രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇരുപതിനായിരം കടന്നു. ഒമൈക്രോണ്‍ കേസുകള്‍ 1500ന് അടുത്തായി. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാനും ഹോം ഐസലേഷന്‍ നിരീക്ഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. നേരിയ...
കോവളത്തേതുപോലെ ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പൊലീസ് വിനയത്തോടെ പെരുമാറണം. എന്താണ് സംഭവിച്ചതെന്ന് ആഭ്യന്തര വകുപ്പ് പരിശോധിക്കട്ടയെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കോവളത്തു നടന്നതു തികച്ചും ഒറ്റപ്പെട്ട സംഭവമെന്നു...
ഒമൈക്രോണിന് പിന്നാലെ ആശങ്ക പടര്‍ത്തി ഫ്ളൊറോണ. ഇസ്രയേലില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. 30 വയസുള്ള ഗര്‍ഭിണിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്ളൊറോണ കണ്ടെത്തിയത്. കോവിഡും ഇന്‍ഫ്ളുവന്‍സയും ഒരുമിച്ചു വരുന്ന...
രാജ്യത്ത് കോവിഡ്, ഒമൈക്രോൺ കേസുകളുടെ എണ്ണം കുതിച്ചുയരുമ്പോൾ പരിശോധനകൾ വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ആർടിപിസിആർ പരിശോധനകൾ ഫലം വരാൻ വൈകുന്നതിനാൽ ആന്റിജൻ ടെസ്റ്റുകളും സെൽഫ് ടെസ്റ്റിങ്...
പറവൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ പൊലീസിന് ലഭിച്ചത്. വിസ്മയയെ ജീവനോടെയാണ് തീകൊളുത്തിയതെന്ന് സഹോദരി ജിത്തുവിന്റെ മൊഴി. ചേച്ചിയോടുള്ള മാതാപിതാക്കളുടെ സ്നേഹകൂടുതല് ആണ് വഴക്കിനു കാരണമെന്നും ഇവര്‍ മൊഴി നല്കി. മാതാപിതാക്കള്‍ സഹോദരി...
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷത്തിന് കടുത്ത നിയന്ത്രണം. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ആഘോഷങ്ങള്‍ക്ക് 9.30 വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. ഒന്‍പത് മണിമുതൽ നഗരത്തിലടക്കം നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്ന്...
രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും ഉത്തര്‍പ്രദേശിലുമാണ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 8.067 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1766 പേര് കോവിഡ് മുക്തരായി. 8 പേര് മരിച്ചതായി...
ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. പസഫിക്കിലെ കുഞ്ഞുദ്വീപായ ടോങ്കയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്. പിറകെ സമീപ പ്രദേശങ്ങളായ സമോവ, ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും. ഇനിയും തീരാത്ത വൈറസ് വ്യാപനത്തിന്റെ...
ശബരിമലയിൽ തിരക്ക് കണക്കിലെടുത്ത് ദർശനസമയം ഒരു മണിക്കൂർ നീട്ടി. ഇന്നുമുതൽ 11 മണിക്കാണ് ഹരിവരാസനം. 10 മണിക്കായിരുന്നു ഇതുവരെ നട അടച്ചിരുന്നത്. മകരവിളക്ക് ഉത്സവത്തിന് തീർത്ഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങിയ ഇന്ന് വൻ തിരക്കാണ് രാവിലെ മുതല്‍...
രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് ഒമൈക്രോണ്‍ കേസുകള്‍ ഡെല്‍റ്റയെ മറികടക്കാന്‍ തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ വ്യത്തങ്ങള്‍. പ്രതിദിന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. വിദേശത്ത് നിന്ന് നാട്ടിലെത്തി കോവിഡ് ആകുന്നവരില്‍ 80ശതമാനവും ഒമൈക്രോണ്‍ ബാധിച്ചവരാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍...
ദത്തെടുക്കല്‍ വിവാദത്തിന് പിന്നാലെ അനുപമയും അജിത്തും വിവാഹിതരായി. തിരുവനന്തപുരം പരുത്തിപ്പാറ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും വിവാഹത്തിന് അപേക്ഷ നല്‍കിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് ഇവരുടെ വിവാഹത്തിന്...
സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2വീതം, ആലപ്പുഴ,...
ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് അഞ്ചില്‍നിന്ന് 12ശതമാനമായി ഉയര്‍ത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വ്യാപാരികളില്‍നിന്നും ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നും സമ്മര്‍ദമുണ്ടായതിനെതുടര്‍ന്നാണ് വര്‍ധന തല്‍ക്കാലംവേണ്ടെന്ന് തീരുമാനിച്ചത്. ഫെബ്രുവരിയില്‍ നടക്കുന്ന അടുത്ത ജിഎസ്ടി യോഗത്തില്‍ ഇക്കാര്യം...
പേട്ടയിലെ പത്തൊമ്പതുകാരന്റെ കൊലപാതകം മുന്‍വൈരാഗ്യം മൂലം എന്ന് റിമാൻഡ് റിപ്പോര്‍ട്ട്. സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് റിപ്പോർട്ട് പറയുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. മകളുമായുള്ള അനീഷിന്റെ പ്രണയമാണ് സൈമണിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്....
ഇന്ത്യയിൽ ആദ്യത്തെ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പിംപ്രി-ചിംച് വാഡിലാണ് മരണം സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 52കാരന്റെ സാമ്പിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു രാത്രി മുതല്‍ ദര്‍ശന ക്രമീകരണം ഏര്‍പ്പെടുത്തി. കൃഷ്ണനാട്ടം കളി മാറ്റിവെച്ചു. സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണം പ്രാബല്യത്തിലാകുന്ന സാഹചര്യത്തില്‍ നടപടി. ഇന്നു മുതല്‍ ജനുവരി 2 വരെ രാത്രി പത്തു മണിക്ക്...
വടക്കന്‍ പറവൂര്‍ സ്വദേശി വിസ്മയയെ കൊന്നത് താന്‍ തന്നെയെന്ന് സഹോദരി ജിത്തുവിന്റെ കുറ്റസമ്മതം. വഴക്കിനിടെ കത്തികൊണ്ടു കുത്തിക്കൊല്ലുകയായിരുന്നു എന്ന് ജിത്തു പൊലീസിന് മൊഴി നല്കി. ശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. ജിത്തുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പറവൂര്‍...
ഒമിക്രോൺ ഭീഷണിയിൽ കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങുന്നു. ഇന്ന് രാത്രി 10 മണിമുതൽ സംസ്ഥാനത്ത് നൈറ്റ് കർഫ്യു ആരംഭിക്കും. ജനുവരി രണ്ട് വരെയാണ് നിലവിൽ രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു...
മകര വിളക്കു തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. ഭസ്മാഭിഷക്തനായ അയ്യപ്പ സ്വാമിയുടെ പുണ്യ രൂപം ഭക്തർക്ക് ആനന്ദ ദർശനമായി. വെള്ളിയാഴ്ച മുതൽ തീർത്ഥാടകരുടെ വരവ് തുടങ്ങും.മകര വിളക്കു കാലത്തെ നെയ്യഭിഷേകത്തിനു നാളെ തുടക്കമാകും. പുലർച്ചെ...
1000 കോടി രൂപയുടെ തട്ടിപ്പുകേസില്‍ പോപ്പുലര്‍ ഫിനാന്‍സ് കമ്പനിയുടെ കൂടുതല്‍ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 33.84 കോടി രൂപയുടെ സ്വത്താണ് ഇ ഡി പുതുതായി കണ്ടുകെട്ടിയത്. ഇതോടെ കള്ളപ്പണ കേസില്‍ ആകെ 65 കോടി...
സംസ്ഥാനത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഈ വർഷം വിജിലൻസിൻ്റെ കെണിയിൽ വീണത് 34 സർക്കാർ ഉദ്യോഗസ്ഥർ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് കൂടുതലും കൈക്കൂലിയുമായി പിടിയിലായത്. ഉന്നത ഉദ്യോഗസ്ഥർ മുതൽ പ്യൂണ്‍ വരെയുണ്ട് പിടിയിലായവരിൽ. കൊവിഡ് കാലത്ത് നട്ടം...
