കോവിഷീല്‍ഡ് വാക്സിന് സ്വീകരിക്കുന്നതിന് രണ്ടു ഡോസുകള്‍ തമ്മില്‍ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി. ഫലപ്രാപ്തിയാണോ അതോ ലഭ്യതയാണോ ഈ ഇടവേള നിശ്ചയിച്ചതിനു മാനദണ്ഡമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. തൊഴിലാളികള്‍ക്കു രണ്ടാം ഡോസ്...
വീണ്ടും തട്ടിപ്പുമായി നടി ലീന മരിയ പോളും കൂട്ടാളിയും. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്ന മലയാളി നടി ലീന മരിയ പോളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)...
കൊവിഡ് പ്രതിസന്ധി കാരണം ദുബൈയിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാത്ത പ്രവാസികളുടെ വീസാ കാലാവധി ദീര്‍ഘിപ്പിച്ചു. ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബൈയാണ് ഇക്കാര്യം തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍...
സംസ്ഥാനത്ത് വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,29,618 പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 1,170 സര്‍ക്കാര്‍ കേന്ദ്രങ്ങളും 343 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1513 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്. കോവിഡ്...
എടക്കരയിൽ യുവ ഡോക്ടർ അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്ത് മരുതയിൽ കളത്തിൽ മോഹനന്റെ മകൾ രേഷ്മ(25)യെയാണ് വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്മ ഓണം...
കേരളത്തില്‍ ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699,...
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഇന്ന് വര്‍ധിച്ചുവരികയാണ്. അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായി എന്ന് പറഞ്ഞ് പരാതിയുമായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്....
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരാനിരുന്ന നാളത്തെ കൊവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്ച യോഗം ചേരാനാണ് സാധ്യത. ഓണാഘോഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുമോ എന്ന ആശങ്ക ആരോഗ്യപ്രവർത്തകർ പങ്കുവെക്കുന്നതിനിടെയാണ് നാളത്തെ...
ദിവസ വേതനക്കാരനായ ഭർത്താവിനെ ജോലിയിൽ നിന്നു നീക്കം ചെയ്ത മനോവിഷമത്തിൽ ഭാര്യ ജീവനൊടുക്കി. കൊച്ചി കോലഞ്ചേരി കറുകപ്പള്ളി പുല്ലിട്ടമോളയിൽ സുരേന്ദ്രന്റെ ഭാര്യ സിന്ധു (45)വാണ് മരിച്ചത്. കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ചൂണ്ടി വാട്ടർ അതോറിറ്റിയിൽ 10...
മാധ്യമ പ്രവർത്തകൻ വി.കെ.സുനിൽ അന്തരിച്ചു. കേരള പത്ര പ്രവർത്തക അസോസിയേഷൻ അംഗം കൂടിയായ ഇദ്ദേഹം ന്യൂസ് 14 ചാനലിലെ മാധ്യമ പ്രവർത്തകനാണ്. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ വി.കെ.സുനിൽ (50) വയറു സംബന്ധമായ ചികിത്സയിലിരിക്കെ ഇന്ന്...
കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി ആദ്യ കോണ്‍ക്രീറ്റ് റോഡ് ഒരുങ്ങുന്നു. ദേശിയപാത 66 ന്റെ വികസനത്തിന്റെ ഭാഗമായി മുക്കോല മുതല്‍ കാരോട് വരെയുള്ള 16.5 കി.മി. ദൂരത്തിലാണ് കോണ്‍ക്രീറ്റ് റോഡ് തയ്യാറാക്കുന്നത്. എല്‍ആന്റ്ടി കണ്‍സ്ട്രക്ഷന്‍സാണ്...
കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍ 1007, കണ്ണൂര്‍ 778, കൊല്ലം 766, ആലപ്പുഴ 644, തിരുവനന്തപുരം 484, കോട്ടയം 415,...
ആദായനികുതി വകുപ്പിന്റെ പുതിയ ഇ- ഫയലിങ് പോര്‍ട്ടലില്‍ തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ സംഭവിക്കുന്ന പശ്ചാത്തലത്തില്‍ ഇന്‍ഫോസിസ് മേധാവിയെ കേന്ദ്രസര്‍ക്കാര്‍ വിളിപ്പിച്ചു.ഇ- ഫയലിങ് പോര്‍ട്ടല്‍ ആരംഭിച്ച് രണ്ടുമാസമായിട്ടും തകരാറുകള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ നാളെ വിശദീകരണം നല്കാന് ഇന്‍ഫോസിസ്...
പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പുതിയ നീക്കങ്ങളുമായി പ്രതികൾ. പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കുമെന്നും, നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും പോപ്പുലർ ഫിനാൻസ് അറിയിച്ചു. അബുദാബി കേന്ദ്രീകരിച്ചുള്ള ഡി കാപ്പിറ്റൽ പോർട്ട്ഫോളിയോ ,പോപ്പുലർ...
കൊടൈക്കനാലില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. പഴനി – കൊടൈക്കനാല്‍ റോഡിലെ കുമ്പൂര്‍പ്പാടത്ത് വെച്ചാണ് അപകടമുണ്ടായത്. ഡ്രൈവറടക്കം 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം സ്വദേശികളാണ് വാനിലുണ്ടായിരുന്നത്. എറണാകുളത്ത് നിന്നും കൊടൈക്കനാലിലേക്ക്...
ബോളിവുഡ് സിനിമ നിര്‍മാതാവും മാധ്യമ പ്രവര്‍ത്തകനുമായിരുന്നു പ്രദീപ് ഗുഹ അന്തരിച്ചു. 68 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി മുംബൈയിലെ കോകിലാബെന്‍ ദീരുഭായ് അംബാനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ പാപിയ ഗുഹയും മകന് സന്‍കെത് ഗുഹയുമാണ് പ്രദീപിന്റെ...
എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ നാലാം ഘട്ടത്തിന്റെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. രാജ്യത്തെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയാണ് ജെഇഇ മെയ്ന്‍. ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. jeemain.nta.nic.in എന്ന വെബ്സൈറ്റില്‍...
കേരളത്തിൽ വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. ഇന്ന് സംസ്ഥാനത്ത് 17.73 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 17,106 പേര്‍ക്കാണ്. ഇതോടെ തിരുവോണ ദിനത്തിലെ കോവിഡ് കണക്ക് ആശങ്ക ഉയർത്തുകയാണ്....
തമിഴ്നാട്ടിൽ തിങ്കളാഴ്ച മുതൽ സിനിമ തിയറ്ററുകൾ തുറക്കാൻ അനുമതി. 50 ശതമാനം സീറ്റുകളിൽ കാണികളെ അനുവദിച്ച് പ്രവർത്തിക്കാനാണ് തിയേറ്ററുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ സംസ്ഥാനത്ത് സ്കൂളുകളും തുറക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ...
സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ വരും മണിക്കൂറുകളില്‍ പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറില്‍ 40...
കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും വ്യാപാരികൾക്ക് ആശ്വാസവാർത്തയുമായി ഡൽഹി സർക്കാർ. കോവിഡ് വ്യാപനത്തെ തുടർന്ന് കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതായി റിപ്പോർട്ട്. കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ മാർക്കറ്റുകൾക്ക് അവരുടെ സാധാരണ സമയം പോലെ പ്രവർത്തിക്കാമെന്ന് ഡൽഹി...
കൊറോണയുടെ മൂന്നാം തരംഗം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ സജ്ജമാണെന്ന് വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. ഇതിനായി 23,123 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ മൂന്നാം തരംഗം കൂടുതലായി ബാധിച്ചേക്കാമെന്നതിനാല്‍ മികച്ച...
രാജ്യത്ത് ഡെല്‍റ്റ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്.30230 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20324 സാമ്ബിളുകളും ഡെല്‍റ്റയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഡെല്‍റ്റ വേരിയന്റ് വ്യാപിക്കുന്നതാണ് പ്രതിരോധശേഷി ആര്‍ജിച്ചശേഷവും രോഗമുണ്ടാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വൈറസ് പകരുന്നത് തടയുന്നതില്‍ വാക്സിന് ഫലപ്രാപ്തി...
രാജ്യത്ത് ഒരു കൊവിഡ് വാക്സീന് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. സൈഡസ് കാഡിലയുടെ നീഡിൽ ഫ്രീ കൊവിഡ് വാക്സീനായ സൈകോവ് ഡിയ്ക്കാണ് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയത്. മറ്റ് വാക്സീനുകളിൽ നിന്നും വ്യത്യസ്ഥമായി...
സംസ്ഥാനത്ത് നാളെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. തിരുവോണ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ തിരുവോണത്തിന് ബാറുകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ടായിരുന്നു. ബെവ്കോ ഔട്ട്ലെറ്റുകള് തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓണത്തിരക്ക് പ്രമാണിച്ച് മദ്യശാലകളുടെ പ്രവര്‍ത്തന സമയം നേരത്തെ കൂട്ടിയിരുന്നു....
ഓണത്തിന് ശേഷവും റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ സൗകര്യമുണ്ടായിരിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ പറഞ്ഞു. ഇന്നലെ വരെ 61ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി. ഇന്നത്തോടെ അത് 70ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ. ചില വ്യാപാരികൾ...
സ്വർണാഭരണങ്ങൾക്ക് പുതിയതായി ഏർപ്പെടുത്തിയ ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ (എച്ച്യുഐഡി) പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ സ്വർണ വ്യാപാരികൾ ഓഗസ്റ്റ് 23 തിങ്കളാഴ്ച്ച കരിദിനം ആചരിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. രാജ്യവ്യാപകമായി സ്വർണ...
പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്കാന് ശുപാര്‍ശ. മൂന്ന് ഡോസുള്ള വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്കാന് ഡ്രഗ്സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയത്....
യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്സാമിനേഷന് II 2021 അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. അവിവാഹിതര്‍ക്കാണ് അവസരം. ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ദെഹ്റാദൂണ്‍-100, ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല-22,...
സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യുഡിഎഫ് എംഎൽഎമാരുടെ നിയമസഭാ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മരണം കണക്കാക്കുന്നത് ചികിത്സിച്ച ഡോക്ടർമാരാണെന്നും ആരോഗ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നു. സംസ്ഥാനതല ഡെത്ത്...
അനിയന്ത്രിതമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയാണ് അന്യസംസ്ഥാന ശര്‍ക്കരകള്‍ കേരളത്തിലേക്ക് എത്തുന്നത്. ബ്ലീച്ചിങ്ങിനും തുണികള്‍ക്ക് നിറം നല്‍കാനും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് ഇവയിൽ കലര്‍ത്തുന്നത്. കേട് കൂടാതിരിക്കാനും കൂടുതല്‍ മൃദുവാകാനും ഹൃദ്രോഗത്തിന് വരെ കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളാണ് ഉപയോഗിക്കുന്നത്. പച്ചക്കറിയിലും...
1963ലെ ഔദ്യോഗിക ഭാഷാ നിയമം കര്‍ശനമായി പിന്തുടരണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപെട്ട് മദ്രാസ് ഹൈക്കോടതി. മധുരയില്‍ നിന്നുള്ള ലോക്സഭാ എം പി എസ് വെങ്കിടേഷ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്ജിയിന്മേല് ജസ്റ്റിസ് എന്‍ കിരുബാക്കരന്‍, എം...
തടവുപുള്ളികൾ ജയിലിൽ കഴിയുന്നത് അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഒരു സുവർണാവസരം. അത് വേറെവിടെയും അല്ലകെട്ടോ കർണ്ണാടക ജില്ലയിലാണ്. നമ്മളിൽ പലരും സിനിമയില്‍ കണ്ടോ, പറഞ്ഞ് കേട്ടോ, വായിച്ചറിഞ്ഞോ മാത്രം പരിചയമുള്ള ജയില്‍ ജീവിതം അനുഭവിച്ചറിയാന്‍ അവസരമൊരുക്കുകയാണ്...
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ രണ്ടര കോടിയിലധികം പേര്‍ക്ക് (2,55,20,478 ഡോസ്) വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ 1,86,82,463 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 68,38,015...
ഇന്ത്യന്‍ പൗരന് കൈവശം വയ്ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡ്. ആധാറില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ യു.ഐ.ഡി.എ.ഐ (യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ) നിഷ്കര്‍ഷിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്. നേരത്തെ ആധാര്‍കാര്‍ഡിലെ മേല്‍വിലാസം...
ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ആര് വി രാംലാലിനെ മാറ്റി. പുതിയ സൂപ്രണ്ടായി ഡോ. സജീവ് ജോര്‍ജ് പുളിക്കലിനെ നിയമിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിറക്കി. കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട്...
സ്വന്തം വാഹനത്തിലിരുന്നും ഇനി കോവിഡ് വാക്സിന് സ്വീകരിക്കാം. ഡ്രൈവ് ത്രൂ വാക്സിനേഷന് സംവിധാനം തിരുവനന്തപുരത്ത് തുടങ്ങുന്നു. വാക്സിനേഷന് സെന്ററിലേക്ക് വരുന്ന വാഹനത്തില്‍ തന്നെ ഇരുന്ന് രജിസ്റ്റര്‍ ചെയ്യാനും വാക്സിന് സ്വീകരിക്കാനും ഒബ്സര്‍വേഷന്‍ പൂര്‍ത്തിയാക്കാനും സാധിക്കും. വാക്സിനേഷന്...
കൊച്ചി മെട്രോ റെയിൽവേ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച ലോക്നാഥ് ബെഹ്റ ഐപിഎസിനെ നിയമിക്കാൻ തീരുമാനം. മൂന്ന് വർഷത്തേക്കാണ് അദ്ദേഹത്തെ നിയമിയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 2016 ജൂൺ ഒന്നു...
