Connect with us

ദേശീയം

തീവ്രവാദത്തിന് പുതിയ നിർവചനം, ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ; പുതിയ ക്രിമിനൽ നിയമ ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

Published

on

IMG 20231221 WA0001

ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ ഇന്നലെ ലോക്‌സഭയിൽ പാസാക്കിയിരുന്നു. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872-ലെ ഇന്ത്യൻ തെളിവ് നിയമത്തിനും പകരമായിട്ടാണ്‌ യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കുക.

പുതിയ ബില്ലുകൾ പ്രകാരം ഒരു വ്യക്തി പരാതിപ്പെട്ടതിനു ശേഷം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് മൂന്നു മുതൽ 14 ദിവസം വരെയേ എടുക്കാവൂ. മൂന്ന് ദിവസത്തിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 14 ദിവസത്തിനുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥ. മൂന്ന് മുതൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ, പ്രാഥമിക അന്വേഷണം 14 ദിവസത്തിനകം പൂർത്തിയാക്കണം. കുറഞ്ഞ ശിക്ഷയുള്ള കേസുകളിൽ മൂന്ന് ദിവസത്തിനകം എഫ്ഐആർ ഫയൽ ചെയ്യണം.

ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷയ്‌ക്ക് ശുപാർശയുണ്ട് പുതിയ നിയമയത്തിൽ. അ​ഞ്ചോ​ ​കൂ​ടു​ത​ലോ​ ​പേ​ർ​ ​ചേ​ർ​ന്ന് ​ജാ​തി,​ ​ഭാ​ഷ,​ ​വി​ശ്വാ​സം​ ​എ​ന്നി​വ​യു​ടെ​ ​പേ​രി​ൽ​ ​കൊ​ല​ന​ട​ത്തി​യാ​ൽ​ ​ആ​ൾ​ക്കൂ​ട്ട​ ​കൊ​ല​യാ​വും എന്നതാണ് പുതിയ നിർവചനം.​ ​കേസിൽപ്പെട്ട, രാജ്യത്തിനു പുറത്തുള്ളവർ 90 ദിവസത്തിനകം കോടതിക്കു മുമ്പാകെ ഹാജരായില്ലെങ്കിൽ അവരുടെ അസാന്നിധ്യത്തിൽ വിചാരണ നടത്തുന്ന ട്രയൽ ഇൻ ആബ്സൻസ് വ്യവസ്ഥ പുതിയ നിയമ പ്രകാരമുണ്ടാകും. കുറ്റവിമുക്തനാക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ പ്രതിക്ക് ഏഴു ദിവസം ലഭിക്കും. ഏഴു ദിവസത്തിനുള്ളിൽ ജഡ്ജി വാദം കേൾക്കണം. 120 ദിവസത്തിനുള്ളിൽ കേസ് വിചാരണയ്‌ക്ക് വരും. കുറ്റകൃത്യം നടന്ന് 30 ദിവസത്തിനുള്ളിൽ ഒരാൾ കുറ്റം സമ്മതിച്ചാൽ ശിക്ഷയിൽ ഇളവു വരും. 30 ദിവസത്തിനകം എല്ലാ രേഖകളും ഹാജരാക്കണം. അതിൽ താമസം വരുത്തരുത്.

Also Read:  എത്ര വേദനയുണ്ടെങ്കിലും പെയിൻ കില്ലര്‍ കഴിക്കരുതാത്ത സന്ദര്‍ഭങ്ങള്‍...

മനുഷ്യക്കടത്ത് നിയമങ്ങൾ ലിംഗഭേദമില്ലാത്തതാക്കി. 18 വയസിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ പുതിയ നിയമങ്ങൾക്ക് കീഴിൽ പോക്സോ തത്തുല്യമായ വകുപ്പുകൾ സ്വയമേവ കൊണ്ടുവരും. വാഹനാപകടത്തിൽ പരിക്കേറ്റയാളെ അതേ ഡ്രൈവർ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയാണെങ്കിൽ, അവർക്ക് ചെറിയ ശിക്ഷയാണ് ലഭിക്കുക. ഹിറ്റ് ആൻഡ് റൺ കേസിന് കടുത്ത ശിക്ഷ ലഭിക്കും. രാ​ജ്യ​ത്തി​ന്റെ​ ​പ​ര​മാ​ധി​കാ​രം,​ ​സു​ര​ക്ഷ,​ ​അ​ഖ​ണ്ഡ​ത,​ ​സാ​മ്പ​ത്തി​ക​ ​സു​ര​ക്ഷ​ ​എ​ന്നി​വ​യ്ക്ക് ​നേ​രേ​യു​ള്ള​ ​ഏ​തു​ ​ഭീ​ഷ​ണി​യും,​ ​ആ​ക്ര​മ​ണ​വും​ ​തീവ്രവാദമായി കണക്കാക്കും എന്നത് പുതിയ നിർവചനം. ഇന്നലെ ലോകസഭയിൽ ഇന്ത്യമുന്നണി അംഗങ്ങളുടെ അസാന്നിദ്ധ്യത്തിലായിരുന്നു മൂന്നു ബില്ലുകളുടെ ചർച്ചയും പാസ്സാക്കലും.

Also Read:  10 കാരിയായ മകളെ കൊന്ന കേസിൽ പ്രതി അച്ഛൻ മാത്രം; വൈഗ കൊലക്കേസിന്റെ വിചാരണ പൂർത്തിയായി, വിധി ഈ മാസം 27ന്
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

metro rail tvm.jpg metro rail tvm.jpg
കേരളം8 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

ksrtc mayor arya.jpg ksrtc mayor arya.jpg
കേരളം9 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

driving test.jpeg driving test.jpeg
കേരളം11 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

kseb.jpg kseb.jpg
കേരളം12 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

20240501 084847.jpg 20240501 084847.jpg
കേരളം13 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

20240501 073503.jpg 20240501 073503.jpg
കേരളം14 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

Screenshot 20240429 135641 Opera.jpg Screenshot 20240429 135641 Opera.jpg
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

arya rajendran.jpg arya rajendran.jpg
കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

cybercrime.jpg cybercrime.jpg
കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

arya.jpg arya.jpg
കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