കണ്ണൂർ വൈസ് ചാൻസിലർ നിയമനത്തിൽ വണ്ടും സർക്കാരിനെ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ ഹൈക്കോടതി അയച്ച നോട്ടീസ് ഗവർണർ സർക്കാരിലേക്ക് അയച്ചു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാൻസലർക്കാണെന്നും താൻ എട്ടാം തീയതി മുതൽ...
തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില്‍ ചില വീടുകള്‍ക്ക് വിള്ളല്‍ വീണു. പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കട, കള്ളക്കാട്, മണ്ഡപത്തിൻകടവ്, വെള്ളറട എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി പതിനൊന്നരയ്ക്കും...
സംസ്ഥാനത്ത് ഒമൈക്രോൺ കേസുകൾ വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച മുതൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയം സാക്ഷ്യപത്രം കൈയിൽ കരുതണം. വ്യാഴാഴ്ച രാത്രി മുതൽ ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം. പുതുവത്സരാഘോഷങ്ങളുമായി...
മോന്സണ് മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്സ്മെന്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. എന്നാല്‍ മോന്‍സനുമായി സാമ്പത്തിക...
സംസ്ഥാനത്ത് ദേവാലയങ്ങളിലും രാത്രികാല നിയന്ത്രണം. ഒമൈക്രോണ്‍ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് വ്യാഴാഴ്ച മുതല്‍ നൈറ്റ് കര്‍ഫ്യു നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ദേവാലയങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ദേവാലയങ്ങളില്‍ പുതുവര്‍ഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകള്‍ക്കാണ് നിയന്ത്രണം. രാത്രി പത്തിന് ശേഷം...
തമിഴ്നാട്ടില്‍ 11 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്നവരില്‍ ഉള്‍പ്പെടെയാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 45ആയി. 11 കേസുകളില്‍ ഏഴെണ്ണം ചെന്നൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവണ്ണാമലൈ, കന്യാകുമാരി,...
ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ ഉണ്ടാവില്ല.പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് നാലുദിവസം രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി...
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് (32),...
രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആവശ്യമെങ്കില്‍ ജില്ലാതല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ ഭരണകൂടങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് രോഗ ബാധ തടയുന്നതിനുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന്...
രാജ്യത്ത് 5ജി സേവനങ്ങള്‍ (5G Service) അടുത്തവര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. തുടക്കത്തില്‍ നാല് മെട്രോ നഗരങ്ങളായ ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ ഉൾപ്പെടെ പതിമൂന്ന് നഗരങ്ങളിലാണ് 5ജി സേവനം ലഭ്യമാകുക....
ചാൻസിലർ സ്ഥാനം വേണ്ടെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇനി സ്ഥാനം ഏറ്റെടുക്കില്ലെന്നും സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ തന്നെ ചാൻസിലറാകണമെന്നത് ഭരണഘടനാപരമല്ലെന്ന...
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ . ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷൽ...
കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും കരുതല്‍ ഡോസും നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനാണ് നല്‍കുക എന്ന് കേന്ദ്ര...
മുഖ്യമന്ത്രി പിണറായി വിജയന് എസ്കോർട്ട് പോയ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. കണ്ണൂരിലെ പയ്യന്നൂർ പെരുമ്പയിലാണ് മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയ ഉടനെയാണ് അപകടം നടന്നത്. കാസർകോട്ടെ സിപിഎം പരിപാടിയിൽ...
തിരുവനന്തപുരം നഗരൂരിൽ യുവാക്കൾ തമ്മിലുള്ള പകയെ തുടർന്ന് വീടുകയറി ആക്രമണം. സൂരജ്, വിഷ്ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയാണ് വീട്ടിൽ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് 14 പേരെ നഗരൂർ...
സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ 3,...
ഒമൈക്രോണ്‍ വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് ഡല്‍ഹിയും. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപി എന്നിവയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഡല്‍ഹിയും രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നാളെ മുതലാണ് ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ. രാത്രി 11...
ലോകത്ത് വീണ്ടും വൈറസിന്റെ ആക്രമണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ ഭീതിയിലാണ് ഇന്ന് ലോകം. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലും കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് കൊണ്ട് ഡെല്‍മിക്രോണ്‍ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്. ഡെല്‍റ്റ, ഒമിക്രോണ്‍ വേരിയന്റുകളുടെ സംയോജനമാണ് ഡെല്‍മിക്രോണ്‍ എന്നാണ് പഠനങ്ങള്‍...
ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് വഴികാട്ടിയത് ഇവരാണ്. ഇതോടെ ഷാൻ കേസിൽ അറസ്റ്റിലായവരുടെ എണ്ണം...
കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയുടെ ലേബർ ക്യാംപിൽ വച്ച് പൊലീസിന് നേരയുണ്ടായ ആക്രമണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംഘടിതമായ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിക്കാനയതിന് പിന്നിലെ കാരണം പുറത്തുവരണം....
സംസ്ഥാനം 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന് നല്കാന് സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്സിനേഷന് ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന...
ക്രിസ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോയുടെ വില്പനശാലകൾ ഡിസംബർ 26 ഞായറാഴ്ച തുറന്നു പ്രവർത്തിക്കും. എല്ലാ സൂപ്പർ മാർക്കറ്റുകളും പീപ്പിൾസ് ബസാറുകളും ഹൈപ്പർ മാർക്കറ്റുകളും സ്പെഷ്യൽ ക്രിസ്തുമസ് ഫെയറുകളും ഡിസംബർ 26 ന് പ്രവർത്തിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ജനുവരി...
ഡല്‍ഹിയിലും മുംബൈയിലും കോവിഡ് കേസുകള്‍ ഉയരുന്നു. 24മണിക്കൂറിനിടെ ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ 38 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 249 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. ആറുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ മണിക്കൂറുകളില്‍ ഒരാള്‍...
അയ്യപ്പ ഭക്തർക്ക് ദർശന പുണ്യമായി ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നു. മണ്ഡല കാല തീർഥാടനത്തിനു സമാപ്തി കുറിച്ച് നാളെയാണ് മണ്ഡല പൂജ നടക്കുക. ശരണ മന്ത്രങ്ങളുയർത്തി മല കയറിയെത്തിയ ഭക്തർ ദീപാരാധന തൊഴുത്...
നാടിന്റെ വികസത്തിന് പ്രതിപക്ഷം തടസം നില്‍ക്കുന്നുവെന്നും എതിര്‍പ്പ് ഉണ്ടെന്ന് കരുതി കെ- റെയില്‍ പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാറപ്രത്ത് സി.പി.എം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പൊ വേണ്ട എന്ന്...
ക്രിസ്മസ്, പുതുവര്‍ഷ അവധിക്ക് നാട്ടിലെത്തുന്ന മലയാളികളെ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ കൊള്ളയടിക്കുന്നു. ബംഗളൂരു, ചെന്നൈ റൂട്ടുകളിലെ ടിക്കറ്റിന് 500 രൂപ വരെയാണ് അധികം ഈടാക്കുന്നത്. ഈ റൂട്ടുകളില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ നേരത്തെ തീര്‍ന്നതും അവസരമാക്കി....
ജെയിംസ് വെബ് ടെലിസ്കോപ് വിക്ഷേപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പാണ് ഇപ്പോൾ വിക്ഷേപിച്ചിരിക്കുന്നത്. ആരിയാനെ 5 റോക്കറ്റാണ് ജെയിംസ് വെബ് ടെലിസ്കോപ്പിനെ ബഹിരാകാശത്ത് എത്തിച്ചത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തിൽ നിന്നായിരുന്നു...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 38 ആയി. കണ്ണൂരില്‍ 51കാരനാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 8 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1, കൊല്ലം...
സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. റഷ്യയില്‍...