സംസ്ഥാനത്ത് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ വാക്സിനേഷന് നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. കൊവിഡ് അവലോകനയോഗത്തിലാണ് അനുബന്ധരോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്കി വാക്സിനേഷന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ നോക്കാന്നും അദ്ദേഹം ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം...
2020ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്ബടം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും. ഇവര്‍ക്ക് അമ്ബതിനായിരം രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. അക്കാദമി പ്രസിഡന്റ് വൈശാഖനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. സമഗ്ര...
സംസ്ഥാന അതിര്‍ത്തിയില്‍ രോഗികളെ തടയരുതെന്ന് കര്‍ണാടകയോട് കേരള ഹൈക്കോടതി നിർദേശിച്ചു. മതിയായ രേഖകള്‍ ഉണ്ടെങ്കില്‍ രോഗികളെ കടത്തിവിടണമെന്നും സ്ഥിരം യാത്രക്കാരെയും വിദ്യാര്‍ഥികളെയും തടയരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് പൊതുതാല്പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല...
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തിരിച്ചെത്താന്‍ കളമൊരുങ്ങുന്നതായി റിപ്പോർട്ട്. സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചുവരുന്ന കാര്യത്തില്‍ സംസ്ഥാന സമിതി തീരുമാനമെടുക്കും. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായായാണ് കോടിയേരിയുടെ തിരിച്ചുവരവ്. 2020 നവംബറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി...
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഭവന വായ്പയ്ക്ക് പ്രോസസിംഗ് ഫീസ് പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഓഫര്‍ കാര്‍ വാങ്ങാന്‍ വായ്പയെടുക്കുന്നവര്‍ക്കും ബാധകമാക്കി.വാഹനവിലയുടെ 90ശതമാനംവരെ...
രാജ്യസുരക്ഷക്കായി പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നതിൽ നിയമതടസമില്ലെന്ന് കേന്ദ്രം സുപ്രീകോടതിയിൽ. രാജ്യസുരക്ഷ കണക്കിലെടുത്ത് എല്ലാ വിവരങ്ങളും വെളിപ്പെടുത്താനാകില്ലെന്നും ദേശിയ സുരക്ഷയ്ക്കും ഭീകരവാദത്തെ നേരിടാനും ചില നിരീക്ഷണങ്ങൾ വേണമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. രാജ്യസുരക്ഷ, പ്രതിരോധ വിഷയങ്ങളിൽ ഇടപെടില്ലെന്ന്...
ലോക്കോ പൈലറ്റിന് പകരം ട്രെയിന്‍ ഓടിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി അടക്കം രണ്ടു പേരെ റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഇസ്റാഫില്‍ (22), 17 വയസ്സുകാരന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമിലായിരുന്ന...
ഒളിമ്പിക്സിൽ രാജ്യത്തിന് വേണ്ടി അഭിമാന നേട്ടം കൈവരിച്ച മലയാളി ഹോക്കി താരം പി. ആർ. ശ്രീജേഷിന് ആദരവുമായി കെഎസ്ആർടിസി. ഒളിമ്പിക്സിൽ വെങ്കലമെഡൽ നേട്ടം രാജ്യത്തിന് സമ്മാനിച്ച പി.ആർ ശ്രീജേഷിന്റെ നേട്ടങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനകരമാകുന്നതിന് വേണ്ടി...
സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ വാക്സിനേഷന് ചരിത്രത്തിലെ സുപ്രധാന ദിനം കൂടിയാണിത്. 2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25...
കേരളത്തിൽ രണ്ടാം തരംഗം വൈകിയാണുണ്ടായതെന്നും ഇതിനെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടി കേരളം സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാജോർജ് പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിൽ കേരളം സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയായിരുന്നു.ആശുപത്രികളിലെത്തുന്ന എല്ലാവർക്കും ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്...
ബെവ്കോ ചില്ലറ വിൽപനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിനും തെരഞ്ഞെടുത്ത ചില്ലറ വിൽപനശാലകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുമുള്ള സൗകര്യം ആഗസ്റ്റ് 17 മുതൽ നടപ്പിലാക്കും. തുടക്കത്തിൽ ഈ സൗകര്യം...
കേരളത്തിന് ഈമാസവും അടുത്ത മാസവുമായി കൂടുതല്‍ വാക്സിന് നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഓണക്കാലത്ത് അതീവ ജാഗ്രത വേണമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. 1.11 കോടി ഡോസ് വാക്സിനാണ് കേരളം ആവശ്യപ്പെട്ടത്....