൊടുക്കൂ. മറ്റു കാര്യങ്ങള്‍ക്ക് ചെലവാക്കാന്‍ സര്‍ക്കാരിന് പണമുണ്ടെന്ന് വിമര്‍ശനം. ക്രിസ്മസിന് പെൻഷൻ ചോദിച്ചു...
ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകൾ ഏർപ്പെടുത്തി അധികൃതർ. ഉപഭോക്താക്കൾ 7715012345, 7718012345 എന്നി ഐവിആർഎസ് നമ്പറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈ നമ്പറുകൾ അഞ്ചു വർഷമായി നിലവിലുണ്ടെങ്കിലും പ്രവർത്തനരഹിതമായ 9446256789 എന്ന...
മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവിനെ പൊലീസ് തെരയുന്നതിനിടെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് ഇന്നു രാവിലെ വീടിനു സമീപത്തെ പുഴയോരത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൂലമറ്റം...
പുതുവര്‍ഷത്തിനു മുന്നോടിയായി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് കാമ്പെയിന് തുടക്കം കുറിച്ചു. ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെയുള്ള ജിങ്കിള്‍ ഡീല്‍സില്‍ ലൈഫ് ടൈം സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഇലക്ട്രോണിക്സ്,...
സംസ്ഥാന പൊലീസ് മേധാവിയുടെ നിരന്തര ആവശ്യം ആഭ്യന്തര വകുപ്പ് വീണ്ടും തള്ളിയതോടെ, ഗ്രേഡ് എസ്.ഐമാർ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് ഒടുവിൽ പൊലീസും ഉത്തരവിറക്കി. സ്ഥാനക്കയറ്റം വഴി എസ്.ഐമാരാവുന്നവർ (ഗ്രേഡ് എസ്.ഐ) വാഹന പരിശോധന നടത്തേണ്ടതില്ലെന്നും...
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ മൂന്നൂറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര് മരിച്ചു. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2341 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡും ശ്വാസകോശ അസുഖങ്ങളും വര്‍ധിക്കുന്നതിനിടെ...
യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്. രണ്ടരലക്ഷം രൂപയുടെ പോലീസ് മുതൽ നശിപ്പിച്ചതായാണ് കണക്ക്. വിവിധ എഫ്.ഐ.ആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്. നാശനഷ്ടം സംഭവിച്ചത് പൊലീസിന്റെ മൂന്ന് വാഹനങ്ങൾക്കാണ്. ഇതിൽ പിങ്ക് പൊലീസിന്റെ വാഹനവും...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,200 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5775 രൂപ നല്‍കണം. നാലിന് 47,000 കടന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. 13 വരെയുള്ള 9 ദിവസം...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. ഡാമിലെ ജലനിരപ്പ് 139. 90 അടിയിലെത്തി. നീരൊഴുക്ക് കൂടിയതും, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. ഇതേ നീരൊഴുക്ക് തുടര്‍ന്നാല്‍ നാലു മണിക്കൂര്‍ കൊണ്ട്...
ദേശീയ പാതകളില്‍ ഉപഗ്രഹ സഹായത്തോടെ ടോള്‍ പിരിവ് ആരംഭിക്കാന്‍ നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ). 2024 മാര്‍ച്ച് മുതല്‍ ജിപിഎസ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനമൊരുക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി...
നവകേരള സദസ്സിന്റെ തിരുവനന്തപുരം ജില്ലയിലെ പര്യടനം ഇന്ന് മുതൽ ആരംഭിക്കും. ഇന്നലെ രാത്രിയോടെയാണ് നവകേരള സദസ്സ് വർക്കലയിൽ എത്തിയത്. രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗവും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനവും നിശ്ചയിച്ചിരിക്കുന്നത്. ചിറയൻകീഴ്, ആറ്റിങ്ങൽ,...
സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. സംഭവത്തില്‍ 30 പേരെ പ്രതിചേര്‍ത്തു. ഷാഫി പറമ്പില്‍, എം.വിന്‍സന്റ് എംഎല്‍എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരേ പൊലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ചുമത്തി...
ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ ഇന്നലെ ലോക്സഭയിൽ പാസാക്കിയിരുന്നു. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനൽ...
നവ കേരള സദസ് പര്യടനത്തിനിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ പലയിടത്തും സംഘര്‍ഷം. സെക്രട്ടേറിയേറ്റിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ മാര്‍ച്ചിൽ...
നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ബഹുജനമാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന വ്യാപകമായി 564 പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. വിവിധ സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും...